കേരളത്തിൽ സ്വർണ വിലയിൽ ഇന്നും വർദ്ധനവ്, പവന് 160 രൂപ വർദ്ധിച്ച് 36880 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4610 രൂപയാണ് ഇന്നത്തെ വില. ഡിസംബർ ഒന്നിന് 35920 രൂപയായിരുന്ന സ്വർണ വില വെറും 3 ദിവസത്തിനുള്ളിൽ പവന് 960 രൂപ വർദ്ധനവ് രേഖപ്പെടുത്തി. ഡിസംബറിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തേത്.

ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണിയിലും സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഉയർന്നു. എംസിഎക്സിൽ ഫെബ്രുവരി സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.2 ശതമാനം ഉയർന്ന് 49,380 രൂപയിലെത്തി. നാല് ദിവസത്തിനുള്ളിൽ, സ്വർണ്ണ നിരക്ക് 10 ഗ്രാമിന് 1,500 രൂപ വരെ ഉയർന്നെങ്കിലും ഓഗസ്റ്റിലെ ഏറ്റവും ഉയർന്ന നിരക്കായ 56,200 രൂപയേക്കാൾ 7,000 രൂപ കുറവാണ്. എംസിഎക്സിലെ സിൽവർ ഫ്യൂച്ചറുകൾ ഇന്ന് 0.2 ശതമാനം ഉയർന്ന് 63,767 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ്ണം 10 ഗ്രാമിന് 350 രൂപയും വെള്ളി കിലോയ്ക്ക് 300 രൂപയും ഉയർന്നു.

വില ഉയരാൻ കാരണം
ആഗോള വിപണിയിൽ സ്വർണ വില ഉയരാൻ പ്രധാന കാരണം യുഎസ് ഡോളറിലെ ബലഹീനതയാണ്. ആഗോള വൈറസ് കേസുകളുടെ തുടർച്ചയായ ഉയർച്ചയും സ്വർണ വില ഉയരാൻ കാരണമായി. ഇത് സാമ്പത്തിക പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികൃതരെ നിർബന്ധിതരാക്കിയിട്ടുണ്ട്. ബ്രെക്സിറ്റ് അനിശ്ചിതത്വവും സ്വർണ വിലയെ സ്വാധീനിക്കുന്ന ഘടകമാണ്.
സ്വർണ വിലയിൽ നാലുവർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിമാസ ഇടിവ്, കേരളത്തിൽ സ്വർണ വില പവന് 36000ന് താഴെ

അന്താരാഷ്ട്ര വിപണി
അന്താരാഷ്ട്ര വിപണികളിൽ സ്പോട്ട് സ്വർണ്ണ വില ഇന്ന് അൽപ്പം കൂടുതലാണ്. സ്പോട്ട് സ്വർണ വില 0.1 ശതമാനം ഉയർന്ന് ഔൺസിന് 1,841.90 ഡോളറിലെത്തി. ഈ ആഴ്ചയിൽ ഇതുവരെ 3% വില വർദ്ധനവ് രേഖപ്പെടുത്തി. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില ഔൺസിന് 24.07 ഡോളറിലെത്തി. പ്ലാറ്റിനം 0.1 ശതമാനം ഉയർന്ന് 1,030.50 ഡോളറിലും പല്ലേഡിയം 0.5 ശതമാനം ഉയർന്ന് 2,313.00 ഡോളറിലുമെത്തി.
ഈ മാസം നിങ്ങൾ ഗ്യാസ് സിലിണ്ടറിന് എത്ര രൂപ നൽകണം? ഏറ്റവും പുതിയ നിരക്കുകൾ പരിശോധിക്കാം

ഇടിഎഫ് നിക്ഷേപം
നിക്ഷേപകർക്ക് സ്വർണത്തോടുള്ള താൽപര്യം കുറഞ്ഞു എന്ന് സൂചിപ്പിക്കുന്നതാണ് ഇടിഎഫ് നിക്ഷേപത്തിലെ ഇടിവ്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടായ സ്വർണ്ണ ഇടിഎഫിന്റെ ഓഹരികൾ 0.1 ശതമാനം ഇടിഞ്ഞ് 1,189.82 ടണ്ണായി. ബുധനാഴ്ച ഇത് 1,191.28 ടണ്ണായിരുന്നു.
റബ്ബർ വില കുതിക്കുന്നു, മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്; കേരളത്തിലെ ഇന്നത്തെ റബ്ബർ വില