സെപ്റ്റംബർ വരെ സ്വർണ വിപണിയ്ക്ക് തിരിച്ചടി, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ ആളില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക്ക്ഡൌൺ ഇളവുകൾ വന്നതോടെ ജ്വല്ലറികൾ പതുക്കെ വീണ്ടും തുറക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും ജ്വല്ലറികളിലും മറ്റും സ്വർണം വാങ്ങാൻ ആളില്ല. സെപ്റ്റംബർ വരെ സ്ഥിതി ഇതേ രീതിയിൽ തുടരുമെന്നും ഇന്ത്യയിൽ സ്വർണത്തിന്റെ ആവശ്യകതയിൽ ഇടിവുണ്ടാകുമെന്നുമാണ് റിപ്പോർട്ടുകൾ. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സ്വർണ ഉപയോക്താക്കളായ ഇന്ത്യയിൽ ഉപഭോഗം ആദ്യ പാദത്തിൽ കുത്തനെ ഇടിഞ്ഞു.

 

സ്വർണ വിപണി

സ്വർണ വിപണി

ഉയർന്ന വിലയും സ്വർണത്തിന്റെ ആവശ്യകത കുറഞ്ഞതുമാണ് വിപണിയെ ബാധിച്ചിരിക്കുന്ന പ്രധാന ഘടകങ്ങൾ. രണ്ട് മാസത്തിലധികം നീണ്ട ലോക്ക്ഡൌൺ കുറഞ്ഞത് നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വാർഷിക സങ്കോചത്തിലേക്ക് സമ്പദ്‌വ്യവസ്ഥയെ തള്ളിവിട്ടു. ഏപ്രിൽ, മെയ് മാസങ്ങളിൽ മിക്ക കടകളും പൂർണമായും അടച്ചിരുന്നു. ജ്വല്ലറികളും ഇക്കാലയളവിൽ പൂർണമായും അടഞ്ഞു കിടക്കുകയായിരുന്നു. ഇത് സ്വർണത്തിന്റെ വിൽപ്പനയെ കാര്യമായി ബാധിച്ചിട്ടുണ്ട്.

തിരിച്ചുവരവ് വൈകും

തിരിച്ചുവരവ് വൈകും

മാർച്ച് 25 ന് ആരംഭിച്ച ലോക്ക്ഡൌൺ പതുക്കെ ലഘൂകരിക്കുകയും രാജ്യത്തുടനീളം ജ്വല്ലറികളും മറ്റും വീണ്ടും തുറക്കാൻ തുടങ്ങിയെങ്കിലും പൊതുഗതാഗത സംവിധാനങ്ങൾ പൂർണ്ണമായും പുനരാരംഭിക്കാത്തതിനാൽ സ്വർണം വാങ്ങുന്നവർ അൽപ്പം മാറി നിൽക്കുന്ന പ്രവണതയാണ് കാണുന്നത്. ആളുകൾ തങ്ങളുടെ ജോലിയും ബിസിനസും പുനരാരംഭിക്കുന്നതിലാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ലോക്ക്ഡൌൺ സമയത്ത്, അല്ലെങ്കിൽ അതിനും മുമ്പ് സ്വർണം ബുക്ക് ചെയ്തവരും ഓൺലൈനിൽ ഓർഡർ ചെയ്തവരും മാത്രമാണ് ജ്വല്ലറികളിൽ ഇപ്പോൾ എത്തി തുടങ്ങിയിട്ടുള്ളൂ.

വിവാഹങ്ങൾ

വിവാഹങ്ങൾ

ജൂണിലും വളരെ കുറഞ്ഞ വിൽപ്പന മാത്രമാണ് പ്രതീക്ഷിക്കുന്നത്. സ്വർണത്തിന്റെ ആവശ്യകതകളും വലിയ വാങ്ങലുകളും സെപ്റ്റംബറിന് മുമ്പ് നടക്കില്ലെന്നാണ് വിവരം. ആഘോഷങ്ങളും വിവാഹങ്ങളും മറ്റും മാറ്റി വയ്ക്കുന്നതും വിപണിയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. 17 സംസ്ഥാനങ്ങളിലായി വ്യാപിച്ച 110 സ്റ്റോറുകളിൽ 70 ശതമാനവും കമ്പനി വീണ്ടും തുറന്നതായി സെൻകോ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ മാനേജിംഗ് ഡയറക്ടർ സെൻ പറഞ്ഞു.

അക്ഷയ തൃതീയ: ഓൺലൈൻ സ്വർണ്ണ വിൽപ്പനയ്ക്ക് ഒരുങ്ങി ജ്വല്ലറികൾ

അക്ഷയ തൃതീയ

അക്ഷയ തൃതീയ

ഇന്ത്യയിൽ ആളുകൾ ഏറ്റവും കൂടുതൽ സ്വർണം വാങ്ങുന്ന അക്ഷയ തൃതീയ പോലുള്ള അവസരങ്ങളിലും ലോക്ക്ഡൌൺ വിൽപ്പനയ്ക്കിടെ ആയതിനാൽ കനത്ത ഇടിവുണ്ടായി. കെയർ റേറ്റിംഗ്സ് ലിമിറ്റഡ്. വിലയേറിയ മറ്റ് ലോഹങ്ങളുടെ വിൽപ്പനയിലും ഇടിവുണ്ടായിട്ടുണ്ട്. ഉപഭോക്താക്കൾ ഇപ്പോൾ കുടുംബത്തോടെ ജ്വല്ലറികളിൽ എത്താറില്ലെന്നും അതീവ ജാഗ്രത പുലർത്തിയാണ് ആളുകൾ എത്തുന്നതെന്നും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ അഹമ്മദ് എം.പി പറഞ്ഞു.

കേരളത്തിലെ ഇന്നത്തെ സ്വർണ വില; വില കൂടിയാലും കുറഞ്ഞാലും കാര്യമില്ല, ജ്വല്ലറികൾ അടച്ചു

സെപ്റ്റംബർ വരെ

സെപ്റ്റംബർ വരെ

ലോക്ക്ഡൗൺ നിയന്ത്രണം പൂർണ്ണമായും നീക്കിയാലുടൻ ജ്വല്ലറി ഡിമാൻഡ് ഉയരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും സെപ്റ്റംബർ വരെയെങ്കിലും നിലവിലെ പ്രതിസന്ധി തുടരുമെന്നാണ് സ്വർണ വ്യാപാരികളുടെ വിലയിരുത്തൽ. മൂന്നാം പാദത്തിലെ ഉത്സവ സീസൺ ആരംഭിക്കുന്നതിന് മുമ്പ് എങ്കിലും സ്വർണ വിപണിയിൽ ആവശ്യകത ഉയരുമെന്നാണ് ജ്വല്ലറി ഉടമകളുടെ പ്രതീക്ഷ.

ജ്വല്ലറിക്കാർക്ക് മുട്ടൻ പണി, ജനുവരി ഒന്ന് മുതൽ സ്വർണത്തിന് ഹോൾമാർക്കിംഗ് നിർബന്ധം

English summary

Gold demand in India will fall until september | സെപ്റ്റംബർ വരെ സ്വർണ വിപണിയ്ക്ക് തിരിച്ചടി, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ ആളില്ല

Gold demand in India will fall till september. Read in malayalam.
Story first published: Thursday, June 4, 2020, 15:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X