വെറും 859 രൂപയ്ക്ക് വിമാന ടിക്കറ്റുകളുമായി ഗോ എയർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഭ്യന്തര വിമാനങ്ങളിൽ റിപ്പബ്ലിക് ദിന ഓഫർ വിൽപ്പനയുമായി ഗോ എയർ രംഗത്ത്. 859 രൂപ മുതൽ ആരംഭിക്കുന്ന കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 2021 ഏപ്രിൽ 22 മുതൽ ഡിസംബർ 31 വരെയുള്ള യാത്രകൾക്കായി 2021 ജനുവരി 22 മുതൽ 29 വരെയാണ് ടിക്കറ്റുകൾ വാങ്ങാൻ അവസരം. പ്രത്യേക നിരക്കുകൾ ​ഗോ എയ‍ർ ഫ്ലൈറ്റുകളിലെ വൺവേ യാത്രകൾക്കും മാത്രമേ ബാധകമാകൂ.

റിപ്പബ്ലിക് ദിന വില്‍പനയില്‍ സ്മാര്‍ട്ട് ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകളുമായി ആമസോണ്‍... ഐ ഫോണ്‍ മുതല്‍ ഷവോമി വരെ

ആഭ്യന്തര ശൃംഖലകളിലുടനീളം ഒരു മില്യൺ സീറ്റുകൾ 859 രൂപ മുതൽ ആരംഭിക്കുന്ന ഓഫ‍ർ നിരക്കിൽ ലഭ്യമാണ്. വിൽപ്പന കാലയളവിൽ ബുക്ക് ചെയ്ത ടിക്കറ്റുകൾ പുറപ്പെടുന്ന 14 ദിവസത്തിനുള്ളിൽ മാറ്റിയാൽ പ്രത്യേക ഫീസ് നൽകേണ്ടതില്ലെന്നും കമ്പനി പറയുന്നു. ഇത് ലഭ്യതയ്ക്ക് വിധേയമായ പ്രൊമോ ഫെയർ സീറ്റുകൾക്ക് മാത്രം ബാധകമാണ്.

വെറും 859 രൂപയ്ക്ക് വിമാന ടിക്കറ്റുകളുമായി ഗോ എയർ

 

റിപ്പബ്ലിക് ദിന വിൽപ്പനയിലൂടെ യാത്രക്കാർക്ക് ലാഭകരമായി അവരുടെ യാത്രകൾ ആസൂത്രണം ചെയ്യാനാകുമെന്ന് ​ഗോ എയ‍ർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൗശിക് ഖോന പറഞ്ഞു. ഇന്ത്യയിലെ യാത്രക്കാർക്കിടയിൽ ഈ പ്രമോഷൻ ജനപ്രിയമാകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര സേവനങ്ങള്‍ അവസാനിപ്പിച്ച് ഗോ എയര്‍; ജീവനക്കാര്‍ക്ക് ശമ്പളമില്ലാത്ത അവധി

ആഭ്യന്തര യാത്രയ്‌ക്കായി ടിക്കറ്റ് ബുക്ക് ചെയ്യാൻ ആ​ഗ്രഹിക്കുന്ന യാത്രക്കാർക്ക് നിലവിലുള്ള ഓഫറുകളിലൂടെ ഗണ്യമായ ലാഭം നേടാനാകുമെന്ന് വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈൻ അറിയിച്ചു. ബുക്കിംഗ് സമയത്ത് ആ​ദ്യം ടിക്കറ്റ് ബുക്ക് ചെയ്യുന്നവ‍ർക്ക് ആദ്യം ടിക്കറ്റ് എന്ന അടിസ്ഥാനത്തിലായിരിക്കും സീറ്റുകൾ ലഭിക്കുകയെന്ന് ​ഗോ എയ‍ർ കൂട്ടിച്ചേർത്തു.

English summary

Go Air with air tickets for just Rs 859 | വെറും 859 രൂപയ്ക്ക് വിമാന ടിക്കറ്റുകളുമായി ഗോ എയർ

GoAir launches Republic Day offer on domestic flights. Read in malayalam.
Story first published: Sunday, January 24, 2021, 11:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X