കൊവിഡ് പ്രതിസന്ധി: സർക്കാർ നിയന്ത്രണത്തിലുള്ള ബാങ്കുകൾക്ക് ആശ്വാസം; ബജറ്റിൽ 25000 കോടി നീക്കിവെക്കുമെന്ന്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഇന്ത്യയിൽ അവതരിപ്പിക്കാനിരിക്കുന്ന ധനകാര്യ ബജറ്റിൽ പൊതുമേഖലാ ബാങ്കുകൾക്ക് മൂലധനം നൽകുന്നത് പരിഗണിക്കാൻ സാധ്യത. കൂടാതെ സർക്കാർ നിയന്ത്രണത്തിലുള്ള ബാങ്കുകൾക്ക് ഫണ്ട് നൽകുന്നതിനായി 2021- 22 ധനകാര്യ ബജറ്റിൽ ഏകദേശം 25,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനം ബാങ്ക് വായ്പക്കാരെ സമ്മർദ്ദത്തിലാക്കുകയും ഉയർന്ന നിഷ്‌ക്രിയ ആസ്തികളുടെ ഭീഷണി ഉയർത്തുകയും ചെയ്യുന്നു.

 

കേന്ദ്ര ബജറ്റ് 2021: മധ്യവർഗക്കാർക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടോ? മോദി സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നത് എന്ത്?

മൂലധന ആവശ്യകതകൾ, കണക്കാക്കിയ വായ്പകൾ, ഫണ്ട് സ്വരൂപിക്കാനുള്ള പദ്ധതികൾ എന്നിവയെക്കുറിച്ച് സർക്കാർ കടം കൊടുക്കുന്നവരിൽ നിന്ന് വിശദാംശങ്ങൾ ചോദിച്ചറിഞ്ഞിട്ടുണ്ട്. പി‌എസ്‌ബികളിലെ അന്തിമ മൂലധന തുക ഈ ചർച്ചകൾക്ക് ശേഷം തീരുമാനിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്നത്. നിലവിലെ സാഹചര്യത്തിൽ നിർദ്ദിഷ്ട പദ്ധതി പ്രാധാന്യമർഹിക്കുന്നതാണ്. ഫണ്ട് ഇൻഫ്യൂഷൻ സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകളെ ഉയർച്ചയ്ക്ക് സഹായിക്കുകയും ചെയ്യും.

 കൊവിഡ് പ്രതിസന്ധി: സർക്കാർ നിയന്ത്രണത്തിലുള്ള ബാങ്കുകൾക്ക് ആശ്വാസം; ബജറ്റിൽ 25000 കോടി നീക്കിവെക്കു

ബാങ്കുകളുടെ മൂലധന ആവശ്യകതകളെക്കുറിച്ച് ഒരു വിലയിരുത്തൽ നടന്നുവരികയാണ്. മൂലധന സമാഹരണത്തിനുള്ള ബാങ്കുകളുടെ പദ്ധതി, വായ്പകളുടെ വർദ്ധനവ് എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങളെ ആശ്രയിച്ച് വ്യത്യാസപ്പെട്ടിരിക്കാവുന്ന ചില പ്രവചനങ്ങളാണിവ.

English summary

Govt may allocate Rs 25,000 crore in Budget 2021 for providing fund to state-controlled banks

Govt may allocate Rs 25,000 crore in Budget 2021 for providing fund to state-controlled banks
Story first published: Wednesday, January 20, 2021, 18:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X