സ്വർണ വിലയിൽ രണ്ടാം ദിവസവും ഇടിവ്, വെള്ളിയ്ക്കും വില കുറഞ്ഞു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗോള നിരക്കിനെ പിന്തുടർന്ന് ഇന്ത്യയിലെ സ്വർണ്ണ വില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. എം‌സി‌എക്‌സിൽ ജൂൺ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.14 ശതമാനം ഇടിഞ്ഞ് 44,880 ഡോളറിലെത്തി. ഇത് രണ്ടാം ദിവസമാണ് രാജ്യത്ത് സ്വർണ വില കുറയുന്നത്. കഴിഞ്ഞ സെഷനിൽ സ്വർണ്ണ ഫ്യൂച്ചർ വില 0.54 ശതമാനം ഇടിഞ്ഞിരുന്നു. സ്വർണത്തിന് പിന്നാലെ വെള്ളി വിലയും കുത്തനെ കുറഞ്ഞു. എം‌സി‌എക്‌സിൽ മെയ് വെള്ളി ഫ്യൂച്ചറുകൾ 0.26 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 43,026 രൂപയായി.

ഇന്ത്യയിലെ സ്വർണ വില
 

ഇന്ത്യയിലെ സ്വർണ വില

ഇന്ത്യയിലെ സ്വർണ്ണ വില ഈ ആഴ്ച തുടക്കത്തിൽ 10 ഗ്രാമിന് 45,724 രൂപയിലെത്തിയിരുന്നു. അതേസമയം ലോക്ക്ഡൗൺ കാരണം മിക്ക സ്വർണ്ണ സ്പോട്ട് വിപണികളും അടച്ചിരിക്കുകയാണ്. കേന്ദ്ര ബാങ്കുകളും സർക്കാരുകളും സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനുള്ള നടപടികൾ തുടരുമെന്ന പ്രതീക്ഷയിലാണ് സ്വർണ വിപണിയും. എന്നാൽ ഉപഭോക്തൃ ആവശ്യകത കുറയുമെന്ന ആശങ്കകൾ വിപണിയിൽ നിലനിൽക്കുന്നുണ്ട്.

ആഗോള വിപണി

ആഗോള വിപണി

ആഗോള വിപണികളിൽ ഇന്ന് സ്വർണ വില ഉയർന്നു. ഡോളർ 0.03 ശതമാനം ഇടിഞ്ഞു. സ്‌പോട്ട് സ്വർണം ഔൺസിന് 0.1 ശതമാനം ഉയർന്ന് 1,646.81 ഡോളറിലെത്തി. മറ്റ് വിലയേറിയ ലോഹങ്ങളിൽ വെള്ളി 0.1 ശതമാനം ഇടിഞ്ഞ് 15.03 ഡോളറായും പ്ലാറ്റിനം 0.5 ശതമാനം ഉയർന്ന് 733.30 ഡോളറിലും എത്തി.

കേരളത്തിലെ വില

കേരളത്തിലെ വില

കേരളത്തിൽ സ്വർണ വില ഇന്നലെ പവന് 400 രൂപ കുറഞ്ഞ് 32400 രൂപയായി. കഴിഞ്ഞ ദിവസം 32800 രൂപയായിരുന്നു സ്വർണ വില. സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും ഉയർന്ന വിലയാണിത്. ലോക്ക് ഡൌൺ ആരംഭിച്ചപ്പോൾ 30640 രൂപയായിരുന്ന സ്വർണ വിലയാണ് വെറും രണ്ടാഴ്ച്ച കൊണ്ട് 32800 രൂപയിൽ എത്തിയത്. എന്നാൽ ഇപ്പോൾ വീണ്ടും വില കുറയുന്ന പ്രവണതകളാണ് കാണുന്നത്. ലോക്ക് ഡൌൺ കാരണം സംസ്ഥാനത്തെ മുഴുവൻ ജ്വല്ലറികളും അടച്ചിട്ടിരിക്കുകയാണ്.

സ്വർണ്ണ ഇടിഎഫ്

സ്വർണ്ണ ഇടിഎഫ്

സ്വർണ്ണ ഇടിഎഫുകളിലേക്കുള്ള നിക്ഷേപകരുടെ വരവ് വർദ്ധിച്ചുകൊണ്ടിരിക്കുകയാമ്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്‌പി‌ഡി‌ആർ ഗോൾഡ് ട്രസ്റ്റിന്റെ ഓഹരികൾ ബുധനാഴ്ച 0.3 ശതമാനം ഉയർന്ന് 988.63 ടണ്ണായി.

വാങ്ങാൻ ആളില്ലെങ്കിലും സ്വർണ വില റെക്കോർഡിലേയ്ക്ക്, ലോക്ക് ഡൌണിന് ശേഷം സ്വർണം തൊട്ടാൽ പൊള്ളും

കൊറോണ വൈറസ്

കൊറോണ വൈറസ്

ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആഗോളതലത്തിൽ കൊറോണ വൈറസ് പോസിറ്റീവ് കേസുകളുടെ എണ്ണം 15 ലക്ഷം കടന്നിട്ടുണ്ട്, 88,000 മരണങ്ങളും. ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിൽ മൊത്തം കേസുകൾ 5,700 ന് മുകളിലാണ്.

സ്വർണത്തിൽ കാശ് മുടക്കിയവർക്ക് സന്തോഷ വാർത്ത, സ്വർണം ഈ വർഷം നിങ്ങളെ രക്ഷിക്കുന്നത് എങ്ങനെ

English summary

Gold rate fell for the second day, silver also fell | സ്വർണ വിലയിൽ രണ്ടാം ദിവസവും ഇടിവ്, വെള്ളിയ്ക്കും വില കുറഞ്ഞു

Gold prices in India fell for the second consecutive day, following the global rate. Read in malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X