ഓൺലൈൻ വായ്പ ആപ്പുകള്‍ക്ക് അന്ത്യാശസനം നല്‍കി ഗൂഗിള്‍, തട്ടിപ്പെങ്കില്‍ പടിക്ക് പുറത്ത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: ഓണ്‍ലൈന്‍ വായ്പ തട്ടിപ്പുക്കാര്‍ക്കെതുരെ നടിപടിയെടുക്കാനൊരുങ്ങി ഗൂഗിള്‍. നിയമപരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് തെളിയിക്കുന്ന രേഖ സമര്‍പ്പിക്കാത്ത ആപ്പുകളെയെല്ലാം നീക്കം ചെയ്യുമെന്ന് ഗൂഗിള്‍ അറിയിച്ചു.

 
ഓൺലൈൻ വായ്പ ആപ്പുകള്‍ക്ക് അന്ത്യാശസനം നല്‍കി ഗൂഗിള്‍, തട്ടിപ്പെങ്കില്‍ പടിക്ക് പുറത്ത്

തട്ടിപ്പാണെന്ന് കണ്ടെത്തിയ ചില ആപ്പുകള്‍ നീക്കം ചെയ്‌തെന്നും ഗൂഗിള്‍ പുറത്തുവിട്ട ഔദ്യോഗിക ബ്ലോഗിലൂടെ അറിയിച്ചു. തട്ടിപ്പിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗൂഗിളിന്റെ നടപടി. ഇതുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ വായ്പ നല്‍കുന്ന എല്ലാതരം ആപ്പ് ഉടമകള്‍ക്കും ബുധനാഴ്ചയാണ് ഗൂഗിള്‍ മെയില്‍ അയച്ചത്. ബാങ്കിംഗ് ഇതര ധനസ്ഥാപനങ്ങളായി പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി ആവശ്യമാണ്. ഈ രേഖ സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കാനാണ് ഗൂഗിള്‍ നിര്‍ദ്ദേശം നല്‍കിയത്.

അതേസമയം, ചൈനീസ് കമ്പനികള്‍ ഇന്ത്യന്‍ ഓണ്‍ലൈന്‍ വായ്പ രംഗത്ത് എത്തിയതോടെയാണ് ഈ മേഖലയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്ന് സൈബര്‍ സുരക്ഷ വിദഗ്ദര്‍ പറയുന്നു. അംഗീകൃത ബാങ്കുകള്‍ കൊവിഡ് കാലത്ത് വായപ നല്‍കുന്നത് കുറച്ചിരുന്നു. ഇത് മുതലെടുത്താണ് ഓണ്‍ലൈന്‍ വായ്പകള്‍ രംഗപ്രവേശനം ചെയ്തത്.

ഡിസംബര്‍ പാദത്തില്‍ ലാഭം കൊയ്ത് എച്ച്ഡിഎഫ്‌സി ബാങ്ക്; അറ്റാദായം 8,758 കോടി രൂപ

ഗ്രാമ-നഗര ഉൾപ്രദേശങ്ങളിലേക്ക് നൈപുണ്യവികസനം എത്തിക്കാൻ പിഎംകെവിവൈ 3.0

ഡിസംബറിൽ ഇന്ത്യൻ കയറ്റുമതിയിൽ നേരിയ വർധനവ്, പ്രതീക്ഷയ്ക്ക് വക

ലണ്ടനെ പിന്നിലാക്കി ബംഗളൂരൂ; ലോകത്തെ അതിവേഗം വളരുന്ന ടെക് ഹബ്, ആറാം സ്ഥാനം മുംബൈയ്ക്ക്

English summary

Google ready to take action against online loan fraudsters

Google ready to take action against online loan fraudsters
Story first published: Saturday, January 16, 2021, 18:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X