ഇന്ത്യയിൽ വൻ നേട്ടവുമായി ഗൂഗിൾ; അറ്റാദായത്തിൽ 24 ശതമാനം വർധനവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; ഇന്ത്യയിൽ അമ്പരിപ്പിക്കുന്ന നേട്ടം കൊയ്ത് ടെക് ഭീമൻ ഗൂഗിൾ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അറ്റാദായത്തിൽ 24 ശതമാനം വർധനവാണ് ഗൂഗിൾ നേടിയത്. ഇതോടെ ഇന്ത്യയിലെ ഗൂഗിളിന്റെ വരുമാനം 5593. 8 മില്യണായി. റെഗുലേറ്ററി ഫയലിങിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.

 
ഇന്ത്യയിൽ വൻ നേട്ടവുമായി ഗൂഗിൾ; അറ്റാദായത്തിൽ 24 ശതമാനം വർധനവ്

2019 മാര്‍ച്ച് 31 ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഗൂഗിളിന്റെ ഇന്ത്യയിലെ ആകെ വരുമാനം 4728 മില്യണായിരുന്നു..കഴിഞ്ഞ സാമ്പത്തിക വർഷം 39,928 ആയിരുന്നു. സാമ്പത്തിക വർഷത്തിൽ 35 ശതമാനം വർധിച്ച് 53,847 മില്യൺ രൂപയായി.ഗൂഗിളിനെ സംബന്ധിച്ചെടുത്തോളം വരുമാനത്തിന്റെ 41 ശതമാനവും ഇൻഫർമേഷൻ ടെക്നോളജി സേവനങ്ങളിൽ നിന്നാണ്. ഐടിഇഎസ് സേവനങ്ങൾ 32 ശതമാനവുമാണ്.പരസ്യ വരുമാനം മൊത്തം വരുമാനത്തിന്റെ 27 ശതമാനമാണ്.

ഈ കാലയളവിൽ കമ്പനി 1,900 ദശലക്ഷം രൂപ വായ്പയായി ഗൂഗിൾ കണക്റ്റ് സർവീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് നൽകിയിട്ടുണ്ട്, റെയിൽടെല്ലുമായി സഹകരിച്ച് റെയിൽവേസ്റ്റേഷനുകളിൽ വൈ ഫൈ സംവിധാനം നൽകി വന്നിരുന്ന ഈ കമ്പനി മഹതാ ഇൻഫോർമേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് നേരത്തേ അറിയപ്പെട്ടിരുന്നത്.415 സ്റ്റേഷനുകൾ‌ക്ക് വൈഫൈ സേവനങ്ങൾ‌ നൽ‌കുന്നതിനായി റെയിൽ‌ടെൽ‌ ഗൂഗിളുമായി അഞ്ച് വർഷത്തെ കരാറിൽ‌ ഏർപ്പെട്ടിരുന്നു. ഗൂഗിൾ ഈ വർഷം പ്രോഗ്രാം നിർത്തലാക്കുമെങ്കിലും റെയിൽ‌ടെൽ സേവനങ്ങൾ തുടരുമെന്നാണ് റിപ്പോർട്ടുകൾ.

ജോലിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയില്ലെങ്കിലും ഗ്രാറ്റുവിറ്റിയ്ക്ക് അർഹത? അറിയേണ്ട കാര്യങ്ങൾ

ഇന്ത്യയുടെ ജിഡിപി വളർച്ച 7.5 ശതമാനത്തിലേയ്ക്ക് ചുരുങ്ങി, കഴിഞ്ഞ പാദത്തേക്കാൾ മെച്ചം

ഉപ്പ് മുതല്‍ കര്‍പ്പൂരമല്ല, സോഫ്റ്റ് വെയര്‍ വരെ... ടാറ്റയുടെ കൈകളിലേക്ക് എയര്‍ ഇന്ത്യ വീണ്ടും? സമ്മതം കിട്ടണം

പബ്ജി ആരാധകരുടെ കാത്തിരിപ്പിന് അവസാനം; ഒടുവിൽ ഇന്ത്യയിൽ, ഓഫീസ് ബംഗളൂരുവിൽ

English summary

Google makes huge gains in India; 24% increase in net profit

Google makes huge gains in India; 24% increase in net profit
Story first published: Friday, November 27, 2020, 18:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X