കേരളത്തിൽ ഇന്ന് സ്വർണ വില കുതിച്ചുയർന്നു; ഈ മാസത്തെ ഏറ്റവും ഉയർന്ന വില

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിൽ ഇന്ന് സ്വർണ വില കുത്തനെ ഉയർന്നു. പവന് 360 രൂപ വർദ്ധിച്ച് 37560 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒക്ടോബറിലെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 4695 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഒക്ടോബർ അഞ്ചിന് രേഖപ്പെടുത്തിയ പവന് 37120 രൂപയാണ്. കഴിഞ്ഞ രണ്ട് ദിവസമായി 37200 രൂപയായിരുന്നു സ്വർണ വില.

 

എംസിഎക്സിലെ സ്വർണ വില

എംസിഎക്സിലെ സ്വർണ വില

ഇന്ത്യയിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഉയർന്നു. എംസിഎക്‌സിൽ ഡിസംബർ സ്വർണ്ണ ഫ്യൂച്ചറിന്റെ വില 0.8 ശതമാനം ഉയർന്ന് 50,584 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകൾ 1.8 ശതമാനം ഉയർന്ന് കിലോയ്ക്ക് 61605 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ വില 142 രൂപ ഉയർന്നിരുന്നു. വെള്ളി വില 0.17 ശതമാനം ഉയർന്നു. ഇന്ത്യയിലെ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില യഥാക്രമം 56,200 രൂപയും 80,000 രൂപയും വരെ കഴിഞ്ഞ മാസം ഉയർന്നിരുന്നു.

ആഗോള വിപണി

ആഗോള വിപണി

കോൺഗ്രസുമായുള്ള ചർച്ച പുനരാരംഭിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിനെത്തുടർന്ന് ആഗോള വിപണിയിൽ സ്വർണ വില ഉയർന്നു. ദുർബലമായ യുഎസ് ഡോളറും സ്വർണത്തെ പിന്തുണച്ചു. സ്‌പോട്ട് സ്വർണ വില ഇന്ന് 0.3 ശതമാനം ഉയർന്ന് 1,898.31 ഡോളറിലെത്തി. ഡോളർ സൂചിക 0.2 ശതമാനം ഇടിഞ്ഞ് തുടർച്ചയായി രണ്ടാം തവണയും ഇടിവ് രേഖപ്പെടുത്തി. പണപ്പെരുപ്പത്തിനും കറൻസി മൂല്യത്തകർച്ചയ്ക്കും എതിരായ ഒരു വേലിയായിട്ടാണ് സ്വർണ്ണത്തെ നിക്ഷേപകർ കണക്കാക്കുന്നത്.

കേരളത്തിൽ സ്വർണ വില കുതിച്ചുയർന്നു, ഒക്ടോബറിലെ ഏറ്റവും ഉയർന്ന വില

മറ്റ് ലോഹങ്ങളുടെ വില

മറ്റ് ലോഹങ്ങളുടെ വില

വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില ഔൺസിന് 0.4 ശതമാനം ഉയർന്ന് 23.93 ഡോളറിലും പ്ലാറ്റിനം 0.6 ശതമാനം ഉയർന്ന് 867.06 ഡോളറിലും പല്ലേഡിയം 0.3 ശതമാനം ഉയർന്ന് 2,379.29 ഡോളറിലും എത്തി. യുഎസ് ഉത്തേജക രംഗത്ത് കൂടുതൽ വ്യക്തത കാത്തിരിക്കുന്നതിനാൽ യുഎസ് ഡോളറിലെയും ഇക്വിറ്റി മാർക്കറ്റുകളിലെയും ചാഞ്ചാട്ടത്തിന് അനുസരിച്ച് സ്വർണ വിലയിൽ മാറ്റങ്ങളുണ്ടായേക്കാം.

സ്വർണം വിറ്റ് കാശാക്കാനാണോ നോക്കുന്നത്, എങ്കിൽ ജ്വല്ലറിയിൽ പോകേണ്ട, ഇതാണ് ഏറ്റവും നല്ല വഴി

ലോക സമ്പദ്‌വ്യവസ്ഥ

ലോക സമ്പദ്‌വ്യവസ്ഥ

യുഎസ് സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ യുഎസ് ഡോളറിനെ സമ്മർദ്ദത്തിലാക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ആഗോള കേന്ദ്ര ബാങ്കുകളും സ്വർണ്ണ വാങ്ങൽ മന്ദഗതിയിലാക്കി. ലോകത്തെ സെൻ‌ട്രൽ ബാങ്കുകൾ‌ അവർ‌ വാങ്ങിയതിനേക്കാൾ‌ കൂടുതൽ‌ ഓഗസ്റ്റിൽ‌ വിറ്റതായി വേൾഡ് ഗോൾഡ് കൌൺസിൽ പറഞ്ഞു.

കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് ഇടിവ്, ഇന്നത്തെ സ്വർണ നിരക്ക് അറിയാം

English summary

Gold rate rise in Kerala today; Highest price of this month, Rs 37560 for one pavan കേരളത്തിൽ ഇന്ന് സ്വർണ വില കുതിച്ചുയർന്നു; ഈ മാസത്തെ ഏറ്റവും ഉയർന്ന വില

Gold prices rise sharply in Kerala today. Read in malayalam.
Story first published: Friday, October 9, 2020, 10:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X