ജിഎസ്ടി വിഹിതം; കേരളത്തിന് ലഭിക്കേണ്ടത് 5700 കോടി രൂപ, മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ജിഎസ്ടി നഷ്ടപരിഹാരമായി കേന്ദ്രം കേരളത്തിന് നല്‍കുക 5700 കോടി രൂപ. ഘട്ടങ്ങളായി നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. എന്നാല്‍ മുഴുവന്‍ തുകയും ഒറ്റയടിക്ക് നല്‍കണമെന്നാണ് കേരളത്തിന്റെ നിലപാട്. അതേസമയം, ജനുവരി വരെയുള്ള നഷ്ടപരിഹാരമായി കേരളത്തിന് ലഭിക്കാനുണ്ടാകുക 12000 കോടി രൂപയാണ്. ഇവ കൂടി അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ധനമന്ത്രാലയത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തെഴുതുമെന്നാണ് വിവരം. സംസ്ഥാനത്തിന് ലഭിക്കാനുള്ള മുഴുവന്‍ തുകയും വേഗത്തില്‍ കൈമാറണമെന്ന് കത്തില്‍ ആവശ്യപ്പെടും.

ജിഎസ്ടി വിഹിതം; കേരളത്തിന് ലഭിക്കേണ്ടത് 5700 കോടി രൂപ, മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതും

 

അതേസമയം, ഒറ്റയടിക്ക് സംസ്ഥാനങ്ങള്‍ക്ക് പണം കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നില്ല. ഘട്ടം ഘട്ടമായി നല്‍കാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സൂചിപ്പിച്ചിരുന്നു. സംസ്ഥാനങ്ങല്‍ക്ക് നല്‍കാനുള്ള വിഹിതം വിതരണം ചെയ്യുന്നതിന് 1.10 ലക്ഷം കോടി രൂപ കേന്ദ്രം വായ്പ എടുക്കും. എന്നാല്‍ ഈ സംഖ്യ എല്ലാ സംസ്ഥാനങ്ങളുടെയും തുക മുഴുവന്‍ നല്‍കാന്‍ പര്യാപ്തമല്ല. സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള മുഴുവന്‍ തുകയും നല്‍കണമെങ്കില്‍ ചുരുങ്ങിയത് 1.70 ലക്ഷം കോടി രൂപ വേണം. എന്നാല്‍ ഇത്രയും തുക കടമെടുക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല.

ഓര്‍ഡര്‍ ചെയ്താല്‍ മാത്രം മതി, സപ്ലൈകോ സാധനങ്ങള്‍ വീട്ടിലെത്തും; ഓണ്‍ലൈന്‍ കച്ചവടവുമായി സപ്ലൈകോ

സംസ്ഥാനങ്ങളുടെ ഇക്കാര്യത്തിലുള്ള ആവശ്യം കേന്ദ്രം പരിഗണിച്ചില്ല. ജിഎസ്ടി വിഹിതം പൂര്‍ണമായി നല്‍കാനുണ്ടാകില്ലെന്നും ബദലായി സംസ്ഥാനങ്ങള്‍ക്ക് കടമെടുക്കാനുള്ള പരിധി ഉയര്‍ത്താമെന്നും കേന്ദ്രം ഉപാധി വച്ചിരുന്നു. എന്നാല്‍ കേരളം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇതിനെതിരെ നിലപാട് സ്വീകരിച്ചു. കേന്ദ്രം തന്നെ കടമെടുത്ത് നല്‍കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ 21 സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന്റെ നിര്‍ദേശം അംഗീകരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ കടമെടുത്ത് പണം കൈമാറാമെന്ന് ധാരണയായി.

English summary

GST Compensation: Kerala will get 5700 cr from Central Government

GST Compensation: Kerala will get 5700 cr from Central Government
Story first published: Monday, October 19, 2020, 1:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X