റേഷൻ കാർഡ് ഉടമകൾക്ക് 50,000 രൂപ; സത്യാവസ്ഥ ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാഷ്ട്രീയ ദീക്ഷിത് ബെറോസ്ഗർ യോജന എന്ന പേരിൽ സർക്കാർ പ്രത്യേക പദ്ധതി ആരംഭിച്ചതായും ഇതുവഴി എല്ലാ റേഷൻ കാർഡ് ഉടമകൾക്ക് 50000 രൂപ ലഭിക്കുമെന്നും സോഷ്യൽ മീഡിയകളിൽ വ്യാജ പ്രചരണം. ഇന്ത്യയിലെ മുതിർന്ന പൗരന്മാർ, വിധവകൾ, കൃഷിക്കാർ, കൂലിപ്പണിക്കാർ, തൊഴിലില്ലാത്തവർ, എന്നിവരുൾപ്പെടെയുള്ള റേഷൻ കാർഡ് ഉടമകൾക്ക് വേണ്ടിയുള്ളതാണ് പദ്ധതി എന്ന തരത്തിലാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്.

 

എന്നാൽ ഇതിന് വിശദീകരണവുമായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ ട്വീറ്റ് ചെയ്തു. ഇത്തരമൊരു പദ്ധതി സർക്കാർ പ്രഖ്യാപിച്ചിട്ടല്ലെന്നാണ് അറിയിച്ചത് പിടിഐ വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് വ്യാപനത്തെതുടര്‍ന്ന് കേന്ദ്ര സർക്കാർ 1.7 ലക്ഷംകോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് rsby.org എന്ന വെബ്‌സൈറ്റ് റേഷന്‍ കാര്‍ഡുടമകള്‍ക്കും 50,000 രൂപ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതായി വ്യാജ സന്ദേശം പ്രചരിക്കുന്നത്.

പാവപ്പെട്ടവന് ആശ്വാസവുമായി കേന്ദ്രസര്‍ക്കാരിന്റെ ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി

റേഷൻ കാർഡ് ഉടമകൾക്ക് 50,000 രൂപ; സത്യാവസ്ഥ ഇങ്ങനെ

ആദ്യം അപേക്ഷിക്കുന്ന 40,000 പേര്‍ക്ക് ഓണ്‍ലൈനായി പണം ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കുമെന്നുമാണ് വെബ്‌സൈറ്റില്‍ പറഞ്ഞിരിക്കുന്നത്. ഇത്തരം പദ്ധതികളൊന്നും തന്നെ സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. ദയവായി അത്തരം സന്ദേശങ്ങളിൽ വിശ്വസിക്കുകയോ സന്ദേശത്തിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്കുചെയ്യുകയോ ചെയ്യരുത്. ഇത് വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

കൊറോണ സഹയത യോജന എന്ന പേരിൽ ആളുകൾക്ക് സർക്കാർ 1,000 രൂപ നൽകുന്നുവെന്ന തരത്തിലും ചില വ്യാജ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. കൊറോണ സഹായത പദ്ധതി പ്രകാരം ഇന്ത്യൻ സർക്കാർ ആർക്കും 1,000 രൂപ നൽകുന്നില്ലെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്റ്റ് ചെക്ക് യൂണിറ്റ് ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു. വാട്‌സ്ആപ്പിൽ വ്യാപകമായി പ്രചരിക്കുന്ന സന്ദേശത്തിന് മറുപടിയായാണ് ട്വീറ്റ് ചെയ്തത്. സർക്കാർ ഡബ്ല്യുസി‌ഒ‌ഒ എന്ന പദ്ധതി പ്രകാരം ആളുകൾക്ക് 1,000 രൂപ വീതം നൽകുന്നുവെന്നാണ് വാട്ട്സ്ആപ്പിലും മറ്റും വൈറലായ വാർത്ത. ആളുകൾ ഒരു ലിങ്കിൽ ക്ലിക്കുചെയ്‌ത് അവരുടെ വിവരങ്ങൾ നൽകണമെന്ന് വ്യാജ സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വാർത്തയും ലിങ്കും വ്യാജമാണെന്ന് പി‌ഐ‌ബി ഫാക്റ്റ് ചെക്ക് ട്വീറ്റ് വ്യക്തമാക്കി.

 

പ്രളയത്തിൽ നഷ്ട്ടപ്പെട്ട സർട്ടിഫിക്കറ്റുകളും വിലപ്പെട്ട രേഖകളും എങ്ങനെ തിരികെ നേടാം?

English summary

Govt has not launched scheme which gives Rs 50,000 to ration card holders | റേഷൻ കാർഡ് ഉടമകൾക്ക് 50,000 രൂപ; സത്യാവസ്ഥ ഇങ്ങനെ

There is a claim that said the government has started a scheme named the Rashtriya Dikshit Berozgar Yojana. Read in malayalam.
Story first published: Tuesday, May 5, 2020, 16:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X