ഇൻസ്റ്റന്റ് വായ്പാ ആപ്പുകൾക്ക് വിലങ്ങിട്ട് കേന്ദ്രം: തട്ടിപ്പ് തടയാൻ പുതിയ നീക്കം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ചൈനീസ് ആപ്പുകൾ നിരോധിച്ചതിന് പിന്നാലെ പുതിയ ദൌത്യത്തിന് കേന്ദ്രസർക്കാർ. പണം വായ്പ നൽകുന്ന 27 ആപ്ലിക്കേഷനുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ഒരു അഭ്യർത്ഥന ലഭിച്ചിരുന്നു. ഇന്റർനെറ്റിലൂടെ ഇൻസ്റ്റന്റായി വായ്പ അനുവദിക്കുന്ന ആപ്പുകൾക്ക് വിലക്കേർപ്പെടുത്തണമെന്നാണ് ആവശ്യം. ആപ്പ് വഴിയുള്ള വായ്പകളെച്ചൊല്ലി രാജ്യത്ത് ഒരു വർഷത്തിനുള്ളിൽ ഇത്തരത്തിൽ കടക്കെണി മൂലം 12 ആത്മഹത്യകളാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ ആപ്പുകളെ നിയന്ത്രിക്കുന്നതിനായി ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ് 2000 ലെ സെക്ഷൻ 69 എ പ്രകാരം മീറ്റ് വൈ ആ 27 ഉപയോഗിച്ച് നിയന്ത്രണങ്ങൾ കൊണ്ടുവരികയായിരുന്നു.

 

ഐ ഫോണിനൊപ്പം ചാര്‍ജര്‍ നല്‍കിയില്ല; ആപ്പിളിന് മുട്ടന്‍ പണി, 14 കോടി പിഴ അടയ്ക്കണം

സോഷ്യൽ നെറ്റ്‌വർക്ക്, ഗെയിമിംഗ്, ഇ-കൊമേഴ്‌സ്, വാർത്ത, ബിസിനസ്സ്, ഫോട്ടോ, വീഡിയോ എഡിറ്റിംഗ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി 250 ലധികം ചൈനീസ് ആപ്പുകളാണ് കേന്ദ്രസർക്കാർ നേരത്തെ നിരോധിച്ചത്. എന്നാൽ ആപ്പുകൾ വഴി ഇൻസ്റ്റന്റായി ലോൺ അനുവദിക്കുന്ന ആപ്പുകൾക്ക് കടിഞ്ഞാണിടുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. എന്നാൽ ഏതെല്ലാം ആപ്പുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തുകയെന്ന വിവരം വെളിവായിട്ടില്ല.

 ഇൻസ്റ്റന്റ് വായ്പാ ആപ്പുകൾക്ക് വിലങ്ങിട്ട് കേന്ദ്രം: തട്ടിപ്പ് തടയാൻ  പുതിയ നീക്കം

വെബ്‌സൈറ്റിൽ ഏജന്റുമാരായി ഏർപ്പെട്ടിരിക്കുന്ന ഡിജിറ്റൽ വായ്പ പ്ലാറ്റ്ഫോമുകളുടെ പേരുകൾ വെളിപ്പെടുത്താൻ ബാങ്കുകളോടും എൻബിഎഫ്സികളോടും 2020 ജൂൺ 24ന് പുറത്തിറക്കിയ സർക്കുലറിൽ റിസർവ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു.. വായ്പ നൽകുന്ന പ്ലാറ്റ്‌ഫോമുകൾ ആരുടെ താൽപ്പര്യാർത്ഥമാണ് പ്രവർത്തിക്കുന്നതെന്നും വായ്പ സ്ഥാപനത്തിന്റെ പേര് മുൻ‌കൂട്ടി വെളിപ്പെടുത്തേണ്ടതുണ്ടെന്നും ആർബിഐ നിർദേശം നൽകി. ഇതിന് പുറമേ ഇത്തരം അനധികൃത പ്ലാറ്റ്ഫോമുകളെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി ഒരു വാർത്താക്കുറിപ്പും ഡിസംബർ 23ന് പുറത്തിറക്കിയിരുന്നു.

ആർ‌ബി‌ഐ നിയന്ത്രിതവും നിയന്ത്രണാതീതവുമായ എന്റിറ്റികളുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയും വായ്പ നൽകുന്നത് ഉൾപ്പെടെ ഡിജിറ്റൽ വായ്പാ പ്രവർത്തനങ്ങളുടെ എല്ലാ വശങ്ങളെക്കുറിച്ചും പഠനം നടത്തുന്നതിനായി 2021 ജനുവരി 13 ന് ആർബിഐ ഒരു വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. നിയന്ത്രണ, ഉപഭോക്തൃ സംരക്ഷണ നടപടികളുമായി ബന്ധപ്പെട്ട ശുപാർശകളും ഗ്രൂപ്പിന് പുറത്തുവന്നിരുന്നു.

2020 ഡിസംബറിൽ ഗുഡ്ഗാവിൽ നിന്ന് 11 പേരെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇൻസ്റ്റന്റ് മൊബൈൽ ആപ്ലിക്കേഷൻ വായ്പ തട്ടിപ്പിൽ സൈബരാബാദ് പോലീസ് ആറ് പേരെ ഹൈദരാബാദിൽ അറസ്റ്റ് ചെയ്തിരുന്നു. അതുപോലെ, ഈ വർഷം ജനുവരിയിൽ, തൽക്ഷണ ഓൺലൈൻ വായ്പാ ആപ്ലിക്കേഷൻ കേസുമായി ബന്ധപ്പെട്ട അന്വേഷണവുമായി ബന്ധപ്പെട്ട് ചൈനയിലെ ജിയാങ്‌സി സ്വദേശിയായ ചൈനീസ് സ്വദേശി എച്ച്ഇ ജിയാൻ എന്ന മാർക്കിനെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Read more about: reserve bank rbi ആർബിഐ
English summary

Government blocks 27 fraud lending apps offering instant credit online

Government blocks 27 fraud lending apps offering instant credit online
Story first published: Monday, March 22, 2021, 19:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X