ടിക് ടോക്കിനെ ഗൂഗിളിന് വേണ്ട; സ്വന്തമാക്കാൻ ഒരു പ്ലാനുമില്ലെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടിക് ടോക്ക് സ്വന്തമാക്കാനുള്ള പദ്ധതികളൊന്നുമില്ലെന്ന് ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുന്ദർ പിച്ചൈ പറഞ്ഞു. ജനപ്രിയ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്ക് ഗൂഗിൾ വാങ്ങാൻ പോകുകയാണോ എന്ന് ചോദിച്ചതിന് മറുപടിയായാണ് "ഞങ്ങൾ വാങ്ങുന്നില്ല" എന്ന് പോഡ്കാസ്റ്റ് ഷോയായ പിവറ്റ് സ്കൂൾ എന്ന അഭിമുഖത്തിൽ പിച്ചൈ വ്യക്തമാക്കിയത്. ഗൂഗിളിന്റെ ക്ലൗഡ് സേവനങ്ങൾക്ക് ടിക് ടോക്ക് പണം നൽകുന്നുണ്ടെന്നും പോഡ്‌കാസ്റ്റ് അഭിമുഖത്തിൽ പിച്ചൈ സ്ഥിരീകരിച്ചു.

 

ടിക് ടോക്ക് ആര് വാങ്ങും?

ടിക് ടോക്ക് ആര് വാങ്ങും?

മഹാമാരി സമയത്തും അഭിവൃദ്ധി പ്രാപിക്കുന്ന സാങ്കേതിക ബിസിനസുകളിൽ ഒന്നാണ് ടിക് ടോക്ക് എന്നും പിച്ചൈ കൂട്ടിച്ചേർത്തു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആപ്ലിക്കേഷൻ നിരോധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അതിന്റെ ചൈനീസ് ഉടമ ബൈറ്റ്ഡാൻസ് ലിമിറ്റഡിന് ബിസിനസ്സിന്റെ യുഎസ് ഭാഗം വിൽക്കാൻ നിർദ്ദേശിക്കുകയും ചെയ്ത ശേഷം മൈക്രോസോഫ്റ്റ് കോർപ്പറേഷനും മറ്റ് യുഎസ് ടെക്നോളജി കമ്പനികളും ടിക് ടോക്കിന് പിന്നാലെ പായുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

ബൈറ്റ് ഡാന്‍സിന് 90 ദിവസത്തെ സാവകാശം നല്‍കി ട്രംപ്, ഇല്ലെങ്കില്‍ ടിക്‌ടോക്ക് 'പടിക്ക് പുറത്ത്'

പാളിപ്പോയ പദ്ധതി

പാളിപ്പോയ പദ്ധതി

ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, ഗൂഗിൾ പേരന്റ് കമ്പനിയായ ആൽഫബെറ്റ് ഇൻകോർപ്പറേഷൻ ടിക് ടോക്കിന്റെ ന്യൂനപക്ഷ നിക്ഷേപകനാകാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഈ പദ്ധതി പരാജയപ്പെട്ടതായാണ് വിവരം. അമേരിക്കയിൽ ഇടപാടുകൾ നിരോധിച്ചതിന്റെ എക്സിക്യൂട്ടീവ് ഉത്തരവിനെതിരെ ടിക് ടോക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്.

ഇന്ത്യക്ക് വേണ്ടി ഗൂഗിളിന്റെ 75,000 കോടി! മോദിയുടെ ദർശനത്തെ പിന്തുണയ്ക്കുന്നതിൽ അഭിമാനമെന്ന് പിച്ചൈ

മൈക്രോസോഫ്ട്

മൈക്രോസോഫ്ട്

ടിക് ടോക്കിന്റെ യുഎസ് പ്രവർത്തനങ്ങൾ മൈക്രോസോഫ്റ്റ് കോർപ്പറേഷൻ വാങ്ങാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബൈറ്റ്ഡാൻസുമായി സോഫ്‌റ്റ് വെയർ രംഗത്തെ വമ്പന്മാരായ മൈക്രോസോഫ്റ്റ് ചർച്ചയിലാണെന്നാണ് സൂചന. അമേരിക്കയിലെ ടിക്‌ ടോക്കിന്റെ പ്രവർത്തനാവകാശം വാങ്ങുക എന്നതാണ് ലക്ഷ്യം.

ടിക് ടോക്ക് വാങ്ങാൻ വമ്പന്മാ‌‍‍ർ പിന്നാലെ, കമ്പനിയെ സ്വന്തമാക്കാനുള്ള ഓട്ടത്തിൽ ഒറാക്കിളും

ഒറാക്കിളും പിന്നാലെ

ഒറാക്കിളും പിന്നാലെ

മൈക്രോസോഫ്റ്റിന് മാത്രമല്ല, ഓറക്കിളിനുമുണ്ട് ടിക്‌ടോക്കില്‍ ഒരു കണ്ണ്. വടക്കെ അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവടങ്ങളിലെ ടിക് ടോക്കിന്റെ ബിസിനസ് ഏറ്റെടുക്കാന്‍ ഓറക്കിള്‍ താത്പര്യം അറിയിച്ചതായി സൂചന. ബൈറ്റ് ഡാന്‍സിലെ ഏതാനും നിക്ഷേപകര്‍ക്കൊപ്പം ചേര്‍ന്നാണ് ടിക്‌ടോക്കിന്റെ പ്രവര്‍ത്തനം വാങ്ങാന്‍ ഓറക്കിള്‍ തയ്യാറെടുക്കുന്നത്.

ടിക് ടോക്ക് വാങ്ങാൻ വമ്പന്മാ‌‍‍ർ പിന്നാലെ, കമ്പനിയെ സ്വന്തമാക്കാനുള്ള ഓട്ടത്തിൽ ഒറാക്കിളും

English summary

Google has no plans to acquire tik tok: Google CEO Sundar Pichai | ടിക് ടോക്കിനെ ഗൂഗിളിന് വേണ്ട; സ്വന്തമാക്കാൻ ഒരു പ്ലാനുമില്ലെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ

Sundar Pichai, Google's chief executive officer, said there is no plans to acquire Tik Tok. Read in malayalam.
Story first published: Thursday, August 27, 2020, 15:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X