പോസ്‌റ്റ്മാൻ ഇനി ഇൻഷൂറൻസ് പോളിസി ഏജന്റുകൂടിയാകും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇൻഷൂറൻസ് പോളിസികൾ കൂടുതൽ സാധാരണക്കാരിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്‌മെൻറ് അതോറിറ്റി (ഐആർഡിഎ). പോസ്റ്റ്‌മാൻമാർക്കും ഗ്രാമീണ്‍ ഡാക് സേവകർക്കും ഇനിമുതൽ ഇൻഷൂറൻസ് പോളിസികൾ വിൽക്കാം. ഐആർഡിഎ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ നൽ‌കി കഴിഞ്ഞാൽ ഉടൻ തന്നെ ഇതിനായുള്ള ആളുകളെ ഇന്ത്യ പോസ്റ്റ് പേയ്‌മെൻറ് ബാങ്ക് (ഐ‌പി‌പി‌ബി) നിർദ്ദേശിക്കുന്നതാണ്. സെയിൽ ‌പേഴ്‌‌സൺ‌ (പി‌ഒ‌എസ്) ആയി പ്രവർത്തിക്കാൻ പോസ്‌റ്റ്‌മാന്മാരെയും ഗ്രാമീണ്‍ ഡാക് സേവകരെയും നിയമിക്കുന്നതിന് ഐആർഡിഎയിൽ നിന്ന് അനുമതി ലഭിച്ചിരിക്കണം.

 

അതോറിറ്റി അനുമതി നൽകി കഴിഞ്ഞാൽ, പിഒഎസ് ആയി നിർദ്ദേശിക്കപ്പെടുന്ന വ്യക്തികളെ നിയമിക്കുന്നതും ഒഴിവാക്കുന്നതും ഐപിപിബിയുടെ ഉത്തരവാദി‌ത്വമായിരിക്കും. ഇങ്ങനെ നിയമിക്കപ്പെടുന്ന പോസ്റ്റ്‌മാൻ‌മാരും ഗ്രാമീൺ‌ ഡാക് സേവകരും ബാങ്കുകൾക്ക് കൂടുതൽ പ്രാതിനിധ്യം ഇല്ലാത്ത ഗ്രാമീണ മേഖലകളിൽ ആയിരിക്കണം കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. പ്രോസ്‌പെക്‌റ്റുകളിൽ നൽകിയിരിക്കുന്ന വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ ഉപഭോക്താക്കളുടെ വിവരങ്ങൾ പൂരിപ്പിച്ചുകൊടുത്താൽ മതി.

വരുമാനം കൂട്ടാൻ ജിഎസ്ടി സ്ലാബുകള്‍ ഉയര്‍ത്താന്‍ ഒരുങ്ങി കേന്ദ്ര സർക്കാർ

പോസ്‌റ്റ്മാൻ ഇനി ഇൻഷൂറൻസ് പോളിസി ഏജന്റുകൂടിയാകും

ഈ വിവരങ്ങൾ കണക്കാക്കി ഇഷൂറൻസ് പോളിസികൾ ഓട്ടോമാറ്റിക്കായി ജനറേറ്റുചെയ്യുന്നതാണ്. അതിനാൽ തന്നെ കൂടുതൽ പരിശീലവും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും ഇതിന് ആവശ്യമില്ല. എന്നാൽ കമ്പ്യൂട്ടര്‍ പരിജ്ഞാനം നിർബന്ധമാണ്. ഇൻഷുറൻസ് ബിസിനസ്സിന്റെ വളർച്ച സുഗമമാക്കുന്നതിനും കൂടുതൽ പേർക്ക് ഇതിന്റെ ഗുണം ലഭിക്കുന്നതിനുമായി, ഇങ്ങനെ നിയമിക്കുന്ന ഇൻഷൂറൻസ് ഏജന്റുമാർക്ക് ഐആർഡിഎ ചില മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ നൽകുന്നതാണ്. വാഹന ഇൻഷൂറൻസ്, ട്രാവൽ ഇൻഷൂറൻസ്, ആക്‌സിഡറ്റ് ഇൻഷൂറൻസ് തുടങ്ങിയവയായിരിക്കും ഐആർഡിഎ കൂടുതലായും ലക്ഷ്യമിടുന്നത്.

Read more about: policy പോളിസി
English summary

പോസ്‌റ്റ്മാൻ ഇനി ഇൻഷൂറൻസ് പോളിസി ഏജന്റുകൂടിയാകും | Gramin Dak Sevak can now sell insurance policies

Gramin Dak Sevak can now sell insurance policies
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X