സ്വർണ വില സർവ്വകാല റെക്കോർഡിൽ നിന്ന് താഴേയ്ക്ക്, വിവാഹക്കാർക്ക് നേരിയ ആശ്വാസം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 30 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 240 രൂപയും കുറഞ്ഞു. ഗ്രാമിന് 3,770 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന് 30,160 രൂപയാണ് നിരക്ക്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണത്തിന് ഗ്രാമിന് 3,800 രൂപയായിരുന്നു നിരക്ക്, പവന് 30,400 രൂപയും. ഫെബ്രുവരി ഒന്ന് മുതലാണ് സ്വർണ വില പവന് 30400 രൂപയിലെത്തിയത്. കഴിഞ്ഞ മാസവും ഇതേ വിലയ്ക്ക് സ്വർണ വ്യാപാരം നടന്നിരുന്നു.

വിപണിയിൽ സമ്മർദ്ദം
 

വിപണിയിൽ സമ്മർദ്ദം

ഇന്ന് വില കുറഞ്ഞെങ്കിലും സ്വര്‍ണവില ഇപ്പോഴും 30,000 ത്തിന് മുകളില്‍ തുടരുന്നത് ആഭരണ വിപണിയില്‍ വലിയ സമ്മര്‍ദ്ദത്തിന് കാരണമായിട്ടുണ്ട്. ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ ഇടിവാണുണ്ടായിരിക്കുന്നത്. വിവാഹ സീസണിനോടനുബന്ധിച്ച് സ്വർണത്തിന്റെ ആവശ്യകത വർദ്ധിപ്പിക്കുമെന്ന പ്രതീക്ഷിയിലാണ് ജ്വല്ലറിക്കാർ. ഇന്ത്യയിലെ സ്വർണ്ണ വിലയിൽ 12.5% ​​ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു.

സ്വർണ വില വീണ്ടും പവന് 30000 കടന്നു; വില റെക്കോർഡ് മറികടക്കാൻ സാധ്യത

എം‌സി‌എക്‌സ്

എം‌സി‌എക്‌സ്

ഇന്ത്യൻ വിപണിയിൽ ഇന്ന് സ്വർണ വില കുത്തനെ ഇടിഞ്ഞപ്പോൾ വെള്ളി നിരക്ക് ഉയർന്നു. എം‌സി‌എക്‌സിൽ ഏപ്രിൽ സ്വർണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.3 ശതമാനം ഇടിഞ്ഞ് 40,615 രൂപയിലെത്തി. കഴിഞ്ഞ ദിവസം വലിയ നഷ്ടം നേരിട്ടിരുന്നെങ്കിലും വെള്ളി വില ഇന്ന് ഉയർന്നു. എംസിഎക്‌സിൽ സിൽവർ ഫ്യൂച്ചർ ഇന്ന് കിലോഗ്രാമിന് 0.2 ശതമാനം ഉയർന്ന് 45,980 രൂപയിലെത്തി.

സ്വർണ വില വീണ്ടും 30000 തൊട്ടു, വില റെക്കോർഡിലേയ്ക്ക്

ആഗോള വിപണി

ആഗോള വിപണി

സ്‌പോട്ട് സ്വർണ്ണ വില ഔൺസിന് 1,575.67 ഡോളറിൽ തന്നെ ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ സെഷനിൽ ജനുവരി 8 ന് ശേഷം സ്വർണത്തിന്റെ ഏറ്റവും ഉയർന്ന നിരക്കായ 1,591.46 ഡോളറിലെത്തിയിരുന്നു. ചൈനയിൽ അതിവേഗം പടരുന്ന കൊറോണ വൈറസ് ബാധയും തുടർന്നുണ്ടാകാനിടയുള്ള സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള ആശങ്കകൾക്കിടയിലാണ് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിന്റെ ആവശ്യകത കൂടിയതും വില കുത്തനെ ഉയർന്നതും.

സ്വർണ ഹോൾമാർക്കിംഗ് കേന്ദ്രങ്ങളില്ലാത്ത സംസ്ഥാനങ്ങൾ ഏതൊക്കെ?

English summary

Today Gold Rate In Kerala, Jan 4 2020 | സ്വർണ വില സർവ്വകാല റെക്കോർഡിൽ നിന്ന് താഴേയ്ക്ക്, വിവാഹക്കാർക്ക് നേരിയ ആശ്വാസം

The price of gold has come down in the state today. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X