ഡ്രൈവിംഗ് ലൈസൻസിന്റെയും മോട്ടോർ വാഹന രേഖകളുടെയും സാധുത വർധിപ്പിച്ചു: സർക്കാർ ഉത്തരവ് പുറത്ത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: മോട്ടോർ വാഹന രേഖകളുടെ സാധുത വീണ്ടും വർധിപ്പിച്ച് കേന്ദ്രസർക്കാർ. ഡ്രൈവിംഗ് ലൈസൻസിന് പുറമേ ആർസി, പെർമിറ്റുകൾ തുടങ്ങിയ മോട്ടോർ വാഹന രേഖകളുടെ സാധുതയാണ് സർക്കാർ 2021 ജൂൺ 30 വരെ സർക്കാർ നീട്ടിയിട്ടുള്ളത്. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് സർക്കാർ നീക്കം.

 

സുപ്രീം കോടതിയില്‍ വിജയം നേടി ടാറ്റാ സണ്‍സ്; സൈറസ് മിസ്ത്രിയെ പുറത്താക്കിയ തീരുമാനം അംഗീകരിച്ചു

ഫിറ്റ്‌നെസ്, പെർമിറ്റ്, ഡ്രൈവിംഗ് ലൈസൻസ്, രജിസ്ട്രേഷൻ, മറ്റ് രേഖകൾ എന്നിവയുടെ സാധുത ലോക്ക്ഡൌൺ റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേയ്സ് മന്ത്രാലയം സംസ്ഥാനങ്ങൾക്ക് അയച്ച സർക്കുലറിൽ പറയുന്നു. 2020 ഫെബ്രുവരി ന് ശേഷമോ 2021 മാർച്ച് 31ന് ശേഷമോ കാലാവധി അവസാനിക്കാനിരുന്ന രേഖകളുടെ കാലാവധിയാണ് നീട്ടിയിട്ടുള്ളത്. ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ നീക്കത്തിന്റെ ഭാഗമായാണ് ഇതെന്നും സർക്കുലറിൽ പറയുന്നു. ഇത്തരം രേഖകൾക്ക് 2021 ജൂൺ 30 വരെ സാധുതയുള്ള പരിഗണിക്കാൻ എൻഫോഴ്‌സ്‌മെന്റ് അധികൃതർക്കും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

ഡ്രൈവിംഗ് ലൈസൻസിന്റെയും മോട്ടോർ വാഹന രേഖകളുടെയും സാധുത വർധിപ്പിച്ചു: സർക്കാർ ഉത്തരവ് പുറത്ത്

കൊവിഡ് സാഹചര്യം നിലനിൽക്കുമ്പോൾ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഈ നിർദേശം പാലിക്കണമെന്നും കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്. മോട്ടോർ വാഹന നിയമവുമായി ബന്ധപ്പെട്ട രേഖകളുടെ സാധുത നീട്ടുന്നതുമായി ബന്ധപ്പെട്ട് മന്ത്രാലയം മുമ്പ് 2020 മാർച്ച് 30, 2020 ജൂൺ 9, 2020 ഓഗസ്റ്റ് 24, 2020 ഡിസംബർ 27 തീയതികളിൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും കാലാവധി നീട്ടി നൽകിയിട്ടുള്ളത്.

English summary

Govt extends validity of driving licence, vehicle documents till June 30

Govt extends validity of driving licence, vehicle documents till June 30
Story first published: Friday, March 26, 2021, 19:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X