വമ്പൻ പ്രഖ്യാപനം: ഇലക്ട്രിക് വാഹനങ്ങൾക്ക് 1.5 ലക്ഷം രൂപ സബ്സിഡി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അഹമ്മദാബാദ്: പെട്രോൾ, ഡീസൽ വില റോക്കറ്റ് വേഗത്തിൽ കുതിക്കുന്ന സമയത്ത് നമ്മളിൽ പലരും ബദൽ സംവിധാനങ്ങളെക്കുറിച്ച് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാകും. അത്തരത്തിലുള്ള ചോദ്യങ്ങൾക്ക് ഉത്തരമാണ് സിഎൻജി, എൽഎൻജി, ഇലക്ട്രിക് വാഹനങ്ങൾ. ഒറ്റ ചാർജിൽ പത്ത് മുതൽ 800 കിലോമീറ്റർ വരെ മൈലേജ് കിട്ടുന്ന ഇലക്ട്രിക് വാഹനങ്ങളുടേതാണ് ഭാവിയെന്ന് പല വിദഗ്ധരും അഭിപ്രായപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം വാഹനങ്ങൾ പ്രോത്സഹിപ്പിക്കുകയാണ് സർക്കാരുകളും.

 
വമ്പൻ പ്രഖ്യാപനം: ഇലക്ട്രിക് വാഹനങ്ങൾക്ക് 1.5 ലക്ഷം രൂപ സബ്സിഡി

ഗുജറാത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് 1.5 ലക്ഷം രൂപയാണ് സർക്കാർ സബ്ഡിസി പ്രഖ്യാപിച്ചിരിക്കുന്നത്. വാഹനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വിൽപ്പന പ്രോത്സാഹിപ്പിക്കുന്നതിനുമാണിത്. ചൊവ്വാഴ്ച പ്രഖ്യാപിച്ച ഇലക്ട്രിക് നയമനുസരിച്ച് സംസ്ഥാനത്തുനിന്ന് പാസഞ്ചര്‍ ഇലക്ട്രിക് വാഹനം വാങ്ങുന്നവര്‍ക്ക് 1.5 ലക്ഷം രൂപ വരെ സബ്‌സിഡി നല്‍കുമെന്ന പ്രഖ്യാപനം ഗുജറാത്ത് സർക്കാർ നടത്തിയത്.

നാല് വർഷത്തിനുള്ളിൽ രണ്ട് ലക്ഷം ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയാണ് സർക്കാർ ലക്ഷ്യമിടുന്നത്. 870 കോടി രൂപ ഇതിനായി സബ്സിഡി ഇനത്തിൽ സഹായമായി നൽകും. ഒരു കിലോവാട്ട് അടിസ്ഥാനത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സബ്സിഡി നല്‍കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പ്രഖ്യാപിച്ചു.

ലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യമായ ഇവി ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പര്‍മാര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കും. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് 20,000 രൂപ വരെയും ഇലക്ട്രിക് കാറുകള്‍ക്ക് 1.5 ലക്ഷം രൂപ വരെയും സബ്‌സിഡിയും ലഭിക്കും. ഈ സബ്‌സിഡികള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന FAME-II സബ്‌സിഡികളേക്കാള്‍ കൂടുതലാണ്. സംസ്ഥാനത്തൊട്ടാകെ 250 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് 10 ലക്ഷം വരെ 25 ശതമാനം മൂലധന സബ്‌സിഡിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Read more about: car
English summary

Gujarat government announced 1.5 lakh rs subsidy for electric vehicles

Gujarat government announced 1.5 lakh rs subsidy for electric vehicles
Story first published: Wednesday, June 23, 2021, 21:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X