സ്വർണത്തിന് തീ വില, ഇന്ന് എക്കാലത്തെയും ഉയർന്ന വില, പൊന്നിൽ തൊട്ടാൽ പൊള്ളും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംസ്ഥാനത്ത് ഇന്ന് സ്വർണത്തിന് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വില. പവന് 280 രൂപ ഉയർന്ന് 30680 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 35 രൂപ കൂടി 3835 രൂപയാണ് ഇന്നത്തെ നിരക്ക്. ചരിത്രത്തിൽ ആദ്യമാണ് സ്വർണ വില ഇത്രയും ഉയരത്തിലെത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി പവന് 30400 രൂപയായിരുന്നു നിരക്ക്. ഇന്ന് വീണ്ടും വില കുത്തനെ ഉയരുകയായിരുന്നു.

 

ഫെബ്രുവരിയിലെ കുറഞ്ഞ

ഫെബ്രുവരിയിലെ കുറഞ്ഞ

വില ഫെബ്രുവരിയിലെ സ്വർണത്തിന്റെ ഏറ്റവും കുറഞ്ഞ വില പവന് 29920 രൂപയാണ്. ഫെബ്രുവരി 5, 6 തീയതികളിലാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. ഈ മാസത്തെ ഇതുവരെയുള്ള ഭൂരിഭാഗം ദിവസങ്ങളിലും സ്വർണ വില പവന് 30000ന് മുകളിലായിരുന്നു. ഏറ്റവും കുറവ് വില രേഖപ്പെടുത്തിയ ഈ രണ്ട് ദിവസങ്ങളിൽ മാത്രമാണ് സ്വർണ വില പവന് 30000ന് താഴെ പോയിട്ടുള്ളൂ.

സ്വർണം സൂക്ഷിച്ച് വച്ചിട്ട് എന്തുകാര്യം? കാശുണ്ടാക്കാൻ ചെയ്യേണ്ടത് എന്ത്?

എംസിഎക്സിലെ വില

എംസിഎക്സിലെ വില

എംസിഎക്സിൽ ചൊവ്വാഴ്ച 10 ഗ്രാമിന് 239 രൂപ സ്വർണ വില ഉയർന്നപ്പോൾ വെള്ളിയുടെ വില കിലോയ്ക്ക് 296 ഉയർന്നു. ദേശീയ തലസ്ഥാനത്ത് ചൊവ്വാഴ്ച സ്വർണ വില 10 ഗ്രാമിന് 41,865 രൂപയായും വെള്ളിയുടെ വില 47,584 രൂപയായും ഉയർന്നിരുന്നു. സ്വർണ വില 57 ശതമാനവും വെള്ളി 62% വർദ്ധനവുമാണ് രേഖപ്പെടുത്തിയത്.

കേരളത്തിൽ സ്വർണ വില വീണ്ടും റെക്കോർഡിലേയ്ക്ക്, പൊന്നിന് പൊള്ളും വില

വില ഉയരാൻ കാരണം

വില ഉയരാൻ കാരണം

ആഗോള വിലയിലുണ്ടായ വർദ്ധനവും ഇന്ത്യൻ കറൻസിയുടെ മൂല്യത്തകർച്ചയുമാണ് സ്വർണ വില കുത്തനെ ഉയരാൻ കാരണം. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 10 ​​പൈസ കുറഞ്ഞ് 71.42 ഡോളറിലെത്തിയിരുന്നു. മാർച്ച് പാദത്തിൽ ആപ്പിൾ ഇൻകോർപ്പറേഷന്റെ വരുമാന പ്രവചനം നഷ്ടപ്പെടുമെന്ന മുന്നറിയിപ്പ് സ്വർണ്ണത്തിൽ സുരക്ഷിതമായ നിക്ഷേപം നടത്താൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വർണവും വെള്ളിയും യഥാക്രമം ഔൺസിന് 1,588 യുഎസ് ഡോളറും 17.88 ഡോളറുമാണ് ഉയർന്നത്.

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ്, വില പവന് 30000ന് മുകളിൽ തന്നെ

2019ലെ സ്വർണ വില

2019ലെ സ്വർണ വില

ഇന്ത്യയിലെ സ്വർണ്ണ വില കഴിഞ്ഞ വർഷം 25% ഉയർന്നിരുന്നു. 2011 ന് ശേഷമുള്ള ഏറ്റവും വലിയ വർദ്ധനവാണിത്. യുഎസ്-ചൈന വ്യാപാര സംഘർഷങ്ങളും ആഗോള സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകളുമാണ് കഴിഞ്ഞ വർഷം സ്വർണ വില കുത്തനെ ഉയരാൻ കാരണമായത്. ആഗോള വിപണികളിൽ സ്വർണവില 18 ശതമാനം ഉയർന്നിരുന്നു.

English summary

Gold Rate In Kerala Today Feb 19 2020, Touches All Time High Of 30680 | സ്വർണത്തിന് തീ വില, ഇന്ന് എക്കാലത്തെയും ഉയർന്ന വില, പൊന്നിൽ തൊട്ടാൽ പൊള്ളും

This is the first time in the history gold has reached such a high level in kerala. Read in malayalam.
Story first published: Wednesday, February 19, 2020, 11:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X