കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് വർദ്ധനവ്, ഇന്നത്തെ സ്വർണ വില എത്ര?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിൽ ഇന്ന് സ്വർണ വിലയിൽ ഇന്ന് വർദ്ധനവ്. പവന് 160 രൂപ വർദ്ധിച്ച് 35920 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോ​ഗമിക്കുന്നത്. ​ഗ്രാമിന് 4490 രൂപയാണ് ഇന്നത്തെ വില. ഇന്നലെ അഞ്ച് മാസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേയ്ക്ക് സ്വർണ വില കുറഞ്ഞിരുന്നു. ജൂൺ മാസത്തിലാണ് സ്വർണ വില ഇതിലും കുറഞ്ഞ നിരക്കിൽ വ്യാപാരം നടത്തിയിട്ടുള്ളത്. പവന് സ്വർണ വില 36000ന് താഴേയ്ക്ക് എത്തുന്നതും മാസങ്ങൾക്ക് ശേഷമാണ്.

നവംബറിലെ സ്വർണ വില
 

നവംബറിലെ സ്വർണ വില

നവംബറിലെ കണക്ക് പരിശോധിച്ചാല്‍ നവംബര്‍ ഒന്‍പതിനാണ് സ്വര്‍ണ വില ഏറ്റവും ഉയര്‍ന്ന നിരക്കിലേയ്ക്ക് ഉയർന്നത്. ഈ ദിവസം സ്വര്‍ണം പവന് വില 38,880 രൂപയിൽ തൊട്ടു. അന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ സ്വർണ വിലയിൽ ഏതാനും ആഴ്ച്ചകൾക്കുള്ളിൽ പവന് 3000 രൂപയിൽ അധികം കുറവ് രേഖപ്പെടുത്തി.

സ്വർണം വാങ്ങാൻ പറ്റിയ സമയം, ഓഗസ്റ്റിലെ വിലയേക്കാൾ 8,000 രൂപ കുറവ്

ആഭ്യന്തര വിപണി

ആഭ്യന്തര വിപണി

സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഇന്ത്യൻ വിപണിയിൽ ഉയർന്നു. എം‌സി‌എക്‌സിൽ ഫെബ്രുവരി സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.3 ശതമാനം ഉയർന്ന് 48,070 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകൾ 1.2 ശതമാനം ഉയർന്ന് കിലോയ്ക്ക് 60,977 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ്ണ ഫ്യൂച്ചേഴ്സ് 0.4 ശതമാനം ഇടിഞ്ഞപ്പോൾ വെള്ളി 0.2 ശതമാനം താഴ്ന്നിരുന്നു.

കേരളത്തിൽ സ്വ‍ർണ വിലയിൽ വീണ്ടും കനത്ത ഇടിവ്, ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില

റെക്കോർഡിൽ നിന്ന് താഴേയ്ക്ക്

റെക്കോർഡിൽ നിന്ന് താഴേയ്ക്ക്

ഓഗസ്റ്റിൽ റെക്കോർഡ് ഉയർന്ന് നിരക്കായ 56,200 രൂപയിലെത്തിയതിന് ശേഷമാണ് സ്വർണ വില താഴേക്ക് പോയത്. നവംബറിൽ മാത്രം സ്വർണ വില 10 ഗ്രാമിന് 2,500 രൂപ കുറഞ്ഞു.

കേരളത്തിൽ സ്വർണത്തിന് ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില, രണ്ട് ദിവസം കൊണ്ട് കുറഞ്ഞത് 1200 രൂപ

അന്താരാഷ്ട്ര വിപണി

അന്താരാഷ്ട്ര വിപണി

അന്താരാഷ്ട്ര വിപണികളിൽ, സ്വർണ നിരക്ക് ഇന്ന് ഉയർന്നു. സ്‌പോട്ട് സ്വർണ വില ഔൺസിന് 0.1 ശതമാനം ഉയർന്ന് 1,778.76 ഡോളറിലെത്തി. ഡോളർ സൂചിക 0.05% ഇടിഞ്ഞു. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില ഔൺസിന് 0.2 ശതമാനം ഉയർന്ന് 22.64 ഡോളറിലെത്തി. പ്ലാറ്റിനം 0.4 ശതമാനം ഉയർന്ന് 968.78 ഡോളറിലും പല്ലേഡിയം 0.1 ശതമാനം ഇടിഞ്ഞ് 2,370.63 ഡോളറിലുമെത്തി. ഏഷ്യൻ ഓഹരികളും യുഎസ് ഫ്യൂച്ചറുകളും ഇന്ന് ഉയർന്ന വ്യാപാരം നടത്തി.

English summary

Gold Prices Rise In Kerala Today, Todays Gold Rate In Kerala | കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് വർദ്ധനവ്, ഇന്നത്തെ സ്വർണ വില എത്ര?

Gold prices rise in Kerala today.higher by Rs 160 to Rs 35,920 per 1 pavan today. Read in malayalam.
Story first published: Tuesday, December 1, 2020, 11:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
X