സ്വ‍ർണ വില ഇനി താഴേയ്ക്കോ? വില കുത്തനെ ഇടിഞ്ഞു, ഇന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വർണ വിലയിൽ ഒരാഴ്ച്ചയായി തുടരുന്ന വില ഇടിവ് ഇന്നും തുടർന്നു. ഇന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 28200 രൂപയും ​ഗ്രാമിന് 3525 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. വിവാഹ സീസണിന് മുന്നോടിയായി സ്വർണ വില കുറയുന്നത് ഇന്ത്യയിൽ സ്വ‍ർണത്തിന്റെ ആവശ്യകത വർദ്ധിപ്പിക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

എംസിഎക്സിലെ വില
 

എംസിഎക്സിലെ വില

എം‌സി‌എക്‌സിൽ സ്വർണ വില 0.04 ശതമാനം കുറഞ്ഞ് 10 ഗ്രാമിന് 37,671 രൂപയിലെത്തി. സെപ്റ്റംബർ തുടക്കത്തിൽ ഏറ്റവും ഉയർന്ന നിരക്കായ 40,000 രൂപയായിരുന്നു സ്വർണ വില. എന്നാൽ ഇതിൽ നിന്ന് 10 ഗ്രാമിന് 2,300 രൂപയാണ് ഇപ്പോൾ കുറഞ്ഞിരിക്കുന്നത്. രൂപയുടെ ഇടിവ് ആഭ്യന്തര വിലയിലും ഇന്ന് നഷ്ടം വരുത്തിയിരിക്കുകയാണ്.

കേരളത്തിലെ സ്വർണ വില: ഇന്നലെ കുറഞ്ഞു, ഇന്ന് വീണ്ടും കൂടി

ഇന്നത്തെ വെള്ളി വില

ഇന്നത്തെ വെള്ളി വില

എം‌സി‌എക്‌സിന്റെ വെള്ളി വില ഇന്ന് കിലോയ്ക്ക് 0.30 ശതമാനം ഉയർന്ന് 44,000 രൂപയിലെത്തി എങ്കിലും. സെപ്റ്റംബറിലെ ഏറ്റവും ഉയർന്ന നിരക്കിനേക്കാൾ ഇത് വളരെ കുറവാണ്.

അറിഞ്ഞോ സ്വർണം വാങ്ങാൻ ആളില്ല; ഇന്ത്യയ്ക്കാർക്ക് സ്വർണത്തോടുള്ള ഭ്രമം അവസാനിച്ചോ?

ആ​ഗോള വിപണി

ആ​ഗോള വിപണി

ആഭ്യന്തര സ്വർണ വിലയിലുണ്ടായ ഇടിവ് ആഗോള വിപണികളിലെ ഇടിവിനെ പ്രതിഫലിപ്പിക്കുന്നതാണ്. ആഗോള വിപണിയിലെ സ്‌പോട്ട് സ്വർണ വില ഔൺസിന് 1,455.55 ഡോളറായി കുറഞ്ഞു. കഴിഞ്ഞ സെഷനിൽ മൂന്ന് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വില എത്തിയിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ന്യൂയോർക്കിലെ ഇക്കണോമിക് ക്ലബ്ബിൽ യുഎസ്-ചൈന വ്യാപാര ചർച്ചകളെക്കുറിച്ച് സംസാരിക്കുമെന്ന പ്രതീക്ഷിക്കുന്നതിനാലാണ് നിലവിലെ വില ഇടിവ്.

കനത്ത ഇടിവ്

കനത്ത ഇടിവ്

യുഎസ്-ചൈന വ്യാപാര ഇടപാട് നടക്കുമെന്ന പ്രതീക്ഷയിൽ ആഗോള സ്വർണ്ണ വില സെപ്റ്റംബറിൽ ഔൺസിന് ആറ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,550 ഡോളറിലെത്തിയിരുന്നു. എന്നാൽ മൂന്നുവർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിവാര ഇടിവിനാണ് കഴിഞ്ഞയാഴ്ച സ്വർണ വിപണി സാക്ഷ്യം വഹിച്ചത്. 3.6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്.

വീണ്ടും ചാഞ്ചാടി സ്വർണ്ണ വില, വെള്ളി വിലയിൽ നേരിയ കുറവ്

യുഎസ് - ചൈന വ്യാപാര കരാ‍ർ‌

യുഎസ് - ചൈന വ്യാപാര കരാ‍ർ‌

വാണിജ്യ കരാറിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും പരസ്പരം ചരക്കുകളുടെ തീരുവ പിൻവലിക്കാൻ സമ്മതിച്ചതായി കഴിഞ്ഞയാഴ്ച യുഎസ്, ചൈന അധികൃത‍ർ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് ട്രംപ് ഇത് നിഷേധിച്ചു. മാസങ്ങൾ നീണ്ടുനിന്ന വ്യാപാരയുദ്ധം സാമ്പത്തിക വിപണികളെ ഇളക്കിമറിക്കുകയും ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ വരെ സൂചനകൾ നൽകുകയും ചെയ്തിരുന്നു. സ്വർണ വില 13 ശതമാനത്തിലധികം ഉയരാനും കാരണമായി.

malayalam.goodreturns.in

English summary

സ്വ‍ർണ വില ഇനി താഴേയ്ക്കോ? വില കുത്തനെ ഇടിഞ്ഞു, ഇന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില

Gold prices continued to fall for a week. The lowest rate for the month was recorded today. Read in malayalam.
Story first published: Tuesday, November 12, 2019, 13:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more