കേരളത്തിൽ ഇന്നും സ്വ‍ർണ വിലയിൽ വ‍ർദ്ധനവ്, ഒരു പവൻ സ്വ‍ർണത്തിന്റെ ഇന്നത്തെ വില

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിൽ ഇന്നും സ്വ‍ർണ വില ഉയ‍ർന്നു. പവന് 120 രൂപ വ‍ർദ്ധിച്ച് 36640 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോ​ഗമിക്കുന്നത്. ഒരു ​ഗ്രാമിന്റെ ഇന്നത്തെ വില 4580 രൂപയാണ്. ഗ്രാമിന് 4565 രൂപയായിരുന്നു ഇന്നലത്തെ സ്വർണ വില. ജനുവരിയിലെ ഏറ്റവും കുറഞ്ഞ വില 36400 രൂപയാണ്. ജനുവരി 16 മുതൽ 18 വരെയാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. ​ജനുവരിയിലെ ഏറ്റവും ഉയ‍ർന്ന സ്വ‍ർണ വില ജനുവരി 5, 6 തീയതികളിൽ രേഖപ്പെടുത്തിയ 38400 രൂപയാണ്.

ഇന്ത്യൻ വിപണി
 

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണികളിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഉയർന്നു. എം‌സി‌എക്‌സിൽ ഫെബ്രുവരി സ്വർണ്ണ ഫ്യൂച്ചർ നിരക്ക് 10 ഗ്രാമിന് 0.27 ശതമാനം ഉയർന്ന് 49,115 രൂപയിലെത്തി. വെള്ളി വില 0.3 ശതമാനം ഉയർന്ന് കിലോഗ്രാമിന് 66,234 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണവും വെള്ളിയും യഥാക്രമം 0.2 ശതമാനവും 0.9 ശതമാനവും ഉയർന്നിരുന്നു.

ആഗോള വിപണി

ആഗോള വിപണി

ആഗോള വിപണിയിൽ, യുഎസ് ഡോളറിന്റെ ദുർബലതയെത്തുടർന്ന് സ്വർണ നിരക്ക് ഇന്ന് ഉയർന്നു. സ്‌പോട്ട് ഗോൾഡ് നിരക്ക് ഇന്ന് 0.5 ശതമാനം ഉയർന്ന് 1,848.30 ഡോളറിലെത്തി. ഡോളർ സൂചിക 0.14 ശതമാനം ഇടിഞ്ഞ് 90.345 ലെത്തി. യുഎസ് ട്രഷറി വരുമാനവും കുറഞ്ഞു. പണപ്പെരുപ്പത്തിനും കറൻസി ഇടിവിനും എതിരായ ഒരു വേലിയായാണ് സ്വർണം കണക്കാക്കപ്പെടുന്നത്.

വില മാറ്റം

വില മാറ്റം

കഴിഞ്ഞ വർഷത്തെ ശക്തമായ നേട്ടങ്ങൾക്ക് ശേഷം ഈ വർഷം സ്വർണം കുറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സ്വർണ വില 10 ഗ്രാമിന് 56,200 രൂപയിലെത്തിയിരുന്നു. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില ഔൺസിന് 0.9 ശതമാനം ഉയർന്ന് 25.42 ഡോളറിലും പ്ലാറ്റിനം വില 1.2 ശതമാനം ഉയർന്ന് 1,096.23 ഡോളറിലും പല്ലേഡിയം 0.4 ശതമാനം ഉയർന്ന് 2,361.79 ഡോളറിലും എത്തി.

സ്വ‍ർണ നിക്ഷേപം

സ്വ‍ർണ നിക്ഷേപം

സ്വർണ്ണ നിക്ഷേപ ആവശ്യം ഈ വർഷവും തുടരുമെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ വിലയിരുത്തൽ. മികച്ച നേട്ടത്തിന് ശേഷം ആഗോള വിപണിയിൽ ഈ വർഷം സ്വർണ നിരക്ക് 3 ശതമാനത്തിലധികം ഇടിഞ്ഞു.

English summary

Gold prices in Kerala are still rising, the current price of 1 pavan gold | കേരളത്തിൽ ഇന്നും സ്വ‍ർണ വിലയിൽ വ‍ർദ്ധനവ്, ഒരു പവൻ സ്വ‍ർണത്തിന്റെ ഇന്നത്തെ വില

Gold prices are still high in Kerala. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X