എച്ച്ഡിഎഫ്‌സി ബാങ്ക് സ്ഥിര നിക്ഷപ പലിശ നിരക്കുകള്‍ പുതുക്കി; പുതിയ നിരക്കുകള്‍ ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എച്ച്ഡിഎഫ്‌സി ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു. പുതിയ നിരക്കുകള്‍ പ്രകാരം 7 ദിവസം മുതല്‍ 29 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 2.50 ശതമാനം പലിശ നിരക്കാണ് എച്ച്ഡിഎഫ്‌സി ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 30 മുതല്‍ 90 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3 ശതമാനം പലിശ നിരക്ക് ലഭിക്കും.

 
എച്ച്ഡിഎഫ്‌സി ബാങ്ക് സ്ഥിര നിക്ഷപ പലിശ നിരക്കുകള്‍ പുതുക്കി; പുതിയ നിരക്കുകള്‍ ഇങ്ങനെ

91 ദിവസം മുതല്‍ 6 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.5 ശതമാനവും 6 മാസവും 1 ദിവസവും മുതല്‍ 1 വര്‍ഷത്തിന് 1 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 4.4 ശതമാനവും പലിശ നിരക്ക് ലഭിക്കും. 1 വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് എച്ച്ഡിഎഫ്‌സി ബാങ്ക് നല്‍കുന്നത് 4.9 ശതമാനം പലിശ നിരക്കാണ്. 2021 മെയ് 21 മുതല്‍ ഈ നിരക്ക് പ്രാബല്യത്തില്‍ വരും.

മോഡി സര്‍ക്കാറിന്റെ 7 വര്‍ഷങ്ങള്‍; ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മൗലിക ഘടകങ്ങള്‍ മെച്ചപ്പെട്ടോ?

1 വര്‍ഷത്തിലും 2 വര്‍ഷത്തിലും അവസാനിക്കുന്ന ടേം ഡെപ്പോസിറ്റുകള്‍ക്ക് 4.9 ശതമാനമാണ് പലിശ നിരക്ക്. 2 മുതല്‍ 3 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5.15 ശതമാനം പലിശ നിരക്ക് ലഭിക്കും. 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.30 ശതമാനമാണ് പലിശ നിരക്ക്. 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.50 ശതമാനം പലിശ നിരക്കാണ് എച്ച്ഡിഎഫ്‌സി ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.

മുതിര്‍ന്ന പൗരന്മാര്‍ക്ക് സാധാരണ നിക്ഷേപകരെക്കാളും 50 ബേസിസ് പോയിന്റ് ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കും. 3 ശതമാനം മുതല്‍ 6.25 ശതമാനം വരെയാണ് 7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള വിവിധ കാലയളവുകളിലേക്കുള്ള നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക്.

പ്രാദേശിക ലോക്ക്ഡൗണുകള്‍ തുടരുന്നു; ഭയം ഒഴിയാതെ ജനങ്ങളും - സാമ്പത്തിക മേഖലയില്‍ എന്തൊക്കെ മാറ്റങ്ങള്‍?

ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക്, കൊഡ്ക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ ഈ മെയ് മാസത്തില്‍ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കിയിരുന്നു.

Read more about: hdfc
English summary

HDFC Bank changed the fixed deposit interest rates; Here's how the New Interest Rates look|എച്ച്ഡിഎഫ്‌സി ബാങ്ക് സ്ഥിര നിക്ഷപ പലിശ നിരക്കുകള്‍ പുതുക്കി; പുതിയ നിരക്കുകള്‍ ഇങ്ങനെ

HDFC Bank changed the fixed deposit interest rates; Here's how the New Interest Rates look
Story first published: Tuesday, June 1, 2021, 9:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X