സ്വർണ വിലയിൽ ഇന്നും വർദ്ധനവ്, കേരളത്തിലെ ഇന്നത്തെ സ്വർണ വില അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിൽ സ്വ‍ർണ വില ഇന്നും വ‍ർദ്ധിച്ചു. പവന് 160 രൂപ വർദ്ധിച്ച് 37360 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോ​ഗമിക്കുന്നത്. ​ഗ്രാമിന് 4670 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെയും സ്വർണ വില 400 രൂപ വർദ്ധിച്ചിരുന്നു. സെപ്റ്റംബർ 24ന് രേഖപ്പെടുത്തിയ പവന് 36720 രൂപയാണ് കേരളത്തിൽ സ്വർണത്തിന് കഴിഞ്ഞ രണ്ടര മാസത്തിനിടയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില.

സെപ്റ്റംബറിലെ സ്വർണ വില

സെപ്റ്റംബറിലെ സ്വർണ വില

കേരളത്തിൽ ഈ മാസം കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് സ്വർണ വിലയിൽ കുറവുണ്ടായിരുന്നു. സെപ്റ്റംബർ പകുതിയോടെയാണ് സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. സെപ്റ്റംബർ 15, 16 തീയതികളിലെ പവന് 38160 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ വില. സെപ്റ്റംബർ 21നും ഇതേ വിലയ്ക്ക് വ്യാപാരം നടന്നിരുന്നു. സെപ്റ്റംബറിലെ ഏറ്റവും കുറഞ്ഞ വില 24ന് രേഖപ്പെടുത്തിയ 36720 രൂപയാണ്.

കേരളത്തിൽ സ്വ‍ർണ വില ഇന്ന് നേരിയ വ‍ർദ്ധനവ്, എങ്കിലും വില 37000ന് താഴെകേരളത്തിൽ സ്വ‍ർണ വില ഇന്ന് നേരിയ വ‍ർദ്ധനവ്, എങ്കിലും വില 37000ന് താഴെ

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണിയിൽ സ്വർണ്ണം, വെള്ളി വില ഇന്ന് കുത്തനെ ഇടിഞ്ഞു. എം‌സി‌എക്‌സിൽ ഡിസംബറിലെ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.5 ശതമാനം ഇടിഞ്ഞ് 50,386 രൂപയിലെത്തി. എംസിഎക്‌സിലെ സിൽവർ ഫ്യൂച്ചറുകൾ കിലോയ്ക്ക് 2 ശതമാനം ഇടിഞ്ഞ് 61,267 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണം 1% അഥവാ 500 രൂപ ഉയർന്നപ്പോൾ വെള്ളി കിലോയ്ക്ക് 1,900 രൂപ ഉയർന്നു. ഓഗസ്റ്റ് 7 ന് റെക്കോർഡ് ഉയർന്ന വിലയായ 56,200 രൂപ വരെ എത്തി സ്വർണ വില പിന്നീട് ഇടിയുകയായിരുന്നു. ഈ ആഴ്ച തുടക്കത്തിൽ വില 49,500 രൂപയിൽ താഴെയായി.

കേരളത്തിൽ ഇന്ന് സ്വർണത്തിന് രണ്ട് മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ വിലകേരളത്തിൽ ഇന്ന് സ്വർണത്തിന് രണ്ട് മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ വില

ആഗോള വിപണി

ആഗോള വിപണി

ആഗോള വിപണിയിലും ഇന്ന് സ്വർണ്ണ വില കുറഞ്ഞു. സ്‌പോട്ട് സ്വർണ വില 0.1 ശതമാനം ഇടിഞ്ഞ് 1,896.03 ഡോളറിലെത്തി. വെള്ളി വില ഔൺസിന് 0.2 ശതമാനം ഉയർന്ന് 24.22 ഡോളറിലെത്തി. പ്ലാറ്റിനം 0.1 ശതമാനം ഇടിഞ്ഞ് 883.25 ഡോളറായി. പല്ലേഡിയം 0.5 ശതമാനം ഉയർന്ന് 2,319.59 ഡോളറിലും എത്തി. ഡോളർ സൂചിക 93.817 ആണ്. യുഎസ് ഡോളറിന്റെ തിരിച്ചുവരവ് കഴിഞ്ഞയാഴ്ച സ്വർണ വിലയിൽ ഇടിവുണ്ടാക്കിയിരുന്നു.

തകർന്നടിഞ്ഞ് സ്വർണ വില; ഇന്ന് രണ്ടര മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലതകർന്നടിഞ്ഞ് സ്വർണ വില; ഇന്ന് രണ്ടര മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വില

English summary

Gold and silver prices fell sharply in Indian market, Check today's gold rate in Kerala | സ്വർണ വിലയിൽ ഇന്നും വർദ്ധനവ്, കേരളത്തിലെ ഇന്നത്തെ സ്വർണ വില അറിയാം

Gold prices continue to rise in Kerala. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X