വന്‍ നേട്ടമുണ്ടാക്കി ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്... നാലാം പാദത്തില്‍ 59 ശതമാനത്തിന്റെ കുതിപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: കഴിഞ്ഞ വര്‍ഷം കൊവിഡിന്റെ ആഘാതം രൂക്ഷമായിരുന്നു. അതില്‍ നിന്ന് മുക്തി നേടുന്നു എന്ന തോന്നല്‍ സൃഷ്ടിച്ചെങ്കിലും ഈ വര്‍ഷം അതിലും രൂക്ഷമാണ് കാര്യങ്ങള്‍. എങ്കില്‍ പോലും നേട്ടമുണ്ടാക്കിയ കമ്പനികള്‍ ഉണ്ട്.

 

ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ആണ് ഇത്തരത്തില്‍ വലിയ നേട്ടമുണ്ടാക്കിയ കമ്പനികളില്‍ ഒന്ന്. മാര്‍ച്ച് 31 ന് അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ഗോദ്‌റേജ് കണ്‍സ്യൂമേഴ്‌സ് ഉണ്ടാക്കിയ മൊത്ത ലാഭം 366 കോടി രൂപയാണ്.

വൻ നേട്ടമുണ്ടാക്കി ഗോദ്‌റേജ് കൺസ്യൂമർ പ്രൊഡക്ട്‌സ്... നാലാം പാദത്തിൽ  59 ശതമാനത്തിന്റെ കുതിപ്പ്

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി ഉണ്ടാക്കിയ ലാഭം 230 കോടി രൂപയായിരുന്നു. ഒറ്റ വര്‍ഷത്തില്‍ 59 ശതമാനത്തിന്റെ വര്‍ദ്ധനയാണ് മൊത്ത ലാഭത്തില്‍ ഉണ്ടായിരിക്കുന്നത്. കമ്പനിയുടെ മൊത്ത വില്‍പനയുടെ കണക്കുകളും പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 27 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഇതില്‍ ഉണ്ടായിട്ടുള്ളത്.

2020 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ 2,133 കോടി രൂപയുടെ മൊത്ത വില്‍പനയാണ് ഉണ്ടായിരുന്നത്. 2021 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ 2,706 കോടി രൂപയുടെ മൊത്ത വില്‍പനയാണ് കമ്പനി നേടിയത്.

2021 ഒക്ടോബര്‍ 18 ന് ആയിരുന്നു പുതിയ മാനേജിങ് ഡയറക്ടറും സിഇഒയും ആയി സുധീര്‍ സീതാപതിയെ കമ്പനി നിയമിച്ചത്. നേരത്തെ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയിരുന്നു അദ്ദേഹം. സുധീര്‍ സീതാപതിയുടെ വരവോടെ കമ്പനിയുടെ വളര്‍ച്ചയില്‍ മുന്നേറ്റമുണ്ടായിട്ടുണ്ട്.

കൊവിഡിന്റെ രണ്ടാം തരംഗം പലതരത്തില്‍ കമ്പനിയുടെ വളര്‍ച്ചയില്‍ സ്വാധീനം ചെലുത്തിയേക്കും എന്നാണ് വിലയിരുത്തല്‍. പ്രാദേശിക ലോക്ക്ഡൗണുകള്‍ മൂലം കമ്പനിയുടെ ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായേക്കും. എന്നാല്‍ സോപ്പുകളും സാനിറ്റൈസറുകളും പോലുള്ളവയുടെ വില്‍പനയില്‍ വര്‍ദ്ധനയും പ്രതീക്ഷിക്കുന്നുണ്ട്.

ഓഹരി വിപണിയിലും ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് നേട്ടമുണ്ടാക്കി. 0.81 ശതമാനം ആണ് ഓഹരി മൂല്യം വര്‍ദ്ധിച്ചത്. ഒരു ഓഹരിയ്ക്ക് 715 രൂപയിലാണ് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ക്ലോസ് ചെയ്തത്.

 

അനിശ്ചിതത്വം നിറഞ്ഞ ഈ കാലത്ത് ശ്രദ്ധിക്കേണ്ട 5 സാമ്പത്തിക കാര്യങ്ങള്‍ ഇവയാണ്

ലോൺ മൊറട്ടോറിയം ആശ്വാസമാകുന്നത് എങ്ങനെ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

നിങ്ങള്‍ക്കനുയോജ്യമായ മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാന്‍ ഇതാ 5 എളുപ്പവഴികള്‍

വിപണിയില്‍ കരടിയുടെ വിളയാട്ടം; സെന്‍സെക്‌സ് 341 പോയിന്റ് ഇടറി, നേട്ടം കുറിച്ച് മിഡ്ക്യാപും സ്‌മോള്‍ക്യാപും

English summary

Godrej Consumer Products' net profit raised 59 percentage compared to last year

Godrej Consumer Products' net profit raised 59 percentage compared to last year
Story first published: Tuesday, May 11, 2021, 21:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X