പെട്രോളിനും ഡീസലിനും ഇനി വില കൂടും, സർക്കാർ എക്സൈസ് തീരുവ കൂട്ടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗോള ക്രൂഡ് ഓയിൽ വില കുറയുന്നത് മുതലെടുത്ത് വരുമാന ശേഖരണം വർദ്ധിപ്പിക്കുന്നതിനായി സർക്കാർ പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ 3 രൂപ വീതം ഉയർത്തി. പെട്രോൾ, ഡീസൽ എന്നിവയുടെ അധിക എക്സൈസ് തീരുവ 1 രൂപ വീതവും രണ്ട് ഇന്ധനങ്ങളുടെയും പ്രത്യേക എക്സൈസ് തീരുവ 2 രൂപ വീതവും വർദ്ധിപ്പിക്കുന്നതായി സെൻട്രൽ ബോർഡ് ഓഫ് ഇൻ ഡയറക്ട് ടാക്സ് ആൻഡ് കസ്റ്റംസ് അറിയിച്ചു.

പെട്രോളിന് എട്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വില, ഡീസൽ വില ഒൻപത് മാസത്തെ താഴ്ന്ന നിലയിൽ

വർദ്ധനവ് ഇങ്ങനെ
 

വർദ്ധനവ് ഇങ്ങനെ

പെട്രോളിന്റെ എക്സൈസ് തീരുവ 19.98 രൂപയിൽ നിന്ന് 22.98 രൂപയായും ഡീസലിന്റെ വില 15.83 രൂപയിൽ നിന്ന് 18.83 രൂപയായും ഉയർന്നു. വാഹന ഇന്ധനത്തിന് നികുതി ചുമത്തുന്ന മൂല്യവർദ്ധിത നികുതിയ്ക്ക് പുറമെയാണിത്. ആഗോള ക്രൂഡ് ഓയിൽ വിലയിലെ കുത്തനെയുള്ള ഇടിവ് സാമ്പത്തിക മാന്ദ്യകാലത്ത് വിഭവങ്ങൾ കണ്ടെത്താൻ പാടുപെടുന്ന നരേന്ദ്ര മോദി ഭരണകൂടത്തിന് അപ്രതീക്ഷിത വരുമാന മാർഗമാണ് തുറന്നു നൽകിയിരിക്കുന്നത്.

ഏറ്റവും വലിയ വർദ്ധനവ്

ഏറ്റവും വലിയ വർദ്ധനവ്

പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിൽപ്പന വിലയുടെ പ്രധാന പങ്ക് വഹിക്കുന്നത് നികുതികളാണ്. ക്ഷേമപദ്ധതികൾക്കായി വിഭവങ്ങൾ സ്വരൂപിക്കുന്നതിനായി 2014 ൽ അധികാരത്തിൽ വന്ന ശേഷം നരേന്ദ്ര മോദി ഭരണകൂടം നിരവധി തവണ വാഹന ഇന്ധനത്തിന്റെ എക്സൈസ് തീരുവ ഉയർത്തിയിരുന്നു. കഴിഞ്ഞ ജൂലൈയിൽ തീരുവ ലിറ്ററിന് രണ്ട് രൂപ വർധിപ്പിച്ചിരുന്നു. ഇതോടെ എട്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വർധനയാണ് 2019 - 2020 സാമ്പത്തിക വർഷത്തിൽ ഉണ്ടായിരിക്കുന്നത്.

കാരണം എന്ത്?

കാരണം എന്ത്?

ആഗോള ക്രൂഡ് വില 2019 ഡിസംബറിന് ശേഷം 50 ശതമാനത്തിലധികം ഇടിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് നിലവിലെ തീരുവ വർദ്ധനവ്. മാർച്ച് 12 ന് ബാരലിന് 65.5 ഡോളറിൽ നിന്ന് 32.32 ഡോളറായി ക്രൂഡ് ഓയിൽ വില കുറഞ്ഞു. ലോക സമ്പദ്‌വ്യവസ്ഥയുടെ മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നത് ലോകമെമ്പാടും വ്യാപിക്കുകയും പ്രധാന എണ്ണ ഉൽപാദന രാജ്യങ്ങളായ സൗദി അറേബ്യ, ഇറാൻ, റഷ്യ എന്നിവ തമ്മിലുള്ള വിലയുദ്ധം ആരംഭിക്കുകയും ചെയ്തതാണ് വില കുറയാൻ കാരണം. 1991 ലെ ഗൾഫ് യുദ്ധത്തിനുശേഷം ക്രൂഡ് വില 31 ശതമാനത്തിലധികം ഇടിഞ്ഞത് കഴിഞ്ഞ തിങ്കളാഴ്ചയാണ്.

ഉപഭോക്താക്കൾക്ക് നേട്ടമില്ല

ഉപഭോക്താക്കൾക്ക് നേട്ടമില്ല

ഇന്ത്യ ഓരോ വർഷവും 83 ശതമാനത്തിലധികം അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ വിലയിൽ കുറവുണ്ടായത് ഒരു നല്ല വാർത്തയാണ്, പക്ഷേ നികുതിയിൽ ആവർത്തിച്ചുള്ള വർദ്ധനവ് കുറഞ്ഞ വിലയുടെ ആഘാതം കുറച്ചതിനാൽ അന്തിമമായി ഉപഭോക്താവിന് ഗുണം ചെയ്യില്ല.

പെട്രോൾ, ഡീസൽ വില ഇന്ന് കുത്തനെ കുറഞ്ഞു, 6 മുതൽ 8 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വില

English summary

Govt hikes excise duty on petrol and diesel | പെട്രോളിനും ഡീസലിനും ഇനി വില കൂടും, സർക്കാർ എക്സൈസ് തീരുവ 3 രൂപ കൂട്ടി

The government has increased excise duty on petrol and diesel by Rs 3 per liter to increase revenue collection to take advantage of global crude oil prices. Read in malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X