ഇടിയുമ്പോഴാണ് നിക്ഷേപിക്കേണ്ടത്; 6 മാസത്തിനുള്ളില്‍ 26 % നേട്ടം; ഈ സ്‌മോള്‍കാപ്പ് സ്‌റ്റോക്ക് വാങ്ങാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡിന്റെ നാലാം തരംഗ ഭീഷണിയിലും പുതിയ വൈറസ് വകഭേദത്തിലെ ആശങ്കകളിലും ആഗോള വിപണികളില്‍ ഇടിവ് തുടരുകയാണ്. ഇന്ത്യന്‍ വിപണികളിലും വെള്ളിയാഴ്ച കടുത്ത തിരിച്ചടിയാണ് ഉണ്ടായത്. എന്നാല്‍ ഇത്തരം തിരുത്തലുകള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിപണിക്ക് ഗുണകരമാണ്. കുത്തനെ ഉയര്‍ന്നു നിന്നിരുന്ന മിക്ക ഓഹരികളും തിരുത്തലുകള്‍ നേരിട്ട് ആകര്‍ഷകമായ വിലയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഈയൊരു പശ്ചാത്തലത്തില്‍ ആറു മാസത്തിനുള്ളില്‍ 26 ശതമാനം നേട്ടം ലക്ഷ്യമാക്കി വാങ്ങാന്‍ പരിഗണിക്കാവുന്ന ഒരു സ്‌മോള്‍കാപ്പ് ഓഹരി നിര്‍ദേശിച്ച് രാജ്യത്തെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് രംഗത്തെത്തി.

 

പ്രിസിഷൻ കാംഷാഫ്റ്റ്സ്

പ്രിസിഷൻ കാംഷാഫ്റ്റ്സ് (BSE: 539636, NSE: PRECAM)

വാഹനാനുബന്ധ വ്യവസായ മേഖലയിലെ രാജ്യത്തെ പ്രശസ്ത കമ്പനിയാണിത്. വാഹനങ്ങളിലെ എൻജിൻ്റെ നിർണായക ഘടകമായ കാംഷാഫ്റ്റ് ഉല്പാദിപ്പിക്കുന്ന, ലോകത്തിലെ തന്നെ വലിയ നിർമാണ കമ്പനി കൂടിയാണ് പ്രിസിഷൻ കാംഷാഫ്റ്റ് ലിമിറ്റഡ്. മഹാരാഷ്ട്രയിൽ ഉള്ള കമ്പനിയുടെ പ്ലാൻ്റിൽ നിന്നും നൂറ്റമ്പതോളം തരത്തിലുള്ള കാംഷാഫ്റ്റുകൾ ഉൽപാദിപ്പിക്കുന്നുണ്ട്. ഇവ യാത്രാ വാഹനങ്ങൾ, ട്രാക്ടറുകൾ, ചെറുകിട വാണിജ്യ വാഹനങ്ങൾ, ലോക്കോമോട്ടീവ് എൻജിനുകൾ എന്നിവയ്ക്ക് വേണ്ടിയുള്ള നിർമാണത്തിനാണ് ഉപയോഗിക്കുന്നത്. യാത്രാ വാഹനങ്ങളുടെ വിഭാഗത്തിലാണ് കൂടുതലും ശ്രദ്ധയൂന്നിയിരിക്കുന്നത്.

Also Read: 6 മാസത്തിനുള്ളില്‍ 20 % നേട്ടം; ജനങ്ങള്‍ പ്രമോട്ടര്‍മാരായ കമ്പനിയെ കുറിച്ച് അറിയാം

മാര്‍ക്കറ്റ് ലീഡര്‍

മാര്‍ക്കറ്റ് ലീഡര്‍

കമ്പനിയുടെ വരുമാനത്തിൽ ഏറിയപങ്കും വിദേശ വിപണികളിലേക്കുള്ള കയറ്റുമതിയിൽ നിന്നാണ് നേടുന്നത്. രാജ്യാന്തര വിപണിയിൽ 10 ശതമാനത്തോളം വിപണി വിഹിതം നേടാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ആഭ്യന്തര വിപണിയിലെ വിഹിതം70 ശതമാനത്തോളമാണ്. മാരുതി സുസൂക്കി, ഹ്യുണ്ടായ്, ടാറ്റാ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഇന്ത്യയിലെ മുൻനിര വാഹന നിർമാതാക്കൾക്കും ജനറൽ മോട്ടോഴ്സ്, ഫോർഡ് തുടങ്ങിയ വിദേശ വാഹന നിർമാതാക്കൾക്കും കമ്പനി ഉപകരണ ഘടകങ്ങൾ വിതരണം ചെയ്യുന്നു. സാങ്കേതിക ഗുണമേന്മയിൽ മികച്ച് നിൽക്കുന്നതും വിപണിയിലെ എതിരാളികൾ മുൻതൂക്കം കമ്പനിക്ക് നൽകുന്നുണ്ട്. കമ്പനിയുടെ രണ്ടു പ്ലാൻ്റുകളും മഹാരാഷ്ട്രയിലെ സോലാപ്പൂരിലാണ് പ്രവർത്തിക്കുന്നത്. മുംബൈ ആസ്ഥാനമായി 1992 മുതൽ പ്രവർത്തിച്ചു വരുന്നു. 1997-ൽ ആണ് കമ്പനി പ്രാഥമിക ഓഹരി വിൽപ്പന നടത്തിയത്.

സാമ്പത്തികം

സാമ്പത്തികം

സെപ്റ്റംബർ മാസത്തിൽ അവസാനിച്ച നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ, കമ്പനിയുടെ വരുമാനത്തിൽ 17 ശതമാനം വാർഷിക അടിസ്ഥാനത്തിൽ വളർച്ച കരസ്ഥമാക്കാൻ സാധിച്ചു. 215 കോടി രൂപയാണ് രണ്ടാം പാദത്തിലെ കമ്പനിയുടെ സംയോജിത വരുമാനം. ലോക്ക് ഡൗൺ മൂലമുള്ള ആഭ്യന്തര വിപണിയിലെ തളർച്ചയില്ലായിരുന്നെങ്കിൽ കമ്പനിയുടെ വരുമാനത്തിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാക്കാൻ സാധിക്കാമായിരുന്നു. നികുതിയും പലിശയും കിഴിക്കുന്നതിനു മുന്നേയുള്ള പ്രവർത്തന ലാഭം 56 ശതമാനം വർധിച്ചിട്ടുണ്ട്. അസംസ്കൃത വസ്തുക്കളുടെ വിലയിടിവാണ് ഇത്രയധികം പ്രവർത്തനലാഭം കൂടാൻ സഹായകമായത്. നികുതി വിധേയ ലാഭം 20 കോടി രൂപയായി വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ഇത് 10 കോടി രൂപ മാത്രമായിരുന്നു.

Also Read: 2 ആഴ്ചയ്ക്കുള്ളില്‍ 300 % ലാഭം; സ്വപ്‌ന നേട്ടം നല്‍കിയ ഈ ഓഹരികള്‍ കൈവശമുണ്ടോ?

റിപ്പോർട്ടിലെ ഉള്ളടക്കം

റിപ്പോർട്ടിലെ ഉള്ളടക്കം

കോവിഡ് പ്രതിസന്ധി മൂലമുണ്ടായ വെല്ലുവിളികളും വിതരണശൃംഖലയിലെ കുഴപ്പങ്ങളുമൊക്കെ കമ്പനിയെ ബാധിച്ചിട്ടുണ്ട്. അതിനാൽ ആഗോള തലത്തിൽ ഉണ്ടാകുന്ന ഉണർവ്, വാഹന വ്യവസായ മേഖലയിലെയും ആവശ്യകത വർദ്ധിപ്പിക്കുന്നത് കമ്പനിയുടെ വളർച്ച കൂടുതൽ മികച്ചതാക്കും എന്നാണ് അനുമാനം. ഇലക്ട്രിക് വാഹന വ്യവസായത്തിൽ ഉണ്ടാകുന്ന വർദ്ധനവ് കമ്പനിയുടെ നിലനിൽപ്പിനെ ബാധിക്കാമെങ്കിലും നിലവിലും ഇന്ത്യയിൽ ഇന്ധന അധിഷ്ഠിത വാഹനങ്ങൾ തന്നെയാണ് കൂടുതൽ വിറ്റഴിക്കപ്പെടുന്നത് എന്നുള്ളതുകൊണ്ട് തന്നെ ഉടൻ പ്രതിസന്ധി ഉണ്ടാകില്ല. എങ്കിലും കമ്പനി വളരെ കാര്യക്ഷമമായി തന്നെ ഇലക്ട്രിക വാഹന വ്യവസായത്തിലുള്ള അവസരങ്ങൾക്കായി ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിൻറെ ഭാഗമായി യൂറോപ്പിൽ ഒരു കമ്പനിയെ ഏറ്റെടുത്തിട്ടുണ്ട്.

വൈവിധ്യവത്കരണം

വൈവിധ്യവത്കരണം

കൂടാതെ കമ്പനിക്ക് ഉയർന്ന നിലവാരത്തിലുള്ള ബാറ്ററി സംവിധാനങ്ങളും ഫ്യൂവൽ സെല്ലുകൾ, റേഞ്ച് എക്സ്റ്റൻഡഡ്, ജനറേറ്റർ, പവർ ഇലക്ട്രോണിക്സ് ആൻഡ് കൺട്രോൾ സിസ്റ്റം മുതലായ വിഭാഗങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത് ഗുണകരമാകും. യന്ത്ര ഘടകങ്ങളിലെ നിർമ്മാണ വൈദഗ്ധ്യമുള്ള എംഎഫ്ടി എന്ന കമ്പനിയെ ഏറ്റെടുത്തിരിക്കുന്നത് പ്രിസിഷൻ കാംഷാഫ്റ്റ്സ് ലിമിറ്റഡിൻ്റെ വളർച്ചയ്ക്ക് ഗുണകരമാണ്. ഇതിലൂടെ യൂറോപ്പിലെയും വടക്കേ അമേരിക്കയിലെ വിപണികളിലേക്ക് കടന്നുചെല്ലാനും കമ്പനിക്ക് സാധിക്കും. കമ്പനിയുടെ വാഹന വ്യവസായത്തിലുള്ള വൈവിധ്യവൽക്കരണം ഉടനടി ഉണ്ടാകാൻ സാധ്യതയുള്ള വെല്ലുവിളികൾ തരണം ചെയ്യാൻ തക്ക പ്രാപ്തമാണെന്ന ആത്മവിശ്വാസം മാനേജ്മെൻ്റിന് നൽകുന്നുണ്ട്. ഉപഭോക്താക്കളിലെ വൈപുല്യവും ആരിലും 20 ശതമാനത്തിലധികം ഓർഡറുകൾക്കായി ആശ്രയിക്കാത്തതും മികച്ച ഘടകങ്ങളാണെന്നും എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിൻ്റെ റിപ്പോർട്ടിൽ പറയുന്നു.

ലക്ഷ്യവില 168

ലക്ഷ്യവില 168

നിലവിൽ 135 രൂപ നിലവാരത്തിലാണ് പ്രിസിഷൻ കാംഷാഫ്റ്റ്സ് ലിമിറ്റഡിൻ്റെ ഓഹരികൾ വ്യാപാരം ചെയ്യപ്പെടുന്നത്. നിലവിലെ മാർക്കറ്റ് വിലയിൽ നിന്നും 26 ശതമാനം നേട്ടം ലക്ഷ്യമാക്കി ഓഹരികൾ വാങ്ങാമെന്നാണ് പ്രമുഖ സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിസർച്ച് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. ആറ് മാസക്കാലയളവിനുള്ളിൽ സ്റ്റോക്കിൻ്റെ വില 168 രൂപ കടക്കുമെന്നാണ് റിപ്പോർട്ടിലെ ഉള്ളടക്കം.

Also Read: 1 മാസത്തിനുള്ളിൽ 17% നേട്ടം; ഈ രണ്ട് ഓഹരികൾ വാങ്ങാമെന്ന് ഐസിഐസിഐ ഡയറക്ട്

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

HDFC Securities Recommends Small Cap Stock Precision Camshafts To Buy For 26 Percent Gain In 6 Months

HDFC Securities Recommends Small Cap Stock Precision Camshafts To Buy For 26 Percent Gain In 6 Months
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X