എച്ച്ഡിഎഫ്സി ബാങ്കിന്റെ പാർട്ട് ടൈം ചെയർമാന്‍: അതാനു ചക്രബർത്തിയുടെ നിയമനത്തിന് ആര്‍ബിഐ അംഗീകാരം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: എച്ച് ഡി എഫ് സി ബാങ്കിന്റെ പാർട്ട് ടൈം ചെയർമാനായി അതാനു ചക്രബർത്തിയെ നിയമിക്കാൻ അംഗീകാരം നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. അതീവപ ചക്രബർത്തിയെ പാർട്ട് ടൈം ചെയർമാനായി 3 വർഷത്തേക്ക് നിയമിക്കാൻ ആര്‍ ബി ഐ അംഗീകാരം നൽകിയതായി എച്ച് ഡി എഫ് സി ബാങ്ക് എക്സ്ചേഞ്ച് ഫയലിംഗിൽ വ്യക്തമാക്കി. പാർട്ട് ടൈം ചെയർമാനായും ബാങ്കിന്റെ അഡീഷണൽ ഇൻഡിപെൻഡന്റ് ഡയറക്ടറായും അതാനു ചക്രബർത്തിയെ നിയമിക്കുന്നത് പരിഗണിക്കുന്നതിനായി ബാങ്ക് ഡയറക്ടർ ബോർഡിന്റെ ഡയറക്ടർ യോഗം ഉടന്‍ തന്നെ വിളിച്ചുചേർക്കും.

 

മുൻ സാമ്പത്തിക കാര്യ സെക്രട്ടറി അതാനു ചക്രവർത്തിയെ ഇന്ത്യയിലെ സ്വകാര്യമേഖലയിലെ ഏറ്റവും വലിയ ബാങ്കായ എച്ച് ഡി എഫ് സിയുടെ ചെയർപേഴ്‌സണായി നിയമിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഡിസംബറില്‍ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ബാങ്കിന്‍റെ ചെയര്‍മാന്‍ നിയമനം റിസർവ് ബാങ്കിന്റെ അംഗീകാരത്തിന് വിധേയമാണ്.

എച്ച്ഡിഎഫ്സി ബാങ്കിന്റെ പാർട്ട് ടൈം ചെയർമാന്‍: അതാനു ചക്രബർത്തിയുടെ നിയമനത്തിന് ആര്‍ബിഐ അംഗീകാരം

പരിചയസമ്പന്നനായ ഒരു ഉദ്യോഗസ്ഥന്‍ കൂടിയാണ് അതാനു ചക്രബർത്തി. ഏപ്രിൽ 30 ന് വരെ സാമ്പത്തിക കാര്യ സെക്രട്ടറിയുടെ ചുമതല വഹിച്ച വ്യക്തിയാണ് അദ്ദേഹം. ഗുജറാത്ത് കേഡറിലെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐ‌എ‌എസ്) അംഗമായ അദ്ദേഹം മുപ്പത്തിയഞ്ച് വര്‍ഷക്കാലം ഇന്ത്യൻ സർക്കാരിന് വേണ്ടി സേവനമനുഷ്ഠിച്ചു. ഫിനാൻസ് ആന്‍ഡ് ഇക്കണോമിക് പോളിസി, ഇൻഫ്രാസ്ട്രക്ചർ, പെട്രോളിയം ആന്‍ഡ് നാച്ചുറൽ ഗ്യാസ് തുടങ്ങിയ മേഖലകളിലാണ് അദ്ദേഹം പ്രധാനമായും പ്രവർത്തിച്ചിട്ടുള്ളത്. കേന്ദ്രസർക്കാരിൽ, 2019‐20 കാലയളവിൽ ധനമന്ത്രാലയത്തിൽ (സാമ്പത്തിക കാര്യ വകുപ്പ്) ഇന്ത്യാ ഗവൺമെന്റ് സെക്രട്ടറി തുടങ്ങി വിവിധ പദവികൾ വഹിച്ചിട്ടുണ്ട്.

English summary

HDFC Bank Part-time Chairman: RBI approves appointment of Atanu Chakrabort

HDFC Bank Part-time Chairman: RBI approves appointment of Atanu Chakrabort
Story first published: Friday, April 23, 2021, 18:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X