സ്വര്‍ണ വായ്പ സ്വര്‍ണമായി തിരിച്ചടയ്ക്കാം; പുതിയ നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: സ്വര്‍ണ വായ്പ സംബന്ധിച്ച് പുതിയ അറിയിപ്പുമായി റിസര്‍വ് ബാങ്ക് രംഗത്തുവന്നിരിക്കുകയാണ്. ഇനി മുതല്‍ സ്വര്‍ണ വ്യാപാരികള്‍ക്കും ജ്വല്ലറികള്‍ക്കും ഭൗതിക സ്വര്‍ണമായും സ്വര്‍ണ വായ്പകള്‍ തിരിച്ചടയ്ക്കാം. സ്വര്‍ണ വ്യവസായത്തിന് പുതിയ ദിശ നല്‍കുന്നതാണ് റിസര്‍വ് ബാങ്കിന്റെ പുതിയ ഉത്തരവെന്ന് ഈ രംഗത്തുള്ള വിദഗ്ധര്‍ പറയുന്നു.

 

നിലവില്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളും സ്വര്‍ണ ധനസമ്പാദന പദ്ധതിയില്‍ (ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം - ജിഎംഎസ്) പങ്കാളികളായ ബാങ്കുകളും മാത്രമാണ് ജ്വല്ലറികള്‍ക്കും സ്വര്‍ണ വ്യാപാരികള്‍ക്കും സ്വര്‍ണ വായ്പ (ജിഎംഎല്‍) നല്‍കുന്നത്.

സ്വര്‍ണ വായ്പ സ്വര്‍ണമായി തിരിച്ചടയ്ക്കാം; പുതിയ നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്

വായ്പയെടുത്ത സ്വര്‍ണത്തിന് തത്തുല്യമായ തുക ഇന്ത്യന്‍ രൂപയില്‍ തിരിച്ചടയ്ക്കുകയായിരുന്നു ഇത്രയും കാലം ഇവര്‍. ഈ ചട്ടമാണ് റിസര്‍വ് ബാങ്ക് ഇപ്പോള്‍ ഭേദഗതി ചെയ്തത്. വായ്പയെടുത്ത സ്വര്‍ണത്തിന്റെ നിശ്ചിത ശതമാനം ഭൗതിക സ്വര്‍ണമായി തിരിച്ചടയ്ക്കാന്‍ വായ്പയെടുക്കുന്നവര്‍ക്ക് ബാങ്കുകള്‍ അവസരം നല്‍കും.

ഇതേസമയം, കിലോ അടിസ്ഥാനപ്പെടുത്തിയാകണം സ്വര്‍ണം ബാങ്കുകളില്‍ തിരിച്ചടയ്‌ക്കേണ്ടത്. 'ഇന്ത്യാ ഗോള്‍ഡ് ഡെലിവറി സ്റ്റാന്‍ഡേര്‍ഡ്' പാലിക്കുന്നതോ എല്‍ബിഎംഎ സാക്ഷ്യപ്പെടുത്തിയതോ ആയ സ്വര്‍ണം മാത്രമേ ബാങ്കുകള്‍ തിരിച്ചെടുക്കുകയുള്ളൂ.

Most Read: ഈ എസ്‌ഐപി നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് നേടാം 10 കോടി; മാസം എത്ര രൂപ നിക്ഷേപിക്കണമെന്നറിയേണ്ടേ?

കേന്ദ്ര ഏജന്‍സികള്‍ അല്ലെങ്കില്‍ റിഫൈനറികളില്‍ നിന്നും നേരിട്ട് വേണം തിരിച്ചടവായി സ്വര്‍ണം ബാങ്കില്‍ എത്താനെന്ന നിബന്ധനയും റിസര്‍വ് ബാങ്ക് മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഒരുകാരണവശാലം വായ്പയെടുത്തവര്‍ ഇടപെട്ട് സ്വര്‍ണം ബാങ്കിലെത്തരുത്. വായ്പ ഏതെല്ലാം വിധത്തില്‍ തിരിച്ചടയ്ക്കും, സ്വര്‍ണത്തിന്റെ ഗുണനിലവാരം, ആര് മുഖേനയായിരിക്കും സ്വര്‍ണം അടവായി എത്തുക എന്നീ വിശദമായ വിവരങ്ങളെല്ലാം വായ്പാ കരാറില്‍ പ്രത്യേകം രേഖപ്പെടുത്തണമെന്നും കേന്ദ്ര ബാങ്ക് നിര്‍ദേശിക്കുന്നു.

Most Read: ദിവസം 74 രൂപ വീതം മാറ്റി വയ്ക്കാന്‍ തയ്യാറുണ്ടോ? ഒരു കോടി രൂപയായി സമ്പാദ്യം വളര്‍ത്താം!

റിസ്‌ക് മാനേജ്‌മെന്റ് നടപടികള്‍ക്കൊപ്പം ജിഎംഎല്‍ ബോര്‍ഡ് അംഗീകരിച്ച നയത്തിലെ എല്ലാ വശങ്ങളും കരാറില്‍ വ്യക്തമായി ബാങ്കുകള്‍ നല്‍കണം. ജിഎംഎല്ലിന് കീഴില്‍ അനുവദിക്കുന്ന തുകയുടെ വിനിയോഗം നിരീക്ഷിക്കാനും ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശമുണ്ട്.

 

2015 -ലാണ് കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണ ധനസമ്പാദന പദ്ധതിക്ക് തുടക്കം കുറിച്ചത്. രാജ്യത്തെ ജനങ്ങളും സ്ഥാപനങ്ങളും കൈവശം വെച്ചിരിക്കുന്ന സ്വര്‍ണം സമാഹരിക്കുകയാണ് ജിഎംഎല്‍ പദ്ധതിയുടെ മുഖ്യ ലക്ഷ്യം.

Read more about: gold gold loan
English summary

Gold Loans Can Be Paid With Physical Gold, RBI Gives New Instructions To Banks; Jewelers To Benefit

Gold Loans Can Be Paid With Physical Gold, RBI Gives New Instructions To Banks; Jewelers To Benefit. Read in Malayalam.
Story first published: Friday, June 25, 2021, 13:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X