സ്വ‌ർണ വില വീണ്ടും പവന് 38000ന് മുകളിൽ, വില വീണ്ടും കുതിച്ചുയരുമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിൽ സ്വർണ വില വീണ്ടും പവന് 38000 രൂപയ്ക്ക് മുകളിലെത്തി. പവന് 120 രൂപ വ‍‍‍ർദ്ധിച്ച് 38080 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോ​ഗമിക്കുന്നത്. ​ഗ്രാമിന് 4760 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ മാസം സ്വർണത്തിന് പൊതുവേ വിലക്കുറവാണെങ്കിലും വില വീണ്ടും ഉയരുന്നതിന്റെ ലക്ഷണങ്ങളുണ്ടെന്ന് സ്വർണ വ്യാപാരികൾ പറയുന്നു. ഈ മാസത്തെ ഏറ്റവും ഉയ‍ർന്ന വില പവന് 38160 രൂപയാണ്. സെപ്റ്റംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ വില പവന് 37360 രൂപയാണ്.

ഇന്ത്യൻ വിപണി
 

ഇന്ത്യൻ വിപണി

സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ത്യൻ വിപണിയിൽ ഇന്ന് ഉയർന്നു. എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.2 ശതമാനം ഉയർന്ന് 51,571രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകൾ 0.4 ശതമാനം ഉയർന്ന് കിലോയ്ക്ക് 68,405 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ്ണ ഫ്യൂച്ചേഴ്സ് 0.7 ശതമാനവും വെള്ളി 0.8 ശതമാനവും ഇടിഞ്ഞു. ഓഗസ്റ്റ് 7 ന് സ്വ‍ർണ വില റെക്കോർഡ് ഉയർന്ന വിലയായ 56,200 രൂപയിലെത്തിയിരുന്നു.

കേരളത്തിൽ സ്വർണ വില വീണ്ടും 38000 കടന്നു, ഈ മാസത്തെ ഏറ്റവും ഉയർന്ന വില

ആഗോള വിപണി

ആഗോള വിപണി

ആഗോള വിപണിയിൽ, യു‌എസിന്റെ തൊഴിൽ ഡാറ്റയും വർദ്ധിച്ചുവരുന്ന കേസുകളും സ്വർണ്ണത്തിന്റെ സുരക്ഷിതമായ നിക്ഷേപം വർദ്ധിപ്പിച്ചതിനാൽ സ്വർണ്ണ വില ഇന്ന് ഉയർന്നു. സ്‌പോട്ട് സ്വർണം 0.4 ശതമാനം ഉയർന്ന് 1,951.13 ഡോളറിലെത്തി. ദുർബലമായ യുഎസ് ഡോളറും സ്വർണത്തെ പിന്തുണച്ചു. ഡോളർ സൂചിക 0.1 ശതമാനം ഇടിഞ്ഞു. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില ഔൺസിന് 0.5 ശതമാനം ഇടിഞ്ഞ് 26.97 ഡോളറിലെത്തി. പ്ലാറ്റിനം 0.4 ശതമാനം ഇടിഞ്ഞ് 936 ഡോളറിലെത്തി.

സ്വർണ വില ഇന്ന് കുത്തനെ ഉയർന്നു, ഈ മാസത്തെ ഏറ്റവും കൂടിയ വില

ഇടിഎഫ് നിക്ഷേപം

ഇടിഎഫ് നിക്ഷേപം

ഇടിഎഫ് നിക്ഷേപകർ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ മാസം കൂടുതൽ ജാ​ഗ്രത പുല‍ർത്താൻ തുടങ്ങിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്പിഡിആർ ഇടിഎഫ് കൈവശമുള്ള സ്വർണ്ണം മാറ്റമില്ലാതെ 1247.569 ടൺ ആയി നിലനിർത്തി.

ഒക്ടോബർ മുതൽ ടിവിയ്ക്ക് വില കൂടും, കാരണമെന്ത്?

English summary

Gold price rises above Rs 38,000 per pavan, will price increase again? | സ്വ‌ർണ വില വീണ്ടും പവന് 38000ന് മുകളിൽ, വില വീണ്ടും കുതിച്ചുയരുമോ?

In Kerala, gold prices rose above Rs 38,000 per pavan. Read in malayalam.
Story first published: Friday, September 18, 2020, 10:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X