ഒരു ലക്ഷം ജീവനക്കാർക്ക് കൊവിഡ് വാക്സിനേഷൻ: തുക തിരിച്ചുനൽകുമെന്ന് എച്ച്ഡിഎഫ്സി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: കൊറോണ വൈറസ് വാക്സിനേഷന് പുതിയ ചുവടുവെപ്പുമായി എച്ച്ഡിഎഫ്സി ബാങ്ക്. ബാങ്കിലെ ഒരു ലക്ഷത്തിലധികം ജീവനക്കാരെയും അവരുടെ അടുത്ത കുടുംബാംഗങ്ങളെയും വാക്സിനേഷൻ നടത്തുന്നതിനുള്ള ചെലവ് സ്പോൺസർ ചെയ്യുമെന്നാണ് എച്ച്ഡിഎഫ്സി ബാങ്ക് വെള്ളിയാഴ്ച അറിയിച്ചിട്ടുള്ളത്. വാക്സിനേഷന് വഹിച്ച ചെലവ് ബാങ്ക് തിരികെ നൽകും.

 

നേട്ടങ്ങള്‍ക്ക് വിരാമം; സെന്‍സെക്‌സില്‍ 487 പോയിന്റ് ചോര്‍ന്നു; 15,000 നില കൈവിടാതെ നിഫ്റ്റി

ഐ‌സി‌ഐ‌സി‌ഐ ബാങ്ക്, ഫ്ലിപ്കാർട്ട്, ഇൻ‌ഫോസിസ്, ആക്സെഞ്ചർ തുടങ്ങി നിരവധി വൻകിട കമ്പനികളും സമാനമായ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഞങ്ങളുടെ ഓഫീസുകളിലും ബാങ്ക് ബ്രാഞ്ചുകളിലും ഞങ്ങളുടെ ജീവനക്കാർക്കും ഉപഭോക്താക്കൾക്കും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാൻ സർക്കാർ നിർദ്ദേശിച്ച എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും ഞങ്ങൾ പാലിച്ചിട്ടുണ്ട്. ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ സേവിക്കുന്നതിനുള്ള മാതൃകാപരമായ സ്ഥിരോത്സാഹവും പ്രൊഫഷണലിസവും അർപ്പണബോധവും ഞങ്ങളുടെ ജീവനക്കാർ കാണിച്ചിരിക്കുന്നു. ഞങ്ങളുടെ ജീവനക്കാർക്കും അവരുടെ ആശ്രിതരായ കുടുംബാംഗങ്ങൾക്കുമുള്ള വാക്സിനേഷന്റെ ചെലവ് നികത്തുന്നതിന് ജീവനക്കാരോട് നന്ദി അറിയിക്കുന്നുവെന്നും "എച്ച്ഡിഎഫ്സി ബാങ്ക് എച്ച്ആർ ഗ്രൂപ്പ് ഹെഡ് വിനയ് റസ്ദാൻ പറഞ്ഞു.

  ഒരു ലക്ഷം ജീവനക്കാർക്ക് കൊവിഡ് വാക്സിനേഷൻ: തുക തിരിച്ചുനൽകുമെന്ന് എച്ച്ഡിഎഫ്സി

"ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ ജീവനക്കാർ മുൻ‌നിര തൊഴിലാളികളെപ്പോലെയാണ്, ലോക്ക്ഡൌൺ സമയത്ത് പോലും ബാങ്കിംഗ് പോലുള്ള അവശ്യ സേവനം ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും എച്ച്ഡി‌എഫ്‌സി ബാങ്ക് ഗ്രൂപ്പ് ഹെഡ് അഷിമ ഭട്ട് പറഞ്ഞു,. അവരുടെ സമർപ്പണത്തിന് ഞങ്ങൾ അവരോട് നന്ദി പറയുന്നു. അവരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടി, ഞങ്ങളുടെ ജീവനക്കാരെയും അവരുടെ ആശ്രിതരായ കുടുംബാംഗങ്ങൾക്കും കുത്തിവെപ്പ് നൽകുന്നത് രോഗത്തിൽ നിന്ന് സുരക്ഷ ഉറപ്പാക്കുമെന്നാണ് കരുതുന്നത്.

തങ്ങളുടെ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും രണ്ട് കൊവിഡ് വാക്സിൻ നൽകുമെന്ന് ഐസിഐസിഐ ബാങ്ക് വ്യാഴാഴ്ച അറിയിച്ചു. കൊവിഡ് വ്യാപനത്തിൽ നിന്ന് ജീവനക്കാരുടെയും അവരുടെ ആശ്രിതരായ കുടുംബാംഗങ്ങളുടെയും ജീവൻ സംരക്ഷിക്കുന്നതിനാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു.

English summary

HDFC Bank to reimburse vaccination cost to 1 lakh employees, family members

HDFC Bank to reimburse vaccination cost to 1 lakh employees, family members
Story first published: Friday, March 12, 2021, 18:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X