സ്വർണ വിലയിൽ നാലുവർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിമാസ ഇടിവ്, കേരളത്തിൽ സ്വർണ വില പവന് 36000ന് താഴെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് വാക്സിൻ പ്രതീക്ഷകളെ തുടർന്നുള്ള സാമ്പത്തിക തിരിച്ചുവരവിനെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം സ്വർണ്ണത്തെപ്പോലുള്ള സുരക്ഷിത നിക്ഷേപങ്ങളുടെ വില ഇടിയാൻ കാരണമായി. ഇന്ന് സ്വർണ്ണ വില ആഗോള വിപണിയിൽ കുത്തനെ ഇടിഞ്ഞു. സ്‌പോട്ട് സ്വർണ വില 1.2 ശതമാനം ഇടിഞ്ഞ് 1,766.26 ഡോളറിലെത്തി. ഈ മാസത്തിൽ, സ്വർണം ഏകദേശം 6% ഇടിവാണ് ആ​ഗോള വിപണിയിൽ സ്വർണത്തിന് രേഖപ്പെടുത്തിയത്.

 

ഏറ്റവും വലിയ പ്രതിമാസ ഇടിവ്

ഏറ്റവും വലിയ പ്രതിമാസ ഇടിവ്

2016 നവംബറിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ ഇടിവിനാണ് ഈ മാസം ആ​ഗോള വിപണി സാക്ഷ്യം വഹിച്ചത്. വെള്ളി വില ഇന്ന് ഔൺസിന് 3.2 ശതമാനം ഇടിഞ്ഞ് 21.96 ഡോളറിലെത്തി. പ്ലാറ്റിനം വില 0.9 ശതമാനം ഇടിഞ്ഞ് 954.64 ഡോളറിലും പല്ലേഡിയം വില 0.4 ശതമാനം ഇടിഞ്ഞ് 2,416.22 ഡോളറിലും എത്തി.

കേരളത്തിൽ സ്വ‍ർണ വില കൂപ്പുകുത്തി, ഒറ്റയടിയ്ക്ക് കുറഞ്ഞത് 720 രൂപ, രണ്ട് മാസത്തിനിടയിലെ കുറഞ്ഞ വില

കേരളത്തിലെ ഇന്നത്തെ സ്വർണ വില

കേരളത്തിലെ ഇന്നത്തെ സ്വർണ വില

കേരളത്തിൽ ഇന്ന് സ്വർണ വില കുത്തനെ ഇടിഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 35760 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോ​ഗമിക്കുന്നത്. ​ഗ്രാമിന് 4470 രൂപയാണ് ഇന്നത്തെ വില. അഞ്ച് മാസത്തിന് ശേഷമാണ് സ്വർണ വില ഇത്രയും കുറയുന്നത്. ജൂൺ മാസത്തിലാണ് സ്വർണ വില ഇതിലും കുറഞ്ഞ നിരക്കിൽ വ്യാപാരം നടത്തിയിട്ടുള്ളത്. പവന് വില 36000ന് താഴേയ്ക്ക് എത്തുന്നതും മാസങ്ങൾക്ക് ശേഷമാണ്.

ഇന്നലത്തെ സ്വർണ വില

ഇന്നലത്തെ സ്വർണ വില

ഇന്നലെ പവന് വില 36,000 രൂപയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇതേ വിലയ്ക്ക് തന്നെയാണ് വ്യാപാരം നടന്നിരുന്നത്. ഈ മാസത്തെ കണക്ക് പരിശോധിച്ചാല്‍ നവംബര്‍ ഒന്‍പതിനാണ് സ്വര്‍ണ വില ഏറ്റവും ഉയര്‍ന്ന നിരക്കിലേയ്ക്ക് ഉയർന്നത്. ഈ ദിവസം സ്വര്‍ണം പവന് വില 38,880 രൂപയിൽ തൊട്ടു. അന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ സ്വർണ വിലയിൽ ഏതാനും ആഴ്ച്ചകൾക്കുള്ളിൽ പവന് 3120 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

എംഎസ്എക്സിൽ ഇന്ന് അവധി

എംഎസ്എക്സിൽ ഇന്ന് അവധി

ഇന്ത്യയിൽ, പൊതു അവധി ദിവസമായതിനാൽ രാവിലെ 9:00 മുതൽ വൈകുന്നേരം 5 വരെ എംസിഎക്സ് പ്രവ‍ർത്തിക്കില്ല. എന്നാൽ വൈകുന്നേരം 5 മണിക്ക് വ്യാപാരം ആരംഭിക്കും. കഴിഞ്ഞയാഴ്ച ഇന്ത്യൻ വിപണിയിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ ഇടിഞ്ഞിരുന്നു.

കേരളത്തിലെ ഇന്നത്തെ സ്വ‍ർണ വില; നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വില

വില ഇടിവ്

വില ഇടിവ്

എംസിഎക്സ് സ്വർണം ഫ്യൂച്ചേഴ്സ് വെള്ളിയാഴ്ച 10 ഗ്രാമിന് 0.85% ഇടിഞ്ഞ് 48106 രൂപ വരെ കുറഞ്ഞിരുന്നു. വെള്ളി ഫ്യൂച്ചേഴ്സ് കിലോയ്ക്ക് 1.3% ഇടിവ് രേഖപ്പെടുത്തി 59100 രൂപയായി കുറഞ്ഞു. ഓഗസ്റ്റിൽ റെക്കോർഡ് ഉയർന്ന നിരക്കായ 56,200 രൂപ വരെ ഉയ‍ർന്ന ഇന്ത്യയിലെ സ്വർണ വിലയിൽ 8,000 രൂപയുടെ ഇടിവാണുണ്ടായിരിക്കുന്നത്.

കേരളത്തിൽ സ്വർണത്തിന് ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില, രണ്ട് ദിവസം കൊണ്ട് കുറഞ്ഞത് 1200 രൂപ

English summary

Gold Price: Sharp Monthly Fall In Four Years, Gold Rate Falls Below Rs 36,000 For 1 Pavan In Kerala |സ്വർണ വിലയിൽ നാലുവർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിമാസ ഇടിവ്, കേരളത്തിൽ സ്വർണ വില പവന് 36000ന് താഴെ

The price of 1 pavan gold falls below Rs 36,000 today. Read in malayalam.
Story first published: Monday, November 30, 2020, 10:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X