കേരളത്തിൽ സ്വ‍ർണ വില ഇന്ന് നേരിയ വ‍ർദ്ധനവ്, എങ്കിലും വില 37000ന് താഴെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിൽ സ്വ‍‍‍ർണ വിലയിൽ ഇന്ന് നേരിയ വ‍ർദ്ധനവ് രേഖപ്പെടുത്തി. പവന് 200 രൂപ വ‍ർദ്ധിച്ച് 36920 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 4615 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 36720 രൂപയ്ക്കാണ് വ്യാപാരം നടന്നത്. കഴിഞ്ഞ രണ്ടര മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നലെ കേരളത്തിൽ സ്വർണത്തിന് രേഖപ്പെടുത്തിയത്. സ്വർണ വില കുറഞ്ഞതോടെ വിൽപ്പനയിൽ വർദ്ധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.

ഇന്ത്യൻ വിപണി
 

ഇന്ത്യൻ വിപണി

ഇന്ത്യയിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്നും സമ്മർദ്ദത്തിൽ. എം‌സി‌എക്‌സിൽ ഒക്ടോബർ മാസത്തെ സ്വർണ്ണ ഫ്യൂച്ചറുകൾ 0.27 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 49,771 രൂപയിലെത്തി. എംസിഎക്‌സിലെ സിൽവർ ഫ്യൂച്ചറുകൾ കിലോഗ്രാമിന് 0.5 ശതമാനം കുറഞ്ഞ് 59329 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ വില 0.64 ശതമാനം അഥവാ 300 രൂപ ഉയർന്നപ്പോൾ വെള്ളി കിലോഗ്രാമിന് 1.8 ശതമാനം അഥവാ 1060 രൂപ വർധിച്ചിരുന്നു. ഇന്ത്യയിൽ ഈയാഴ്ച സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ ഇടിഞ്ഞു. ഈ ആഴ്ച സ്വർണം 10 ഗ്രാമിന് 2,000 രൂപ കുറവ് രേഖപ്പെടുത്തി. വെള്ളി വില കിലോഗ്രാമിന് 9,000 രൂപ ഇടിഞ്ഞു.

ആഗോള വിപണി

ആഗോള വിപണി

ആഗോള വിപണികളിൽ സ്വർണ വില ഇന്ന് കുറഞ്ഞു. സ്പോട്ട് സ്വർണം 0.2 ശതമാനം ഇടിഞ്ഞ് 1,864.47 ഡോളറിലെത്തി. ഈ ആഴ്ച നഷ്ടം 4 ശതമാനത്തിലധികമായി. മറ്റ് വിലയേറിയ ലോഹങ്ങൾക്കിടയിൽ, വെള്ളി വില ഔൺസിന് 1.1 ശതമാനം ഇടിഞ്ഞ് 22.95 ഡോളറിലും പ്ലാറ്റിനം 0.3 ശതമാനം ഇടിഞ്ഞ് 846.72 ഡോളറിലും പല്ലേഡിയം 2,226.44 ഡോളറിലും എത്തി. ഡോളർ സൂചിക ഈ ആഴ്ച 1.5% ഉയർന്നു.

സ്വ‌ർണ വില വീണ്ടും പവന് 38000ന് മുകളിൽ, വില വീണ്ടും കുതിച്ചുയരുമോ?

സ്വ‍ർണ വില ഈ ആഴ്ച്ച

സ്വ‍ർണ വില ഈ ആഴ്ച്ച

ആഗോള ധനവിപണിയിൽ റിസ്ക് ഒഴിവാക്കുന്നതിനിടയിൽ യുഎസ് ഡോളറിനെ സുരക്ഷിത താവളമായി കണക്കാക്കുന്നതിനാൽ ഈ ആഴ്ച സ്വർണം സമ്മർദ്ദത്തിലാണെന്ന് വിശകലന വിദഗ്ധർ പറയുന്നു. വർദ്ധിച്ചുവരുന്ന വൈറസ് കേസുകൾ പ്രത്യേകിച്ച് യൂറോപ്പിൽ കടുത്ത ലോക്ക്ഡൗണുകളെക്കുറിച്ചുള്ള ആശങ്കകൾ ഉയരുന്നതിനാൽ സ്വ‍ർണ വിലയെ ബാധിക്കാൻ തുടങ്ങി.

സ്വര്‍ണവില വീണ്ടും ഇടിഞ്ഞു... രണ്ടുദിവസത്തിനിടെ കുറഞ്ഞത് 1000 രൂപ, വരും ദിവസങ്ങളില്‍ എങ്ങനെ...

English summary

Gold prices in Kerala slightly higher today, but below Rs 37,000 | കേരളത്തിൽ സ്വ‍ർണ വില ഇന്ന് നേരിയ വ‍ർദ്ധനവ്, എങ്കിലും വില 37000ന് താഴെ

Gold prices rise slightly in Kerala today. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X