കേരളത്തിലെ ഇന്നത്തെ സ്വ‍ർണ വില; നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വില

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ഇന്നലത്തെ വിലയായ പവന് 36480 രൂപയ്ക്കാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4560 രൂപയാണ് ഇന്നത്തെ നിരക്ക്. ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് സ്വ‍ർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സ്വർണ വിലയിൽ 1200 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

ഇന്ത്യൻ വിപണി
 

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണിയിൽ സ്വർണം, വെള്ളി വില ഇന്ന് വീണ്ടും ഉയർന്നു. എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചർ നിരക്ക് 10 ഗ്രാമിന് 0.17 ശതമാനം ഉയർന്ന് 48,594 രൂപയിലെത്തി. വെള്ളി വില 0.34 ശതമാനം ഉയർന്ന് കിലോയ്ക്ക് 60,045 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണം നേരിയ ഇടിവ് നേരിട്ടപ്പോൾ വെള്ളി 0.25 ശതമാനം ഉയർന്നു. ഇന്ത്യയിൽ സ്വർണ്ണ വില ഈ ആഴ്ച ഇതുവരെ 10 ഗ്രാമിന് 1,600 രൂപ കുറഞ്ഞു. നേരത്തെ, ഓഗസ്റ്റിൽ സ്വർണ വില 56,200 രൂപയിലെത്തിയിരുന്നു.

ആഗോള വിപണി

ആഗോള വിപണി

ആഗോള വിപണികളിൽ സ്വർണ്ണ നിരക്ക് ഇന്നും ഉയർന്നു. സ്വർണ വില ഔൺസിന് 0.1 ശതമാനം ഉയർന്ന് 1,809.74 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില ഔൺസിന് 0.2 ശതമാനം ഉയർന്ന് 23.35 ഡോളറിലെത്തി. പ്ലാറ്റിനം വില 0.2 ശതമാനം ഉയർന്ന് 965.52 ഡോളറിലെത്തി.

നിങ്ങൾ സ്വർണം വാങ്ങാൻ ഒരുങ്ങുന്നത് ഈ നിയമങ്ങൾ അറിഞ്ഞിട്ടാണോ?

ഗോൾഡ് ഇടിഎഫ്

ഗോൾഡ് ഇടിഎഫ്

ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ-പിന്തുണയുള്ള എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ട് അല്ലെങ്കിൽ സ്വർണ്ണ ഇടിഎഫുകളായ എസ്‌പി‌ഡി‌ആർ ഗോൾഡ് ട്രസ്റ്റിന്റെ ഓഹരി വില ബുധനാഴ്ച 1,199.74 ടണ്ണിൽ നിന്ന് 0.4 ശതമാനം ഇടിഞ്ഞ് 1,194.78 ടണ്ണായി. സ്വർണ്ണം കുത്തനെ വിറ്റഴിക്കുന്നത് വെള്ളിയെയും സമ്മർദ്ദത്തിലാക്കി. ഇടിഎഫ് വിറ്റഴിക്കൽ വെള്ളിയോടുള്ള നിക്ഷേപകരുടെ താത്പര്യം കാണിക്കുന്നു.

കൈയിലുള്ള കാശുകൊണ്ട് സ്വർണം വാങ്ങുന്നതാണോ ബാങ്കിലിടുന്നതാണോ ഇപ്പോൾ ലാഭം?

വെള്ളി

വെള്ളി

വാക്സിൻ പുരോഗതിക്കിടയിലും ആഗോള സമ്പദ്‌വ്യവസ്ഥയുടെ നില മെച്ചപ്പെടുത്തുന്നത് വെള്ളിയുടെ വ്യാവസായിക ആവശ്യത്തിനുള്ള സാധ്യതയും മെച്ചപ്പെടുത്തി. സ്വർണ്ണ വിലയിലെ ഗണ്യമായ വീണ്ടെടുക്കൽ ഉണ്ടാകുന്നത് വരെ വെള്ളി സമ്മർദ്ദത്തിലാകാൻ സാധ്യതയുണ്ട്.

പെട്രോൾ, ഡീസൽ വില കുതിക്കുന്നു, തുടർച്ചയായ മൂന്നാം ദിവസവും വില വർദ്ധനവ്

English summary

Gold Price In Kerala Today; Lowest Rate In Four Months, Rs 36480 For 1 Pavan | കേരളത്തിലെ ഇന്നത്തെ സ്വ‍ർണ വില; നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വില

Gold prices remain unchanged in Kerala today. Read in malayalam.
Story first published: Thursday, November 26, 2020, 10:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X