ഇന്ത്യയ്ക്ക് ഗൂഗിളിന്റെ 135 കോടിയുടെ സഹായം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് രണ്ടാം തരംഗത്തില്‍ വലയുന്ന രാജ്യത്തിന് സഹായവുമായി ഗൂഗിള്‍. കോവിഡ് ചികിത്സയ്ക്കായി പ്രയാസമനുഭവിക്കുന്ന രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് ഗൂഗിള്‍ കമ്പനിയുടെ സഹായമെത്തി. ഇന്ത്യയ്ക്കായുള്ള ഗൂഗിളിന്റെ സഹായത്തെക്കുറിച്ച് ഗൂഗിള്‍ ആല്‍ഫബെറ്റ് സി.ഇ.ഒ സുന്ദര്‍ പിച്ചൈ ട്വിറ്ററിലൂടെ അറിയിച്ചു. ഓക്‌സിജനും പരിശോധന കിറ്റുകളുമടക്കമുള്ള മെഡിക്കല്‍ ഉപകരണങ്ങളും ഉള്‍പ്പെടെ ആകെ 135 കോടിയുടെ സഹായമാണ് ഗൂഗിള്‍ ഇന്ത്യയ്ക്ക് നല്‍കുക. ഇന്ത്യയിലെ പ്രതിസന്ധി മനസിനെ ഉലയ്ക്കുന്നുവെന്നും 135 കോടി രൂപ ഇന്ത്യയ്ക്ക് അടിയന്തരസഹായം നല്‍കുമെന്നുമാണ് പിച്ചെയൂടെ ട്വീറ്റ്.

 
ഇന്ത്യയ്ക്ക് ഗൂഗിളിന്റെ 135 കോടിയുടെ സഹായം

ഈ ധനസഹായത്തില്‍ ഗൂഗിളിന്റെ ജീവകാരുണ്യ വിഭാഗമായ ഗൂഗിള്‍ ഡോട്ട് ഓര്‍ഗില്‍ നിന്നുള്ള 20 കോടിയുടെ രണ്ട് ഗ്രാന്റുകളും ഉള്‍പ്പെടുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങള്‍ക്ക് അവരുടെ നിത്യ ചെലവുകള്‍ക്കായും സഹായ ധനം നല്‍കും. യുണിസെഫ് വഴി ഓക്‌സിജനും പരിശോധന ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള അടിയന്തര വൈദ്യസഹായങ്ങള്‍ ഇന്ത്യയില്‍ ഏറ്റവും ആവശ്യമുള്ള ഇടങ്ങളിലേക്ക് എത്തിക്കുമെന്ന് ഗൂഗിള്‍ ഇന്ത്യ തലവന്‍ സഞ്ജയ് ഗുപ്ത് പറഞ്ഞു.

ഗൂഗിള്‍ ജീവനക്കാര്‍ ക്യാമ്പയിനിലൂടെ നല്‍കിയ സംഭാവനയും ഇതില്‍ ഉള്‍പ്പെടുന്നു. 3.7 കോടി രൂപയാണ് 900 ത്തോളം ഗൂഗിള്‍ ജീവനക്കാര്‍ സംഭാവന ചെയ്തത്. മൈക്രോസോഫ്റ്റും ഇന്ത്യയ്ക്ക് സഹായം നല്‍കും.

മൈക്രോ സോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ലയും ഇന്ത്യക്ക് സഹായവും പിന്തുണയും പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ ഹൃദയഭേദകമാണ്. തുടര്‍ന്നും മൈക്രോ സോഫ്റ്റ് തങ്ങളുടെ സാങ്കേതികവിദ്യയും വിഭവങ്ങളും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ വിനിയോഗിക്കും. ക്രിട്ടിക്കല്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ സഹായിക്കുമെന്നും നദദെല്ല ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയ്ക്ക് സഹായവുമായി മറ്റ് ലോക രാജ്യങ്ങളും മുന്നോട്ട് വന്നിട്ടുണ്ട് യു.എസ്, സൗദി അറേബ്യ, യു.എ.ഇ, യു.കെ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ ഇതിനോടകം മെഡിക്കല്‍ ഉപകരണങ്ങളടക്കമുള്ള അടിയന്തര സഹായങ്ങള്‍ എത്തിച്ചുകഴിഞ്ഞു.

രാജ്യത്ത് നിലവില്‍ കോവിഡ് രോഗികളുടെ എണ്ണം മൂന്നര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,52,991 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2812 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

Read more about: google
English summary

google offers India 135 crores for covid rehabilitation

google offers India 135 crores for covid rehabilitation
Story first published: Monday, April 26, 2021, 20:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X