എച്ച്ഡിഎഫ്സി ബാങ്ക് ജീവനക്കാർക്ക് പേടി വേണ്ട; ജോലി, ശമ്പള വർദ്ധനവ്, ബോണസ് എല്ലാം സുരക്ഷിതം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിലെ ജീവനക്കാർക്ക് അവരുടെ ജോലിയും ബോണസും സുരക്ഷിതമാണെന്ന് എച്ച്ഡിഎഫ്സി ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ആദിത്യ പുരി ഉറപ്പ് നൽകി. കൊവിഡ്-19 പകർച്ചവ്യാധി രൂക്ഷമാകുമ്പോഴും, ബാങ്ക് നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും മതിയായ മൂലധനമുണ്ടെന്നും ഈ മാസം അവസാനം ബാങ്കിൽ നിന്ന് വിരമിക്കുന്ന പുരി ജീവനക്കാരോട് പറഞ്ഞു.

 

വളർച്ച ഉറപ്പ്

വളർച്ച ഉറപ്പ്

അടുത്തിടെ അവസാനിച്ച ജൂലൈ-സെപ്റ്റംബർ പാദത്തിലും ബാങ്ക് ശക്തമായ ത്രൈമാസ വളർച്ച രേഖപ്പെടുത്തുമെന്ന് അദ്ദേഹം സൂചന നൽകി. പല തൊഴിൽ മേഖലകളിൽ തൊഴിൽ നഷ്ടവും മറ്റും റിപ്പോർട്ട് ചെയ്യുന്നതിനിടയിലും എച്ച്ഡി‌എഫ്‌സി ബാങ്കും മറ്റ് സ്വകാര്യ മേഖലയിലെ ബാങ്കുകളും ജീവനക്കാർക്ക് ശമ്പള വർദ്ധനവും ബോണസ് കൃത്യമായി തന്നെ നൽകിയിരുന്നു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സിഇഒ ആര്? ബാങ്ക് സിഇഒമാരുടെ ശമ്പളം അറിയാം

ഇൻക്രിമെന്റും ബോണസും ഉറപ്പ്

ഇൻക്രിമെന്റും ബോണസും ഉറപ്പ്

നിങ്ങളുടെ ജോലികൾ മാത്രമല്ല, ഇൻക്രിമെന്റും ബോണസും പ്രൊമോഷനും സുരക്ഷിതമാണെന്ന് പുരി കഴിഞ്ഞ ആഴ്ച ഒരു വീഡിയോ സന്ദേശത്തിൽ ബാങ്കിലെ 1.15 ലക്ഷത്തിലധികം ജീവനക്കാരോട് പറഞ്ഞു. തുടക്കം മുതൽ 25 വർഷത്തിലേറെയായി ബാങ്ക് നയിച്ച പുരി, തന്റെ പിൻഗാമിയായ ശശിധർ ജഗദീശൻ ഉൾപ്പെടെയുള്ള മാനേജ്‌മെന്റ് ടീമിന്റെ പിന്തുണയും ജീവനക്കാർക്ക് വാഗ്ദാനം ചെയ്തു. ബാങ്ക് നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും ആവശ്യമായ മൂലധനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിപ്രോയുടെ സിഇഒയായി തിയറി ഡെലാപോര്‍ട്ടെ നിയമിതനായി

ജീവനക്കാരോട്

ജീവനക്കാരോട്

ഒരു ടീമായി പ്രവർത്തിക്കാനും ബാങ്ക് മുന്നോട്ട് വച്ചിരിക്കുന്ന കാഴ്ചപ്പാടുകൾ പിന്തുടരാനും അദ്ദേഹം ജീവനക്കാരോട് അഭ്യർത്ഥിച്ചു. ബാങ്കിന്റെ ഉത്സവകാല ഓഫറുകൾ അവതരിപ്പിക്കുന്നതിനു മുമ്പാണ് പുരി ജീവനക്കാരോട് സംസാരിച്ചത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ ബാങ്ക് തോൽവി അംഗീകരിച്ചിട്ടില്ലെന്നും രണ്ട് പാദങ്ങളിലും മികച്ച ഫലങ്ങൾ നൽകിയെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന പാദത്തിലെ പ്രവചനങ്ങളും ഇതുതന്നെയാണെന്ന് പുരി സൂചിപ്പിച്ചു.

എച്ച്ഡിഎഫ്സി ബാങ്ക് എഫ്ഡി പലിശ നിരക്ക് വീണ്ടും കുറച്ചു, പുതിയ നിരക്കുകൾ അറിയാം

ഉത്സവകാല ഓഫറുകൾ

ഉത്സവകാല ഓഫറുകൾ

ഉത്സവകാല ഓഫറുകളെക്കുറിച്ചുള്ള സന്ദേശങ്ങൾ അവരവരുടെ സോഷ്യൽ മീഡിയ അക്കൌണ്ടുകളിൽ പങ്കിടാനും ജീവനക്കാരോട് ആവശ്യപ്പെടുകയും ഒരു പോസ്റ്റിൽ ഏറ്റവും കൂടുതൽ 'ലൈക്കുകൾ' നേടുന്ന ജീവനക്കാരനുമായി 10 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ചാറ്റ് വാഗ്ദാനം ചെയ്യുകയും ചെയ്തു. രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ വായ്പക്കാരനായ ആക്സിസ് ബാങ്കും തങ്ങളുടെ ജീവനക്കാർക്ക് ശമ്പള വർദ്ധനവ് വാഗ്ദാനം ചെയ്തു.

English summary

HDFC Bank employees need not fear; Jobs, pay rises and bonuses are safe | എച്ച്ഡിഎഫ്സി ബാങ്ക് ജീവനക്കാർക്ക് പേടി വേണ്ട; ജോലി, ശമ്പള വർദ്ധനവ്, ബോണസ് എല്ലാം സുരക്ഷിതം

Aditya Puri, Managing Director and Chief Executive Officer, HDFC Bank, assured the employees that their jobs and bonuses are safe. Read in malayalam.
Story first published: Tuesday, October 6, 2020, 18:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X