ആപ്പിൾ ഫോൺ വാങ്ങുന്നവർക്ക് കിടിലൻ ഓഫർ; 5000 രൂപ ക്യാഷ്ബാക്ക്, നോ കോസ്റ്റ് ഇഎംഐ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡൽഹി: ആപ്പിളിന്റെ ഓൺലൈൻ ഷോപ്പായ ആപ്പിൾ സ്റ്റോർ ഇന്ത്യ പുതിയ ക്യാഷ്ബാക്കും നോ-കോസ്റ്റ് ഇഎംഐ ഓഫറും പ്രഖ്യാപിച്ചു. ജനുവരി 21 മുതൽ ഉപയോക്താക്കൾക്ക് ഇന്ത്യയിൽ 44,900 രൂപയ്ക്ക് മുകളിലുള്ള ഓർഡറുകളിൽ 5,000 രൂപ ക്യാഷ്ബാക്കും ആപ്പിൾ ഉൽ‌പ്പന്നങ്ങളിൽ ആറുമാസം വരെ നോ കോസ്റ്റ് ഇഎംഐ ഓഫറും ലഭിക്കും.

 

എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്കാണ് ഈ ഓഫർ ബാധകമാകുന്നതെന്ന് ആപ്പിളിന്റെ വെബ്‌സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒറ്റ ഓർഡറിന് പരമാവധി 5,000 രൂപ ക്യാഷ്ബാക്ക് ബാധകമാകുമെന്ന് ആപ്പിൾ പറയുന്നു. ആകെ 44,900 രൂപ അല്ലെങ്കിൽ അതിൽ കൂടുതൽ ആയിരിക്കണം വാങ്ങുന്ന ഉത്പന്നത്തിന്റെ വില. ക്യാഷ്ബാക്കിനായി ഒന്നിലധികം ഓർഡറുകൾ സംയോജിപ്പിക്കാൻ കഴിയില്ല.

ആപ്പിൾ ഫോൺ വാങ്ങുന്നവർക്ക് കിടിലൻ ഓഫർ; 5000 രൂപ ക്യാഷ്ബാക്ക്, നോ കോസ്റ്റ് ഇഎംഐ

ക്യാഷ്ബാക്ക് ഒരു ഓർഡർ വിജയകരമായി അടച്ചുകഴിഞ്ഞാൽ, 7 ദിവസത്തിനുള്ളിൽ ഉപയോക്താവിന്റെ എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് അക്കൌണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. ഓരോ കാർഡിനും ഒരു ഉത്പന്നം വാങ്ങുമ്പോൾ മാത്രമേ ക്യാഷ്ബാക്ക് ഓഫറിന് സാധുതയുള്ളൂ. 5,000 രൂപ ക്യാഷ്ബാക്ക് ഓഫർ പോലെ തന്നെ, നോ-കോസ്റ്റ് ഇഎംഐ ഓഫറും 2021 ജനുവരി 28 ന് അവസാനിക്കും.

ആറ് മാസത്തെ കാലാവധി വരെയുള്ള ഇഎംഐ ഇടപാടുകൾക്ക് മാത്രമാണ് എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ നോ-കോസ്റ്റ് ഇഎംഐ ഓഫർ നൽകുന്നത്. 2020 സെപ്റ്റംബറിലാണ് ആപ്പിൾ ഇന്ത്യ ഓൺലൈൻ സ്റ്റോർ ആരംഭിച്ചത്.

English summary

Great offer for Apple phone buyers; Rs 5,000 cashback, no cost EMI details here | ആപ്പിൾ ഫോൺ വാങ്ങുന്നവർക്ക് കിടിലൻ ഓഫർ; 5000 രൂപ ക്യാഷ്ബാക്ക്, നോ കോസ്റ്റ് ഇഎംഐ

Apple Store India, Apple's online store, has announced a new cashback and no - cost EMI offer. Read in malayalam.
Story first published: Saturday, January 16, 2021, 8:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X