സംസ്ഥാനത്ത് വീണ്ടും സ്വർണ വിലയിൽ വൻ കുതിപ്പ്; വില മുകളിലേയ്ക്ക് തന്നെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിൽ സ്വ‍ർണ വില വീണ്ടും കുതിച്ചുയരുന്നു. ഗ്രാമിന് 3,565 രൂപയും പവന് 28,520 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കൂടിയത്. ഇന്നലെയും സ്വർണ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു.

ഇന്നലത്തെ വില
 

ഇന്നലത്തെ വില

ഇന്നലെ ഗ്രാമിന് 3,535 രൂപയും പവന് 28,280 രൂപയുമായിരുന്നു നിരക്ക്. സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്. ഇന്ത്യയിൽ സ്വർണ്ണ വില ഈ വർഷം 20% ഉയർന്നു. ഇതോടെ സ്വർണത്തിന്റെ വിൽപ്പനയിൽ കനത്ത ഇടിവും നേരിട്ടു തുടങ്ങി.

വിവാഹത്തിന് സ്വ‍ർണം വാങ്ങുന്നവർ സൂക്ഷിക്കുക; ഒരിയ്ക്കലും ഈ അബദ്ധങ്ങൾ പറ്റരുത്

സ്വർണ ഫ്യൂച്ചർ

സ്വർണ ഫ്യൂച്ചർ

യുഎസ് - ചൈന വ്യാപാര ഇടപാടുകൾ സംബന്ധിച്ച അനിശ്ചിതത്വത്തിനിടയിലും കഴിഞ്ഞ ട്രേഡിങ്ങ് സെഷനിൽ 2 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേയ്ക്ക് രൂപയുടെ നിരക്ക് താഴ്ന്നിട്ടും ഇന്ന് സ്വർണ ഫ്യൂച്ചർ നിരക്കുകൾ ഉയർന്നു. ഗോൾഡ് ഡിസംബർ ഫ്യൂച്ചേഴ്സ് 21 രൂപ അഥവാ 0.06 ശതമാനം നേട്ടത്തോടെ 10 ഗ്രാമിന് 38,118 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്.

ആ​ഗോള വിപണി

ആ​ഗോള വിപണി

അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,450 ഡോളറാണ് ഇന്നത്തെ നിരക്ക്. ഇന്ത്യയിലെ സ്വർണ വില കൂടുതൽ മുന്നേറാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

കേരളത്തിലെ സ്വർണ വില: ഇന്നലെ കുറഞ്ഞു, ഇന്ന് വീണ്ടും കൂടി

വിൽപ്പനയിൽ ഇടിവ്

വിൽപ്പനയിൽ ഇടിവ്

വേൾ‍ഡ് ​ഗോൾ‍ഡ് കൗൺസിലിന്റെ റിപ്പോർട്ട് അനുസരിച്ച് ഉയർന്ന വിലയും ദുർബലമായ സമ്പദ്‌വ്യവസ്ഥയുമാണ് സ്വർണം വാങ്ങുന്നതിൽ നിന്ന് ഇന്ത്യയിലെ ജനങ്ങളെ പിന്തിരിപ്പിക്കുന്നത്. ഈ വർഷം ഇതുവരെ 700നും 750 ടണ്ണിനുമിടയിലാണ് ഇന്ത്യയിൽ ഇറക്കുമതി ചെയ്ത സ്വർണത്തിന്റെ കണക്ക്.

English summary

സംസ്ഥാനത്ത് വീണ്ടും സ്വർണ വിലയിൽ വൻ കുതിപ്പ്; വില മുകളിലേയ്ക്ക് തന്നെ

Gold prices in Kerala are rising again. The gold price in the state is now Rs 3,565 per gram. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more