തൊഴിൽ അന്വേഷകർക്ക് സന്തോഷ വാർത്ത, 2021ൽ കൂടുതൽ പേർക്ക് തൊഴിലവസരങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പകർച്ചവ്യാധി മൂലമുണ്ടായ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യൻ പ്രൊഫഷണലുകൾക്ക് അടുത്ത വർഷം പ്രതീക്ഷ നൽകുന്നതാണ്. 2021 ൽ 40% ഇന്ത്യൻ പ്രൊഫഷണലുകൾ പുതിയ ജോലികളുടെ എണ്ണത്തിൽ വർദ്ധനവ് പ്രതീക്ഷിക്കുന്നു. ഏപ്രിലിൽ ഇത് 19% ആയിരുന്നു, 53% ആളുകൾ തങ്ങളുടെ കമ്പനികൾ അടുത്ത ആറുമാസത്തിനുള്ളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

നിയമന നിരക്ക്

നിയമന നിരക്ക്

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ സാവധാനം തുറക്കുന്ന ഈ സമയത്തും നിയമന നിരക്ക് ക്രമാനുഗതമായി കൊവിഡിന് മുമ്പുള്ള നിലകളിലേക്ക് തിരിച്ചുവരികയാണ്. പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇൻ കണക്കുകൾ പ്രകാരം 2020 ഒക്ടോബറിൽ നിയമന നിരക്ക് 46% വാർഷിക വളർച്ച നേടി.

ലോക്ക്ഡൌണിന് ശേഷം തിരിച്ചുവരാൻ സഹായിച്ചതെന്ത്? വെളിപ്പെടുത്തി ബിഗ്ബാസ്കറ്റ് സിഇഒ, ഒറ്റയടിക്ക് 80% പേരെ നഷ്ടമായി

സർവ്വേഫലം

സർവ്വേഫലം

2020 നവംബർ വരെ, 78% തൊഴിലില്ലാത്ത പ്രൊഫഷണലുകൾക്ക് സമ്മർദ്ദം അനുഭവപ്പെട്ടു. 32% ഇന്ത്യക്കാർ മാത്രമാണ് അവരുടെ വരുമാനം വർദ്ധിക്കുന്നമെന്ന് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ 62% തൊഴിലന്വേഷകർ ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ പുതിയ തൊഴിൽ മേഖലകളിലേയ്ക്ക് തിരിഞ്ഞതായും റിപ്പോർട്ട് ചെയ്തു.

അടുത്ത വർഷം കൈ നിറയെ കാശുണ്ടാക്കാൻ ഈ വർഷം തന്നെ കാശിറക്കാം ഈ ഓഹരികളിൽ

ഓൺ‌ലൈൻ പഠനം

ഓൺ‌ലൈൻ പഠനം

ഓൺ‌ലൈൻ പഠനം 2021ലും വൻ വളർച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലിങ്ക്ഡ്ഇന്റെ വർഷാവസാന കണ്ടെത്തലുകൾ അനുസരിച്ച്, 57% പ്രൊഫഷണലുകൾ ഓൺ‌ലൈൻ പഠനത്തിനായി ചെലവഴിക്കുന്ന സമയം വർദ്ധിപ്പിക്കുമെന്ന് പറഞ്ഞു. ശരിയായ ഡിജിറ്റൽ, സോഫ്റ്റ് സ്കിൽ‌സ് വികസിപ്പിക്കുന്നതിനും, അതേ കമ്പനിയിൽ‌ തന്നെ പുതിയ അവസരങ്ങൾ‌ നേടുന്നതിനുമാണിത്.

ഡിമാൻഡുള്ള ജോലികൾ

ഡിമാൻഡുള്ള ജോലികൾ

ഡാറ്റാ അനലിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്, ഗ്രാഫിക് ഡിസൈനർ, സോഫ്റ്റ്വെയർ ഡെവലപ്പർ എന്നിവയാണ് ആഗോളതലത്തിൽ ഡിമാൻഡുള്ള ജോലികൾ. അതിവേഗം വളരുന്ന കഴിവുകളിൽ പൈത്തൺ, മെഷീൻ ലേണിംഗ്, ഡാറ്റാ സ്ട്രക്ചറുകൾ, ഡിജിറ്റൽ മാർക്കറ്റിംഗ്, എച്ച്ടിഎംഎൽ എന്നിവ ഉൾപ്പെടുന്നു.

2021 പ്രതീക്ഷ

2021 പ്രതീക്ഷ

2020 വർഷം വിനാശകരമായ വർഷമായിരുന്നു, അപ്രതീക്ഷിത വെല്ലുവിളികളെ നേരിടാനും പുതിയ യാഥാർത്ഥ്യങ്ങൾക്കായി തയ്യാറെടുക്കാനും 2021 സഹായിക്കുമെന്നും ലിങ്ക്ഡിൻ ഇന്ത്യ കൺട്രി മാനേജർ അശുതോഷ് ഗുപ്ത പറഞ്ഞു.

ബർഗർ കിംഗ് ഇന്ത്യ ഐപിഒ ഡിസംബർ രണ്ടിന്: 810 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് കമ്പനി

Read more about: year ender 2020 job ജോലി
English summary

Good news for job seekers, job opportunities Increase In 2021 | തൊഴിൽ അന്വേഷകർക്ക് സന്തോഷ വാർത്ത, 2021ൽ കൂടുതൽ പേർക്ക് തൊഴിലവസരങ്ങൾ

By 2021, 40% of Indian professionals expect an increase in the number of new jobs. Read in malayalam.
Story first published: Friday, December 18, 2020, 8:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X