എച്ച്സി‌എൽ ടെക്നോളജീസ് മൂന്നാം പാദഫലം: ലാഭത്തിൽ 16 ശതമാനം വർദ്ധനവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിസംബർ 31 ന് അവസാനിച്ച ത്രൈമാസത്തിൽ എച്ച്സി‌എൽ ടെക്നോളജീസിന്റെ വാർഷിക ഏകീകൃത ലാഭത്തിൽ 16.31 ശതമാനം വർദ്ധനവ് 3,037 കോടി രൂപയായാണ് കമ്പനിയുടെ ലാഭം ഉയർന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 2,611 കോടി രൂപയായിരുന്നു. ഇടി നൌ വോട്ടെടുപ്പിൽ അനലിസ്റ്റുകൾ കമ്പനിയുടെ ലാഭം 2,757.90 കോടി രൂപയായാണ് കണക്കാക്കിയിരുന്നത്. എന്നാൽ അതിലും മികച്ച നേട്ടമാണ് എച്ചിസിഎൽ കൈവരിച്ചിരിക്കുന്നത്.

 

അവലോകന കാലയളവിൽ കമ്പനിയുടെ വരുമാനം 15.5 ശതമാനം ഉയർന്ന് 18,135 കോടി രൂപയായി. എബിറ്റ്ഡ 22.60 ശതമാനം ഉയർന്ന് 3,647 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇബിഐടി മാർജിൻ 20.20 ശതമാനമായിരുന്നു. ഐടി സ്ഥാപനമായ എച്ച്സിഎല്ലിന്റെ ബോർഡ് ഓഹരികൾക്ക് രണ്ട് രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കുകയും ചെയ്തു. ജനുവരി 27 ന് ലാഭവിഹിതം അടയ്ക്കുന്നതിനുള്ള റെക്കോർഡ് തീയതിയായി നിശ്ചയിക്കുകയും ഇടക്കാല ലാഭവിഹിതത്തിന്റെ പേയ്‌മെന്റ് തീയതി 2020 ഫെബ്രുവരി 4 എന്ന് തീരുമാനിക്കുകയും ചെയ്തു.

വമ്പന്‍ നേട്ടവുമായി മണപ്പുറം ഫിനാന്‍സ്; അറ്റാദായത്തില്‍ 35.27 ശതമാനം വര്‍ധനവ്

എച്ച്സി‌എൽ ടെക്നോളജീസ് മൂന്നാം പാദഫലം: ലാഭത്തിൽ 16 ശതമാനം വർദ്ധനവ്

വർഷങ്ങളായി കമ്പനിയുടെ മികച്ച പ്രകടനം തുടരുകയാണെന്നും ഈ പാദത്തിൽ 10 ബില്യൺ ഡോളർ വരുമാന നിരക്ക് മറികടന്നുവെന്നും കോൺസ്റ്റന്റ് കറൻസി കണക്കനുസരിച്ച് തങ്ങളുടെ വരുമാനം 16.4 ശതമാനം വർധിച്ചുവെന്നും എച്ച്സിഎൽ പ്രസിഡന്റും സിഇഒയുമായ സി വിജയകുമാർ പറഞ്ഞു.

പുതുമയുടെയും പുതിയ ദശകത്തിലേക്കാണ് തങ്ങൾ ചുവടുവച്ചിരിക്കുന്നതെന്നും വളർന്നുവരുന്ന സാങ്കേതികവിദ്യകളിലേയ്ക്ക് സ്വയം തയ്യാറാകേണ്ട സമയമാണിതെന്നും മികച്ച അവസരങ്ങൾ സൃഷ്ടിക്കുന്ന സാങ്കേതികവിദ്യകൾ നിർമ്മിക്കുകയെന്നതാണ് തങ്ങളുടെ പരമമായ ലക്ഷ്യമെന്നും എച്ച്സി‌എൽ ടെക്നോളജീസിന്റെ ചെയർമാനും ചീഫ് സ്ട്രാറ്റജി ഓഫീസറുമായ ശിവ് നടാർ പറഞ്ഞു.

ജൂണ്‍ പാദത്തില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാവാതെ ടെക് മഹീന്ദ്ര

English summary

എച്ച്സി‌എൽ ടെക്നോളജീസ് മൂന്നാം പാദഫലം: ലാഭത്തിൽ 16 ശതമാനം വർദ്ധനവ്

For the quarter ended December 31, 2019, HCL Technologies reported 16.31 per cent increase in its consolidated net profit. Read in malayalam.
Story first published: Saturday, January 18, 2020, 12:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X