പ്രവാസികൾക്ക് സന്തോഷ വാർത്ത; വിസയുള്ളവർക്ക് യുഎഇയിലേയ്ക്ക് മടങ്ങാം, ടിക്കറ്റ് ബുക്കിംഗ് ഇന്ന് മുതൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാധുവായ യുഎഇ വിസയുള്ള ഇന്ത്യൻ പൗരന്മാർക്ക് ഇനി യുഎഇയിലേയ്ക്ക് മടങ്ങാമെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ പറഞ്ഞു. ഇന്ന് വൈകുന്നേരം മുതൽ ഇന്ത്യൻ, യുഎഇ വിമാനക്കമ്പനികൾക്ക് ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സാധുവായ യുഎഇ വിസ കൈവശമുള്ള ഏത് പൌരന്മാരെയും കൊണ്ടുപോകാൻ കഴിയുമെന്ന് കപൂർ ട്വീറ്റ് ചെയ്തു. കൊവിഡ് -19 മഹാമാരി മൂലം ഇന്ത്യയും യുഎഇയും തമ്മിലുള്ള വിമാന സർവ്വീസുകൾ അഞ്ച് മാസത്തോളം നിർത്തി വച്ചിരുന്നു.

 

ഇന്ന് മുതൽ

ഇന്ന് മുതൽ

ഓഗസ്റ്റ് 16 മുതൽ 31 വരെ യുഎഇയിൽ നിന്ന് ഇന്ത്യയിലെ 18 ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിംഗ് ഇന്ന് രാവിലെ 10 മുതൽ ആരംഭിച്ചു. മുമ്പ്, വന്ദേ ഭാരത് എന്ന ഇന്ത്യയുടെ സ്വദേശത്തേക്ക് കൊണ്ടുപോകുന്ന ദൗത്യത്തിന്റെ ഭാഗമായി സർവീസ് നടത്തുന്ന വിമാനങ്ങളിൽ റെസിഡൻസി വിസ ഉടമകൾക്ക് മാത്രമേ രാജ്യത്തേക്ക് പോകാൻ അനുവാദമുണ്ടായിരുന്നുള്ളൂവെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.

യുഎഇയിലെ ഇന്ത്യൻ നഴ്‌സുമാർക്ക് ജോലി നഷ്‌ടപ്പെടാൻ സാധ്യത

സ്പെഷ്യൽ വിമാന സ‍ർവ്വീസ്

സ്പെഷ്യൽ വിമാന സ‍ർവ്വീസ്

ജൂലൈ 12 മുതൽ 26 വരെ ഇന്ത്യ - യുഎഇ സ്പെഷ്യൽ വിമാന സ‍ർവ്വീസ് നടത്തിയിരുന്നു. ഇന്ത്യയും യുഎഇയും തമ്മിലുള്ള അടുത്ത പങ്കാളിത്തത്തിന്റെ ഭാഗമായി, നിലവിൽ ഇന്ത്യയിലുള്ള യുഎഇ നിവാസികളെ യുഎഇയിലേക്ക് മടങ്ങാൻ സഹായിക്കുന്നതിന്, ഇരു രാജ്യങ്ങളിലെയും സിവിൽ ഏവിയേഷൻ അതോറിറ്റികൾ പ്രത്യേക ക്രമീകരണം നടപ്പിലാക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായിരുന്നു സ്പെഷ്യൽ വിമാന സ‍ർവ്വീസ്. ഇതനുസരിച്ച് യുഎഇയിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി പോകുന്ന ഇന്ത്യൻ വിമാനക്കമ്പനികൾക്കും ഐസി‌എ അംഗീകാരമുള്ള യു‌എഇ നിവാസികളെ ഇന്ത്യയിൽ നിന്ന് ഗൾഫ് രാജ്യത്തേക്കുള്ള യാത്രയിൽ കൊണ്ടുപോയിരുന്നു.

ഗോ എയറിന്റെ വമ്പൻ ഓഫർ 'ഗോഫ്‌ലൈപ്രൈവറ്റ്'! ചുരുങ്ങിയ ചെലവിൽ ചാർട്ടർ ഫീലും, സോഷ്യൽ ഡിസ്റ്റിന്‍സിങ്ങും

മാർച്ച് 23 മുതൽ

മാർച്ച് 23 മുതൽ

കൊറോണ വൈറസ് പകർച്ചവ്യാധി മൂലം മാർച്ച് 23 മുതൽ ഷെഡ്യൂൾ ചെയ്ത എല്ലാ അന്താരാഷ്ട്ര യാത്രാ വിമാനങ്ങളും ഇന്ത്യ നിർത്തിവച്ചിരുന്നു. ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കും മറ്റ് വിദേശ രാജ്യങ്ങളിലേക്കുമുള്ള അന്താരാഷ്ട്ര യാത്രാ സർവീസുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി യാത്രക്കാർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്.

വന്ദേ ഭാരത് മിഷൻ അഞ്ചാം ഘട്ടം; ആഗസ്റ്റ് ഒന്ന് മുതൽ, സർവ്വീസുകൾ എവിടേയ്ക്ക്?

English summary

Happy News To Malayali's: Flight Ticket Booking To UAE Now Opens For Indians With Valid Visa | പ്രവാസികൾക്ക് സന്തോഷ വാർത്ത; വിസയുള്ളവർക്ക് യുഎഇയിലേയ്ക്ക് മടങ്ങാം, ടിക്കറ്റ് ബുക്കിംഗ് ഇന്ന് മുതൽ

Indian citizens with valid UAE visas can now return to the UAE. Read in malayalam.
Story first published: Tuesday, August 11, 2020, 13:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X