എച്ച്ഡിഎഫ്സി ബാങ്ക് വായ്പ മൊറട്ടോറിയം വീണ്ടും നീട്ടി; നിങ്ങൾ യോഗ്യരാണോ? അപേക്ഷിക്കേണ്ടത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിസർവ് ബാങ്ക് മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ക്ക് അനുസൃതമായി, കൊറോണ വൈറസ് മഹാമാരി മൂലമുണ്ടായ ഉപഭോക്താക്കളുടെ സാമ്പത്തിക പ്രതിസന്ധി കുറയ്ക്കാൻ സഹായിക്കുന്നതിന് എച്ച്ഡി‌എഫ്സി ബാങ്ക് ഇ‌എം‌ഐ മൊറട്ടോറിയവും ക്രെഡിറ്റ് കാർഡ് കുടിശ്ശിക മൊറട്ടോറിയവും വാഗ്ദാനം ചെയ്യുന്നു. വായ്പ തിരിച്ചടവ് സംബന്ധിച്ച മൊറട്ടോറിയം ഓഗസ്റ്റ് 31 വരെ മൂന്ന് മാസം കൂടി റിസർവ് ബാങ്ക് നീട്ടിയിരുന്നു. ഇതനുസരിച്ചാണ് എച്ച്ഡിഎഫ്സി ബാങ്കും മൊറട്ടോറിയം നീട്ടിയിരിക്കുന്നത്.

എന്താണ് മൊറട്ടോറിയം
 

എന്താണ് മൊറട്ടോറിയം

ഒഴിവാക്കൽ രീതിയുടെ അടിസ്ഥാനത്തിലാണ് റീട്ടെയിൽ ഉപഭോക്താക്കൾക്ക് ബാങ്കുകൾ മൊറട്ടോറിയം വാഗ്ദാനം ചെയ്യുന്നത്. മൊറട്ടോറിയം പണമടയ്ക്കൽ മാറ്റിവയ്ക്കലാണെന്നും പലിശ ഒഴിവാക്കലല്ലെന്നും ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ടതാണ്. 2020 ഓഗസ്റ്റ് 31 ന് ശേഷം നിങ്ങൾ അടയ്ക്കേണ്ട കുടിശ്ശികയുള്ള തുക പലിശ അടയ്ക്കണം തിരിച്ചടയ്ക്കണം.

യോഗ്യത

യോഗ്യത

2020 മാർച്ച് 1 ന് മുമ്പ് ബാങ്കിൽ നിന്ന് റീട്ടെയിൽ തിരിച്ചടവ് വായ്പയോ മറ്റേതെങ്കിലും റീട്ടെയിൽ ക്രെഡിറ്റ് വായ്പകളോ നേടിയ എല്ലാ എച്ച്ഡി‌എഫ്സി ബാങ്ക് ഉപഭോക്താക്കളും മൊറട്ടോറിയത്തിന് യോഗ്യരാണ്. ഒരു ഉപഭോക്താവിന് മൊറട്ടോറിയം നൽകാനുള്ള തീരുമാനം ബാങ്കിന്റെ വിവേചനാധികാരത്തിൽ ആയിരിക്കും. കാർഷിക വായ്പ (കിസാൻ ഗോൾഡ് കാർഡ് വഴി), മൈക്രോഫിനാൻസ് ഉപഭോക്താക്കൾ തുടങ്ങിയവരും വായ്പയ്ക്ക് അർഹരാണ്. കൂടാതെ എല്ലാ കോർപ്പറേറ്റ്, എസ്എംഇ ഉപഭോക്താക്കൾക്കും യോഗ്യതയുണ്ട്.

എടിഎം ഇനി നിങ്ങളുടെ വീടിന് മുന്നിലെത്തും; ചലിക്കുന്ന എടിഎമ്മുമായി എച്ച്ഡിഎഫ്സി ബാങ്ക്

മൊറട്ടോറിയം അപേക്ഷ

മൊറട്ടോറിയം അപേക്ഷ

റിസർവ് ബാങ്ക് രണ്ട് തവണ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ആദ്യ മൊറട്ടോറിയെ ലഭിച്ചവരുടെ മൊറട്ടോറിയം തുടരില്ല. 2020 ജൂൺ-ഓഗസ്റ്റ് കാലയളവിലെ മൊറട്ടോറിയം സൗകര്യത്തിനായി രജിസ്റ്റർ ചെയ്യുന്നതിന് നൽകിയിരിക്കുന്ന ലിങ്കിൽ നിങ്ങൾ ഒരു പുതിയ അപേക്ഷ നൽകേണ്ടതാണ്. മൊറട്ടോറിയം ലഭിക്കാൻ നിങ്ങൾ‌ക്ക് താൽ‌പ്പര്യമുണ്ടെങ്കിൽ‌, 2020 ജൂൺ‌ മാസത്തെ മൊറട്ടോറിയം നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. തുടർന്ന് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും മൊറട്ടോറിയം വേണമെങ്കിൽ വീണ്ടും അപേക്ഷിക്കാം.

എച്ച്‌ഡിഎഫ്‌സി നെറ്റ് ബാങ്കിംഗ്: മൊബൈൽ നമ്പറും പാസ്‌വേഡും എങ്ങനെ മാറ്റാം?

അധിക പലിശ

അധിക പലിശ

നിങ്ങൾ ഇഎംഐ മൊറട്ടോറിയം തിരഞ്ഞെടുക്കുകയാണെങ്കിൽ, മൊറട്ടോറിയത്തിനുള്ള അപേക്ഷ ബാങ്ക് സ്വീകരിച്ചതിനുശേഷം മാത്രമേ ഇത് ബാധകമാകൂ. നിങ്ങൾക്ക് ഇഎം‌ഐ അടയ്‌ക്കാനുള്ള ശേഷിയുണ്ടെങ്കിൽ പതിവ് പോലെ ജൂൺ-ഓഗസ്റ്റ് കാലയളവിൽ നിങ്ങളുടെ ഇഎംഐ അടയ്ക്കുന്നതാണ് നല്ലത്. മൊറട്ടോറിയം ലഭിക്കുന്നത് വഴഇ നിങ്ങളുടെ വായ്പ കുടിശ്ശികയിൽ അധിക പലിശ ഈടാക്കും. ഇത് മൊറട്ടോറിയം കാലാവധി കഴിഞ്ഞാൽ അധിക ഇഎംഐകളുടെ രൂപത്തിൽ തിരിച്ചടയ്ക്കേണ്ടി വരും.

ബാങ്കുകൾ കയറിയിറങ്ങാതെ ഇടപാട് നടത്താം, എച്ച്‌ഡിഎഫ്‌സി ബാങ്ക് ഓൺലൈൻ സേവനത്തെക്കുറിച്ച് അറിയാം

മൊറട്ടോറിയം തിരഞ്ഞെടുത്താൽ

മൊറട്ടോറിയം തിരഞ്ഞെടുത്താൽ

നിങ്ങൾ ഇഎംഐ മൊറട്ടോറിയം തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങൾ ഉപയോഗിച്ച മൊറട്ടോറിയം കാലയളവിൽ ബാങ്ക് ഒരു ഇഎംഐ പേയ്‌മെന്റും ആവശ്യപ്പെടില്ല. അതായത് 2020 ജൂൺ 30 വരെ നിങ്ങൾ ഇത് ഒരു മാസത്തേക്ക് അല്ലെങ്കിൽ 2020 ഓഗസ്റ്റ് 31 വരെ 3 മാസത്തേക്ക് മൊറട്ടോറിയം പ്രയോജനപ്പെടുത്തിയാൽ. വായ്പയുടെ കരാർ നിരക്കിൽ മൊറട്ടോറിയത്തിന്റെ കാലയളവിലെ പ്രധാന കുടിശ്ശികയിൽ പലിശ തുടരും.

മൊറട്ടോറിയം ആവശ്യമില്ലെങ്കിൽ

മൊറട്ടോറിയം ആവശ്യമില്ലെങ്കിൽ

നിങ്ങൾക്ക് ഇഎംഐ മൊറട്ടോറിയം ആവശ്യമില്ലെങ്കിൽ, നിങ്ങളുടെ ഭാഗത്ത് നിന്ന് തുടർനടപടികൾ ആവശ്യമില്ല. നിങ്ങളുടെ തിരിച്ചടവ് നിർദ്ദേശങ്ങൾ ബാങ്കുകൾ പഴയതു പോലെ തുടരും. അധിക പലിശ നിരക്കുകളും കാലാവധി നീട്ടലുകളും ഒഴിവാക്കാൻ ഈ കാലയളവിൽ പണമടയ്ക്കാനാണ് സാമ്പത്തിക പ്രതിസന്ധി ബാധിക്കാത്ത ഉപഭോക്താക്കളെ ബാങ്കുകൾ പ്രോത്സാഹിപ്പിക്കുന്നത്.

അപേക്ഷിക്കേണ്ടത് എങ്ങനെ?

അപേക്ഷിക്കേണ്ടത് എങ്ങനെ?

  • എച്ച്ഡിഎഫ്സി ബാങ്കിന്റെ വെബ്‌സൈറ്റിൽ മൊറട്ടോറിയത്തിന് അപേക്ഷിക്കേണ്ട ലിങ്ക് ലഭിക്കും.
  • അപേക്ഷ നടപടി ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ വായ്പ അക്കൌണ്ട് നമ്പർ കൈയിൽ കരുതണം
  • ഒരു ഉപഭോക്താവിന് മൊറട്ടോറിയം നൽകാനുള്ള തീരുമാനം ബാങ്കിന്റെ വിവേചനാധികാരത്തിൽ ആയിരിക്കും.
  • മൊറട്ടോറിയം ലഭിക്കാൻ നിങ്ങൾ‌ക്ക് താൽ‌പ്പര്യമുണ്ടെങ്കിൽ‌, 2020 ജൂൺ‌ മാസത്തെ മൊറട്ടോറിയത്തിനായി ആദ്യം അപേക്ഷിക്കുക.
  • പിന്നീട് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ വീണ്ടും അപേക്ഷിക്കാം.
ഒന്നിലധികം വായ്പ

ഒന്നിലധികം വായ്പ

ബാങ്കിൽ നിന്ന് എടുത്തിട്ടുള്ള ഒന്നിലധികം വായ്പയ്ക്കും ഇഎംഐ മൊറട്ടോറിയം തിരഞ്ഞെടുക്കാം. ഓരോ വായ്പയ്ക്കും പ്രത്യേകമായി ഇഎംഐ മൊറട്ടോറിയം കാലയളവിനുള്ള അധിക പലിശ ബാധകമാകുമെന്ന് ഓർമ്മിക്കുക. ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്കും അവരുടെ ക്രെഡിറ്റ് കാർഡിലും ക്രെഡിറ്റ് കാർഡിൽ എടുത്ത വായ്പകളിലും 2020 ജൂൺ 01-നോ അതിനുമുമ്പോ പണമടയ്ക്കൽ പതിവാണെങ്കിൽ മൊറട്ടോറിയത്തിന് അർഹരാണ്.

English summary

HDFC Bank EMI Moratorium Extended, Are you eligible? How To Apply | എച്ച്ഡിഎഫ്സി ബാങ്ക് വായ്പ മൊറട്ടോറിയം വീണ്ടും നീട്ടി; നിങ്ങൾ യോഗ്യരാണോ? അപേക്ഷിക്കേണ്ടത് എങ്ങനെ?

HDFC Bank offers EMI moratorium and credit card dues moratorium to help mitigate the financial crisis caused by the coronavirus pandemic, in line with the Reserve Bank guidelines. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X