വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഫർണീച്ചർ വാങ്ങാൻ ഗൂഗിളിന്റെ അലവൻസ് 75000 രൂപ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്ന് വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഗൂഗിൾ 1,000 ഡോളർ (ഏകദേശം 75,000 രൂപ) വീതം നൽകുമെന്ന് പ്രഖ്യാപിച്ചു. വീട്ടിൽ ഇരുന്ന് ജോലി ചെയ്യുമ്പോൾ ആവശ്യമായ ഉപകരണങ്ങൾ, ഓഫീസ് ഫർണിച്ചറുകൾ എന്നിവയുടെ ചെലവുകൾക്കായായാണ് ആഗോളതലത്തിൽ ഓരോ തൊഴിലാളികൾക്കും ഗൂഗിൾ 75000 രൂപ വീതം നൽകുന്നത്. ജൂലൈ 6 മുതൽ ജീവനക്കാർക്ക് ഘട്ടം ഘട്ടമായി ഓഫീസിലേക്ക് മടങ്ങാനുള്ള തീയതിയും ഗൂഗിൾ നിശ്ചയിച്ചിട്ടുണ്ട്.

ജൂലൈ ആറ് മുതൽ
 

ജൂലൈ ആറ് മുതൽ

ജൂലൈ ആറ് മുതൽ കൂടുതൽ നഗരങ്ങളിൽ കൂടുതൽ ഓഫീസുകൾ തുറക്കുമെന്നും പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നും ആൽഫബെറ്റ്, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയും പറഞ്ഞു. ഓഫീസിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പരിമിതമായ രീതിയിൽ അവസരം നൽകും. ഓരോ രണ്ട് ആഴ്ചയിലും ഒരു ദിവസം എന്ന രീതിയിൽ ഏകദേശം 10 ശതമാനം ആളുകൾക്ക് വീതമാണ് ഓഫീസിൽ എത്തി ജോലി ചെയ്യാൻ അവസരം ലഭിക്കുകയെന്ന് പിച്ചൈ പ്രസ്താവനയിൽ പറഞ്ഞു.

സെപ്റ്റംബറോടെ 30 ശതമാനം

സെപ്റ്റംബറോടെ 30 ശതമാനം

വ്യവസ്ഥകൾ അനുസരിച്ച്, സ്ഥിതി മെച്ചപ്പെട്ട നിലയിലാണെങ്കിൽ സെപ്റ്റംബറോടെ 30 ശതമാനം ഓഫീസ് ശേഷി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം മുഴുവനും ഭൂരിഭാഗം ജീവനക്കാരും വീട്ടിൽ നിന്ന് തന്നെ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ആവശ്യമായ ഉപകരണങ്ങളും ഓഫീസ് ഫർണിച്ചറുകളും വാങ്ങുന്നതിന് ഓരോ ജീവനക്കാരനും 1,000 ഡോളർ അല്ലെങ്കിൽ അതത് രാജ്യത്തിന് തുല്യമായ തുക നൽകുമെന്നും പിച്ചൈ പറഞ്ഞു.

വീട്ടിൽ തന്നെ തുടരാം

വീട്ടിൽ തന്നെ തുടരാം

പിച്ചൈ പറയുന്നതനുസരിച്ച്, ഈ വർഷം തന്നെ പരിമിതമായ എണ്ണം ജീവനക്കാർക്ക് ഓഫീസിലേയ്ക്ക് എത്തേണ്ടതുണ്ട്. ഇത് നിങ്ങൾക്ക് ബാധകമാണെങ്കിൽ, ജൂൺ 10 നകം നിങ്ങളുടെ മാനേജർ നിങ്ങളെ അറിയിക്കും. മറ്റെല്ലാവർക്കും, വർഷാവസാനം സ്വമേധയാ ഓഫീസിലേക്ക് മടങ്ങാവുന്നതാണ്. നിങ്ങൾക്ക് കഴിയുമെങ്കിൽ വീട്ടിൽ നിന്ന് തന്നെ ജോലി തുടരാൻ കമ്പനി പ്രോത്സാഹിപ്പിക്കുമെന്നും പിച്ചൈ പറഞ്ഞു.

വർക്ക് ഫ്രം ഹോം പോളിസി ജൂൺ 1 വരെ നിലനിർത്തുക എന്നതായിരുന്നു ഗൂഗിളിന്റെ യഥാർത്ഥ പദ്ധതി.

സുന്ദർ പിച്ചൈ ആൽഫബെറ്റ് സിഇഒ, സ്ഥാപകർക്ക് 2ബില്യൺ ഡോളർ റിട്ടയർമെന്റ് സമ്മാനം

മാർഗ്ഗനിർദ്ദേശങ്ങൾ

മാർഗ്ഗനിർദ്ദേശങ്ങൾ

ചില ഗൂഗിൾ ജീവനക്കാർ ഓഫീസിലേക്ക് മടങ്ങാൻ താൽപര്യം പ്രകടിപ്പിക്കുമ്പോൾ, മറ്റുള്ളവർ വീട്ടിൽ നിന്ന് ജോലിചെയ്യുമ്പോൾ കുടുംബവുമായി കൂടുതൽ അടുത്തുവെന്നും ഉടൻ താൽക്കാലികമായി സ്ഥലം മാറ്റുന്നത് ശരിയാണോ എന്നും ചോദിച്ചു. ഈ സാഹചര്യത്തിൽ, നികുതി ഫയലിംഗ്, ആരോഗ്യ പരിരക്ഷ, യോഗ്യത എന്നിവ പോലുള്ള നിരവധി വ്യക്തിഗത ഘടകങ്ങളെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ ഉൾക്കൊള്ളുന്ന മാർഗ്ഗനിർദ്ദേശങ്ങൾ അവലോകനം ചെയ്യേണ്ടതുണ്ടെന്നും പിച്ചൈ പറഞ്ഞു.

അറിയുമോ ആന്‍ട്രോയ്ഡ് ഫോണുകളില്‍ നിന്നും ഗൂഗിള്‍ പൈസയുണ്ടാക്കുന്ന വഴി?

മാറ്റങ്ങൾ

മാറ്റങ്ങൾ

സാമൂഹിക അകലം പാലിക്കുന്നതിനും ശുചിത്വവൽക്കരണ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും കമ്പനിയ്ക്ക് കർശനമായ ആരോഗ്യ-സുരക്ഷാ നടപടികൾ ഉണ്ടാകും. അതിനാൽ ഇനി ഓഫീസുകളിലെ രീതികൾ വ്യത്യസ്തമായിരിക്കുമെന്നും ഗൂഗിൾ സിഇഒ ജീവനക്കാരോട് പറഞ്ഞു.

ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ 2000ത്തിലേറെ വ്യാജ ആപ്പുകള്‍; തട്ടിപ്പിനിരയാവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്

English summary

Google's Allowance to employees for buying furnitures and other equipments | വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഫർണീച്ചർ വാങ്ങാൻ ഗൂഗിളിന്റെ അലവൻസ് 75000 രൂപ

Google pays around Rs 75,000 to each worker globally to cover the cost of the necessary equipment and office furniture while sitting at home. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X