സ്വര്‍ണത്തിന് കേരളത്തില്‍ ഒരു ദിവസം മൂന്ന് വിലകള്‍... ചിലയിടത്ത് 800 രൂപ വരെ കുറവ്! കാരണം...

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം/കൊച്ചി: സ്വര്‍ണവില റെക്കോര്‍ുകള്‍ ഭേദിച്ച് കുതിച്ചുകയറിയുന്ന ദിവസങ്ങള്‍ ഇപ്പോള്‍ അവസാനിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായ ഇടവ് ഇപ്പോള്‍ ആഭ്യന്തര വിപണിയിലും വിലയില്‍ പ്രകടമാണ്.

സ്വര്‍ണത്തിന് ഒരു വില, സ്വര്‍ണാഭരണത്തിന് കൂടിയ വില... പലയിടത്തും പല വിലകള്‍!!! എന്താണ് കാരണം

എന്നാല്‍ കഴിഞ്ഞ ദിവസം കേരളത്തില്‍ സ്വര്‍ണത്തിന് പലയിടത്തും പല വിലകള്‍ ആയിരുന്നു. ഒരിടത്ത് വില പവന് 800 രൂപയോളം കുറവ് വരുന്ന സാഹചര്യവും ഉണ്ടായി. പലപ്പോഴും അന്താരാഷ്ട്ര വിപണിയിലെ വിലയും കേരളത്തിലെ വിലയും തമ്മില്‍ വലിയ അന്തരമുണ്ടാകാറുണ്ട്. എന്നാല്‍ ഇത് കേരളത്തിലെ തന്നെ വിലകളിലെ അന്തരം ആണ്. എന്താണ് ഇത്തരത്തില്‍ വിലവ്യത്യാസം ഉണ്ടാകാനുള്ള കാരണം? പരിശോധിക്കാം...

വെള്ളിയാഴ്ചയിലെ സ്വര്‍ണവില
 

വെള്ളിയാഴ്ചയിലെ സ്വര്‍ണവില

ഓഗസ്റ്റ് 28, വെള്ളിയാഴ്ച കേരളത്തിലെ ഔദ്യോഗിക സ്വര്‍ണ വില ഗ്രാമിന് 4,730 രൂപ ആയിരുന്നു. പവന് 37,840 രൂപയും. വ്യാഴാഴ്ചത്തെ വില അപേക്ഷിച്ച് ഒരു പവന് നാനൂറ് രൂപയുടെ കുറവാണ് ഒറ്റ ദിവസം കൊണ്ട് സംഭവിച്ചത്.

എന്നാല്‍ കേരളത്തില്‍ എല്ലായിടത്തും ഇതായിരുന്നില്ല വില.

800 രൂപ വരെ കുറവ്

800 രൂപ വരെ കുറവ്

കേരളത്തിലെ തന്നെ. ചിലയിടങ്ങളില്‍ സ്വര്‍ണ വില ഗ്രാമിന് 4,650 രൂപയും പവന് 37,200 രൂപയും ആയിരുന്നു വില. മറ്റുചില ഇടങ്ങളില്‍ ഗ്രാമിന് 4,630 രൂപയും പവന് 37,040 രൂപയും. ഒരു ഗ്രാമിന് എണ്ണൂറ് രൂപ വരെ വ്യത്യാസം കേരളത്തില്‍ തന്നെ ഉണ്ടായിരുന്നു എന്നര്‍ത്ഥം.

വിലനിശ്ചയിക്കുന്നത് ആര്?

വിലനിശ്ചയിക്കുന്നത് ആര്?

ദീര്‍ഘകാലമായി കേരളത്തില്‍ ഔദ്യോഗികമായി സ്വര്‍ണ വില നിശ്ചയിക്കുന്നത് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എകെജിഎസ്എംഎ) ആണ്. ബി ഗോവിന്ദന്‍ ആണ് ആണ് ഈ സംഘടനയുടെ സെക്രട്ടറി. കെ സുരേന്ദ്രന്‍ ജനറല്‍ സെക്രട്ടറിയും.

പുതിയ സംഘടനകള്‍

പുതിയ സംഘടനകള്‍

ഇതിനിടയിലാണ് പുതിയ രണ്ട് സംഘടനകള്‍ കൂടി രംഗത്ത് വന്നത്. ഇതില്‍ ഒരു സംഘടനയുടെ പേര് എകെജിഎസ്എംഎ എന്ന് തന്നെയാണ്. ജസ്റ്റിന്‍ പാലത്തറയാണ് ഈ സംഘടനയുടെ പ്രസിഡന്റ്. കെജിഎസ്ഡിഎ എന്ന പേരില്‍ മറ്റൊരു സംഘടനയും രൂപീകരിക്കപ്പെട്ടിട്ടുണ്ട്.

ഇവരും വില നിശ്ചയിക്കാന്‍ തുടങ്ങിയതോടെയാണ് കേരളത്തില്‍ മൂന്ന് വിലകള്‍ ആയത്.

എവിടെയൊക്കെ?

എവിടെയൊക്കെ?

ഭൂരിഭാഗം സ്ഥലങ്ങളിലും എകെജിഎസ്എംഎ നിശ്ചയിച്ച വിലയില്‍ തന്നെ ആയിരുന്നു സ്വര്‍ണം വിറ്റത്. എന്നാല്‍ മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ചില ജ്വല്ലറികളില്‍ മറ്റ് സംഘടനകള്‍ നിശ്ചയിച്ച വിലയിലാണ് പല ജ്വല്ലറികളും സ്വര്‍ണം വിറ്റത്. കെജിഎസ്ഡിഎ എന്നത് തൃശൂര്‍ മാത്രം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ്.

ഓരോരുത്തരുടേയും വില

ഓരോരുത്തരുടേയും വില

ബി ഗോവിന്ദന്റെ നേതൃത്വത്തിലുള്ള എകെജിഎസ്എംഎ തീരുമാനിച്ചത് പ്രകാരം ഗ്രാമിന് 4.730 രൂപയും പവന് 37,840 രൂപയും ആയിരുന്നു വില. എന്നാല്‍ ജസ്റ്റിന്‍ പാലത്തറയുടെ നേതൃത്വത്തിലുള്ള എകെജിഎസ്എംഎ അംഗങ്ങള്‍ പവന് 640 രൂപ കുറച്ച് 37,200 രൂപയ്ക്കാണ് സ്വര്‍ണം വിറ്റത്. തൃശൂരിലെ കെജിഎസ്ഡിഎ അംഗങ്ങള്‍ ഒരു പവന് 800 രൂപ കുറച്ച് 37,040 രൂപയ്ക്കും സ്വര്‍ണം വിറ്റു.

ആരോപണം, പ്രത്യാരോപണം

ആരോപണം, പ്രത്യാരോപണം

സ്വര്‍ണവിലയിലെ അന്തരത്തിന്റെ മേല്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. ലാഭവിഹിതം കുറച്ചാണ് തങ്ങള്‍ വില കുറച്ചത് എന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാല്‍ നികുതിവെട്ടിപ്പിന്റെ ബലത്തിലാണ് ചിലര്‍ വില കുറച്ച് വില്‍ക്കുന്നത് എന്നാണ് എതിര്‍ ഗ്രൂപ്പുകാരുടെ ആരോപണം.

മത്സരം കടുക്കും

മത്സരം കടുക്കും

എന്തായാലും സ്വര്‍ണവിലയിലെ അന്തരണം ഒരു ദിവസം കൊണ്ട് അവസാനിക്കില്ലെന്ന് പ്രതീക്ഷിക്കാം. മത്സരം കടുക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് തന്നെ ആയിരിക്കും കൂടുതല്‍ മെച്ചം ലഭിക്കുക എന്ന പ്രത്യേകതയും ഉണ്ട്.

വില്‍ക്കുമ്പോള്‍ നഷ്ടം

വില്‍ക്കുമ്പോള്‍ നഷ്ടം

കൊവിഡ് കാലത്ത് പഴയ സ്വര്‍ണത്തിന്റെ വില്‍പനയും ജ്വല്ലറികള്‍ നന്നായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. സ്വര്‍ണവില കുറച്ച് കാണിക്കുമ്പോള്‍, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് നഷ്ടം സംഭവിക്കും എന്നതാണ് ചൂണ്ടിക്കാണിക്കപ്പെടുന്ന മറ്റൊരു കാര്യം.

 പിന്നേയും കുറഞ്ഞു

പിന്നേയും കുറഞ്ഞു

ഇതിനിടെ സ്വര്‍ണ വില പിന്നേയും കുറഞ്ഞു. ഓഗസ്റ്റ് 29 ന് എകെജിഎസ്എംഎ നിശ്ചയിച്ച വില ഗ്രാമിന് 4,700 രൂപയും പവന് 37,600 രൂപയും ആണ് വില. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഒരു പവന് 240 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

English summary

Gold sold in three different prices in Kerala on a single day- What is the reason?

Gold sold in three different prices in Kerala on a single day- What is the reason?
Story first published: Saturday, August 29, 2020, 13:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X