20,000 കോടിയ്ക്കായി വന്‍ വില്‍പന! ലോകത്തിലെ ഏറ്റവും വലിയ കല്‍ക്കരിക്കമ്പനിയുടെ ഭാവി എന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്തിലെ ഏറ്റവും വലിയ കല്‍ക്കരി ഉത്പാദക കമ്പനിയാണ് കോള്‍ ഇന്ത്യ. നമ്മുടെ അഭിമാനമായ മഹാരത്‌ന കമ്പനികളില്‍ ഒന്നായ പൊതുമേഖലാ സ്ഥാപനം. വന്‍ ലാഭത്തില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന കോള്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം എന്നതാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

 

കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ കൂടാതെ ഐഡിബിഐ ബാങ്കിന്റെ ഓഹരികളും വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ 20,000 കോടി രൂപ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. കൊവിഡ്19 കൂടി വന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് രാജ്യം. ഉത്തേകജ പാക്കേജിന് വേണ്ടിയാണ് ഇപ്പോഴത്തെ നടപടികള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ട് സ്ഥാപനങ്ങള്‍

രണ്ട് സ്ഥാപനങ്ങള്‍

ഇത്തരം ഒരു ഓഹരി വില്‍പന സാധ്യതയെ കുറിച്ച് കഴിഞ്ഞ ദിവസം തന്നെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഏതൊക്കെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ ആയിരിക്കും വില്‍ക്കുക എന്നതില്‍ വ്യക്തത ഉണ്ടായിരുന്നില്ല. കോള്‍ ഇന്ത്യ ലിമിറ്റഡിന്റേയും ഐഡിബിഐ ബാങ്കിന്റേയും ഓഹരികളാണ് വില്‍ക്കുന്നത് എന്ന് ഇപ്പോള്‍ ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞു.

ആകര്‍ഷകമല്ലെങ്കില്‍

ആകര്‍ഷകമല്ലെങ്കില്‍

എന്നാല്‍ മൂല്യ നിര്‍ണയം ആകര്‍ഷകമല്ലെങ്കില്‍, ഇത്തരം ഒരു നീക്കത്തിന് കോള്‍ ഇന്ത്യ തയ്യാറാവില്ലെന്നാണ് പുറത്ത് വരുന്ന മറ്റൊരു റിപ്പോര്‍ട്ട്. അങ്ങനെ ഒരു സാഹചര്യം വന്നാല്‍ സര്‍ക്കാരില്‍ നിന്ന് ഓഹരികള്‍ തിരികെ വാങ്ങും എന്നാണ് റിപ്പോര്‍ട്ട്. ബ്ലൂംബെര്‍ഗ് ആണ് കമ്പനി അധികൃതരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഐഡിബിഐ

ഐഡിബിഐ

രാജ്യത്തെ ബാങ്കിങ് മേഖലയിലെ സുപ്രധാന സാന്നിധ്യമാണ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന ഐഡിബിഐ ബാങ്ക്. 1964 ല്‍ സ്ഥാപിതമായ ബാങ്ക് രാജ്യത്തെ പല വികസന മേഖലകളുടേയും അടിവേരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കേന്ദ്ര സര്‍ക്കാരിന് ബാങ്കില്‍ 46.46 ശതമാനം ഓഹരികളാണ് ഉള്ളത്. എല്‍ഐസിയുടെ കൈവശം ആണ് ബാങ്കിന്റെ സിംഹ ഓഹരികളും.

ഉത്തേജക പാക്കേജ്

ഉത്തേജക പാക്കേജ്

കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് പ്രതീക്ഷകളെ എല്ലാം അപ്രസക്തമാക്കിക്കൊണ്ടാണ് കൊവിഡ്19 വ്യാപനം ഉണ്ടായത്. ഇത് രാജ്യത്തെ സമ്പദ്ഘടനയെ തന്നെ അട്ടിമറിച്ചിരിക്കുകയാണ്. സമ്പദ് ഘടനയ്ക്ക് ഉണര്‍വ്വ് പകരാന്‍ കൂടുതല്‍ ഉത്തേജക പാക്കേജുകള്‍ ആവശ്യമാണ്. അതിന് വേണ്ടിയാണ് പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് ധനസമാഹരണം നടത്താന്‍ ഉദ്ദേശിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary

Govt to sell shares of Coal India and IDBI Band to fund stimulus package- Report

Govt to sell shares of Coal India and IDBI Band to fund stimulus package- Report
Story first published: Friday, July 10, 2020, 15:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X