പാൻകാർഡ് നഷ്ടപ്പെട്ടോ? എങ്ങനെ പത്ത് മിനിറ്റിൽ ഇ പാൻ കാർഡ് കാർഡ് ലഭിക്കും?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിന് ആവശ്യമായ സുപ്രധാനമായ രേഖകളിലൊന്നാണ് പാൻ കാർഡ്. ബാങ്ക് അക്കൌണ്ട് ആരംഭിക്കുന്നതിനും കെവൈസി വിവരങ്ങൾക്കും ഇത് നിർബന്ധവുമാണ്. ഒരു നിശ്ചിത തുകയ്ക്ക് മുകളിലുള്ള പണമിടപാടുകൾ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവയുടെ സേവനങ്ങൾ ലഭിക്കാനും പാൻ കാർഡ് അത്യന്താപേക്ഷിതമാണ്. എന്നാൽ പാൻ കാർഡ് നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് പലർക്കും വലിയ ധാരണയില്ല.

 

പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിലൂടെ ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് നിങ്ങളുടെ നിക്ഷേപം ഇരട്ടിയാക്കാം

നിങ്ങളുടെ പാൻ കാർഡ് എങ്ങനെയെങ്കിലും നഷ്‌ടപ്പെടുകയോ കാണാതാവുകയോ ചെയ്താൽ എന്തുചെയ്യും? ആദായനികുതി വകുപ്പ് ഇ പാൻ സംവിധാനത്തിലൂടെ നിങ്ങളുടെ പാൻകാർഡിന്റെ ഇ പാൻ എടുക്കാൻ സാധിക്കും. ഇത് എല്ലാ പാൻകാർഡ് ആവശ്യമായ എല്ലായിടത്തും ഉപയോഗിക്കാൻ സാധിക്കും. പാൻ കാർഡിന്റെ ഡിജിറ്റൽ പതിപ്പാണ് ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കുക. ആധാർ നമ്പർ പോലെ തന്നെ ഉപയോഗിക്കാൻ കഴിയുന്ന രേഖയാണ് പാൻ നമ്പറും.

  പാൻകാർഡ് നഷ്ടപ്പെട്ടോ? എങ്ങനെ പത്ത് മിനിറ്റിൽ ഇ പാൻ കാർഡ് കാർഡ് ലഭിക്കും?

ഇ- പാൻകാർഡ് ഡൌൺലോഡ് ചെയ്യുന്നത് എങ്ങനെയെന്ന് പരിശോധിക്കാം.

https://www.incometax.gov.in/ എന്ന ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റിൽ ക്ലിക്ക് ചെയ്ത് ഇടത് ഭാഗത്തുള്ള 'അവർ സർവീസ്' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇതിൽ ഇൻസ്റ്റൻറ് ഇ- പാൻ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇതോടെ https://eportal.incometax.gov.in/iec/foservices/#/pre-login/instant-e-pan എന്ന ലിങ്കിലേക്ക് എത്തും. ഇവിടെ നിന്ന് ഇ- പാൻ ഡൌൺലോഡ് ചെയ്തിട്ടില്ലെങ്കിൽ തുടരുക എന്ന ഐക്കണിൽ ക്ലിക്ക് ചെയ്ത ശേഷം ഗെറ്റ് ന്യൂ ഇ- പാൻ കാർഡ് ക്ലിക്ക് ചെയ്യുക.

നേരത്തെ ഡൌൺലോഡ് ചെയ്തിട്ടുള്ളവർ ചെക്ക് സ്റ്റാറ്റസ്/ ഡൌൺലോഡ് പാൻ എന്ന വിഭാഗത്തിൽ ക്സിക്ക് ചെയ്യുക. തുടർന്ന് തുടരുക എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് നിങ്ങളുടെ ആധാർ നമ്പർ ടൈപ്പ് ചെയ്യുകയാണ് വേണ്ടത്. ഇതിനായി അനുവദിച്ച കോളത്തിൽ 12 അക്ക ആധാർ നമ്പർ ടൈപ്പ് ചെയ്ത് നൽകുക. എഗ്രീ ബട്ടണിൽ ക്ലിക്ക് ചെയ്യുന്നതിന് മുമ്പായി സത്യവാങ്മൂലം കൃത്യമായി വായിച്ചിരിക്കണം. തുടർന്ന് നിങ്ങൾക്ക് ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറിൽ ഒരു ഒടിപി ലഭിക്കും. അത് അനുവദിക്കപ്പെട്ട സ്ഥലത്ത് ടൈപ്പ് ചെയ്ത് നൽകുക. നിങ്ങളുടെ ഇ പാൻ ഇമെയിൽ ഐഡിയിൽ ലഭിച്ചിട്ടുണ്ടോ എന്നറിയാൻ ഇമെയിൽ ചെയ്ത് ശേഷം ഇ പാൻ പ്രിന്റ് എടുത്ത് സൂക്ഷിച്ച് വെക്കാം.

English summary

Have you lost your PAN Card? Here's how to download instant e-PAN in 10 minutes

Have you lost your PAN Card? Here's how to download instant e-PAN in 10 minutes
Story first published: Sunday, July 4, 2021, 18:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X