എച്ച്ഡിഎഫ്സി ഉപയോക്താക്കൾ ജാഗ്രതൈ: ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടുമെന്ന് മുന്നറിയിപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: എച്ച്ഡിഎഫ്സി ഉപയോക്താക്കൾക്ക് പ്രത്യേക അറിയിപ്പുമായി ബാങ്ക്. എച്ച്ഡിഎഫ്സി നെറ്റ്, മൊബൈൽ അപ്ലിക്കേഷൻ സേവനങ്ങൾ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തടസ്സപ്പെടുമെന്നാണ് ബാങ്കിന്റെ അറിയിപ്പ്. എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട സേവനങ്ങൾ 2021 ഫെബ്രുവരി 4 ന് പുലർച്ചെ 2 മുതൽ പുലർച്ചെ 3 വരെ ലഭ്യമാകില്ല. ബാങ്കിന്റെ ഡെബിറ്റ് കാർഡുമായി ബന്ധപ്പെട്ട സേവനങ്ങൾ ഫെബ്രുവരി 5 ന് പുലർച്ചെ 12.30 മുതൽ പുലർച്ചെ 5 വരെ നെറ്റ് / മൊബൈൽ ബാങ്കിംഗ് അപ്ലിക്കേഷനിൽ ലഭ്യമാകില്ലെന്നും എച്ച്ഡിഎഫ്സി വ്യക്തമാക്കി.

 

ഇക്കാര്യം ചൂണ്ടിക്കാണിച്ച് എച്ച്ഡി‌എഫ്‌സി ബാങ്ക് ഉപയോക്താക്കൾക്ക്കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്. ബാങ്ക് സേവനങ്ങളിൽ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട പ്രവർത്തന സമയം പരിഷ്കരിക്കുന്നുവെന്നും ഉപയോക്താക്കൾക്ക് ഉണ്ടാകുന്ന അസൌകര്യത്തിൽ ഖേദിക്കുന്നുവെന്നും ബാങ്ക് വ്യക്തമാക്കി.

  എച്ച്ഡിഎഫ്സി ഉപയോക്താക്കൾ ജാഗ്രതൈ: ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടുമെന്ന് മുന്നറിയിപ്പ്

എല്ലാ ബാങ്കുകളും കാലാകാലങ്ങളായി ഇത്തരത്തിൽ അറ്റകുറ്റപ്പണികൾ നടത്തിവരാറുള്ളതാണ്. നിങ്ങളുടെ ബാങ്കിംഗ് പ്രവർത്തനങ്ങളെ വലിയ തോതിൽ ബാധിക്കാത്ത തരത്തിൽ ബാങ്ക് അറ്റകുറ്റപ്പണികൾ നടത്തുമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഉപയോക്താക്കൾക്ക് പുതിയ ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകൾ അനുവദിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ റിസർവ് ബാങ്ക് കഴിഞ്ഞ ഡിസംബറിൽ എല്ലാ സ്വകാര്യ മേഖലാ ബാങ്കുകളോടും നിർദേശിച്ചിരുന്നു. റിസർവ് ബാങ്കിന്റെ തീരുമാനം നിലവിലുള്ള ക്രെഡിറ്റ് കാർഡുകൾ, ഡിജിറ്റൽ ബാങ്കിംഗ് ചാനലുകൾ എന്നിവയെ ബാധിക്കില്ലെന്ന് ബാങ്കുകളും ഇതോടെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ മാസം ബാങ്കിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ച ഡാറ്റാ സെന്ററിലെ തകരാറിനുശേഷം മേൽപ്പറഞ്ഞ സേവനങ്ങൾ നിർത്തിവെക്കാൻ റിസർവ് ബാങ്ക് എച്ച്ഡിഎഫ്എഫ്സിയോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ, വീഴ്ചകൾ പരിശോധിക്കാനും പ്രശ്നങ്ങ പരിഹരിക്കാനും ബാങ്ക് ബോർഡിനോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

English summary

HDFC Bank customers alert! Some services will be disrupted in coming days

HDFC Bank customers alert! Some services will be disrupted in coming days
Story first published: Wednesday, February 3, 2021, 23:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X