കേരളത്തിൽ ഇന്ന് സ്വർണ വില ഉയർന്നു. ഇന്നലത്തെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയെങ്കിലും ഇന്ന് സ്വർണ വില വീണ്ടും ഉയർന്നു. പവന് 240 രൂപ വർദ്ധിച്ച് 36960 രൂപയ്ക്കാണ് ഇന്ന് സ്വർണ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4620 രൂപയാണ് ഇന്നത്തെ കേരളത്തിലെ വില. ജനുവരി ആറ്, അഞ്ച് തീയതികളില്‍ സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയിരുന്നു. ഒരു പവന് 38,400 രൂപയാണ് ഈ ദിവസങ്ങളിൽ സ്വർണ വില രേഖപ്പെടുത്തിയത്.

എംസിഎക്സിലെ വില
സമ്മിശ്ര ആഗോള സൂചനകൾക്കിടയിൽ ഇന്ത്യയിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഈ വർഷം അസ്ഥിരമായി തുടരുകയാണ്. എംസിഎക്സിൽ ഫെബ്രുവരിയിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.03 ശതമാനം കുറഞ്ഞ് 49,328 ഡോളറിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ വില 0.7 ശതമാനം ഉയർന്നു.

അന്താരാഷ്ട്ര വിപണി വില
അന്താരാഷ്ട്ര വിപണിയിൽ, സ്വർണ്ണ നിരക്ക് ഇന്ന് ഉയർന്നു. സ്പോട്ട് സ്വർണം 0.2 ശതമാനം ഉയർന്ന് 1,847.96 ഡോളറിലെത്തി. വെള്ളി 0.8 ശതമാനം ഉയർന്ന് 25.11 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളിൽ പ്ലാറ്റിനം 2.3 ശതമാനം ഉയർന്ന് 1,055 ഡോളറിലെത്തി. പല്ലേഡിയം 0.3 ശതമാനം ഉയർന്ന് 2,378 ഡോളറിലെത്തി.

2020ലെ സ്വർണ വില
2020 ൽ സ്വർണ്ണ വില 25% ഉയർന്നു. ഓഗസ്റ്റിൽ സ്വർണം റെക്കോർഡ് ഉയർന്ന നിരക്കായ 56,200 രൂപയിലെത്തിയിരുന്നു. ഏറ്റവും പുതിയ സോവറിൻ ഗോൾഡ് ബോണ്ട് ഇഷ്യു നിലവിൽ സബ്സ്ക്രിപ്ഷനായി തുറന്നിട്ടുണ്ട്. ഒരു യൂണിറ്റിന് 5,104 രൂപയാണ് വില. ഓൺലൈനിൽ നിക്ഷേപിക്കുന്നവർക്ക് യൂണിറ്റിന് 50 രൂപ കിഴിവ് ലഭിക്കും.

പുതിയ നിയമം
രണ്ടു ലക്ഷം രൂപയ്ക്ക് മുകളില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ മാത്രം കെവൈസി ചട്ടങ്ങള്‍ നിര്‍ബന്ധമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. രണ്ടു ലക്ഷം രൂപയ്ക്ക് താഴെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ ആധാറോ പാന്‍ കാര്‍ഡോ മറ്റു തിരിച്ചറിയല്‍ രേഖകളോ സമര്‍പ്പിക്കേണ്ടതില്ലെന്ന് ധനമന്ത്രാലയത്തിന് കീഴിലുള്ള റവന്യു വകുപ്പ് ശനിയാഴ്ച്ച അറിയിച്ചു. സ്വര്‍ണത്തിന് പുറമെ വെള്ളി, പ്ലാറ്റിനം ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ വാങ്ങുമ്പോഴും ഈ ചട്ടം ബാധകമാണ്.