കേരളത്തിൽ സ്വ‍ർണ വിലയിൽ വീണ്ടും കനത്ത ഇടിവ്, ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിൽ സ്വർണ വിലയിൽ വീണ്ടും ഇടിവ്. പവന് 120 രൂപ കുറഞ്ഞ് 36360 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4545 രൂപയാണ് ഇന്നത്തെ നിരക്ക്. ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് സ്വ‍ർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി പവന് 36480 രൂപയായിരുന്നു സ്വ‍ർണ വില. 38880 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയ‍ർന്ന സ്വ‍ർണ വില.

എംസിഎക്സിലെ സ്വ‍ർണ വില
 

എംസിഎക്സിലെ സ്വ‍ർണ വില

ആഗോള പ്രവണതകളെ തുടർന്ന് ഇന്ത്യയിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് കുറഞ്ഞു. എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.03 ശതമാനം ഇടിഞ്ഞ് 48,501 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകൾ 0.5 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 59,570 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ വില 0.11 ശതമാനം ഇടിഞ്ഞപ്പോൾ വെള്ളി വിലയിൽ കാര്യമായ മാറ്റമില്ലായിരുന്നു. ‌ആഗോള നിരക്കിന്റെ സമാനമായ ഇടിവിന് അനുസൃതമായി അഞ്ച് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ സ്വർണ്ണ നിരക്ക് 10 ഗ്രാമിന് 1,700 രൂപ കുറഞ്ഞു.

കേരളത്തിൽ സ്വ‍ർണ വില കൂപ്പുകുത്തി, ഒറ്റയടിയ്ക്ക് കുറഞ്ഞത് 720 രൂപ, രണ്ട് മാസത്തിനിടയിലെ കുറഞ്ഞ വില

ആഗോള വിപണി

ആഗോള വിപണി

ആഗോള വിപണിയിൽ സ്വർണ വില 0.3 ശതമാനം കുറഞ്ഞ് 1,810.44 ഡോളറിലെത്തി. കൊവിഡ് -19 വാക്സിൻ വികസനത്തിൽ പുരോഗതിയും യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈ‍ഡന്റെ വൈറ്റ് ഹൗസിലേക്കുള്ള മാറ്റവും അപകടസാധ്യത വർദ്ധിപ്പിച്ചതിനാൽ ഈ ആഴ്ച സ്വർണ്ണ വില 3 ശതമാനത്തിലധികം ഇടിഞ്ഞു.

ഇന്ന് സ്വ‍ർണം വാങ്ങാൻ പ്ലാനുണ്ടോ? കേരളത്തിലെ ഇന്നത്തെ സ്വ‍ർണ വില എത്ര?

മറ്റ് ലോഹങ്ങളുടെ വില

മറ്റ് ലോഹങ്ങളുടെ വില

മറ്റ് വിലയേറിയ ലോഹങ്ങളിൽ വെള്ളി വില ഇന്ന് ഔൺസിന് 0.9 ശതമാനം ഇടിഞ്ഞ് 23.25 ഡോളറിലും പ്ലാറ്റിനം വില 0.1 ശതമാനം ഇടിഞ്ഞ് 961.18 ഡോളറിലും പല്ലേഡിയം 0.3 ശതമാനം ഉയർന്ന് 2,391.19 ഡോളറിലും എത്തി.

കൈയിലുള്ള കാശുകൊണ്ട് സ്വർണം വാങ്ങുന്നതാണോ ബാങ്കിലിടുന്നതാണോ ഇപ്പോൾ ലാഭം?

വിലയിടിവ്

വിലയിടിവ്

ഇന്ത്യയിൽ 10 ഗ്രാമിന് 56,200 രൂപ എന്ന റെക്കോർഡ് ഉയരത്തിലെത്തിയ ശേഷമാണ് സ്വർണ വില ഇടിയുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വർണ വില കുത്തനെ കുറഞ്ഞു കൊണ്ടിരിക്കുകയാണ്.

English summary

Gold Rate In Kerala Fell Sharply Today, The Lowest Price Since July, Down To Rs 36360 For 1 Pavan |കേരളത്തിൽ സ്വ‍ർണ വിലയിൽ വീണ്ടും കനത്ത ഇടിവ്, ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില

Gold prices fall again in Kerala today. traded lower by Rs 120 to Rs 36,360 for 1 pavan today. Read in malayalam.
Story first published: Friday, November 27, 2020, 10:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X