ആരോഗ്യ ഇന്‍ഷൂറന്‍സ് കൊറോണ വൈറസ് ചികിത്സയ്ക്ക് പരിരക്ഷ നല്‍കില്ല; അറിയാം മൂന്ന് സാഹചര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്നത്തെ കാലത്ത് ചെറിയൊരു പനി വന്നാല്‍ പോലും നല്ലൊരു ആശുപത്രിയില്‍ കാണിക്കണമെങ്കില്‍ ആയിരങ്ങള്‍ ചെലവാക്കേണ്ട സ്ഥിതിയാണ്. ഇക്കാരണം കൊണ്ട് തന്നെയാണ് പ്രാപ്തിയില്ലെങ്കില്‍ പോലും പലരും മികച്ച ആരോഗ്യ ഇന്‍ഷൂറന്‍സുകള്‍ എടുക്കുന്നത്. കൊറോണ വൈറസ് ഇന്ത്യയിലും ചുവടുറപ്പിക്കുമ്പോള്‍ നാളെ വരാനിരിക്കുന്ന മെഡിക്കല്‍ ചെലവുകളെ കുറിച്ചും നാം ചിന്തിക്കേണ്ടിരിക്കുന്നു. ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ മിക്ക ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികളും കൊറോണ വൈറസ് അണുബാധയ്ക്കുള്ള ചികിത്സയ്ക്കായി പരിരക്ഷ നല്‍കുന്നുണ്ട്. എന്നാല്‍ പോളിസി അനുസരിച്ച് ഇന്‍ഷൂറന്‍സ് ക്ലെയിം തുക പരിമിതപ്പെടുത്തിയിരിക്കുന്നു. ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് മാത്രമേ ഇന്ത്യയിലെ മിക്ക ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികളും പരിരക്ഷ നല്‍കാറുള്ളു. അതേസമയം, താഴെ പറയുന്ന സാഹചര്യങ്ങളില്‍ മെഡിക്കല്‍ ചെലവുകള്‍ ഇന്‍ഷുറന്‍സ് വഴി നികത്താനാകില്ല.

 

1. കൊറോണ വൈറസിനെ പകര്‍ച്ചവ്യാധിയായോ സാംക്രമിക രോഗമായോ പ്രഖ്യാപിച്ചാല്‍:

1. കൊറോണ വൈറസിനെ പകര്‍ച്ചവ്യാധിയായോ സാംക്രമിക രോഗമായോ പ്രഖ്യാപിച്ചാല്‍:

കോവിഡ്19നെ ഒരു പകര്‍ച്ചവ്യാധിയായോ സാംക്രമിക രോഗമായോ ലോകാരോഗ്യ സംഘടനയോ കേന്ദ്ര സര്‍ക്കാരോ പ്രഖ്യാപിക്കുകയാണെങ്കില്‍ മിക്ക ഇന്‍ഷൂറന്‍സ് പോളിസികളും ക്ലെയിം നിരസിക്കാന്‍ സാധ്യതയുണ്ട്. കാരണം പല ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികളും ഈ രണ്ട് സാഹചര്യങ്ങള്‍ പരിരക്ഷയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോവിഡ്19 വ്യാപിച്ച സാഹചര്യത്തില്‍ ജനുവരിയില്‍ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

കുറച്ച് കേസുകള്‍

മിക്ക രാജ്യങ്ങളിലും കുറച്ച് കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിനാല്‍ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കേണ്ടതില്ലെന്ന് സംഘടന വിലയിരുത്തുകയായിരുന്നു. എന്നാല്‍ നിരവധി രാജ്യങ്ങളില്‍ വൈറസ് ചുവടുറപ്പിച്ച സാഹചര്യത്തില്‍ പകര്‍ച്ചവ്യാധിയെന്ന തരത്തിലാണ് കാര്യങ്ങള്‍ പോകുന്നതെന്നന് മാര്‍ച്ച് 9ന് ഡയറക്ടര്‍ ജനറല്‍ തെഡ്രോസ് അദാനോം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ മഹാമാരിയായ ഇതിനെ നിയന്ത്രിക്കാന്‍ കഴിയുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവെച്ചു.

യെസ് ബാങ്ക് പ്രതിസന്ധി: എൽ‌ഐ‌സി ഉപഭോക്താക്കൾക്കും പണി കിട്ടും, ഉടൻ ചെയ്യേണ്ടത് എന്ത്?

2. രോഗം സ്ഥിരീകരിച്ച ശേഷമെടുക്കുന്ന പോളിസികളുടെ ക്ലെയിം നിരസിക്കപ്പെടും

2. രോഗം സ്ഥിരീകരിച്ച ശേഷമെടുക്കുന്ന പോളിസികളുടെ ക്ലെയിം നിരസിക്കപ്പെടും

ചുരുങ്ങിയത് 15 ദിവസത്തെ കാലയളവിലാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ ലഭിക്കുക. ഈ കാലയളവില്‍ രോഗം പിടിപ്പെട്ടാല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കില്ല. അപ്രതീക്ഷിത രോഗങ്ങള്‍ വന്നാല്‍ ചികിത്സാ ചെലവ് വഹിക്കാനാണ് ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികള്‍. അതുകൊണ്ട് തന്നെ രോഗനിര്‍ണയത്തിന് ശേഷം പോളിസിയെടുത്താല്‍ ക്ലെയിം നിരസിക്കപ്പെടും.

മിനിമം ബാലന്‍സില്ല, പിഴയും നീക്കി - എസ്ബിഐയുടെ പുതിയ തീരുമാനങ്ങള്‍ അറിയാം

3. സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയ ശേഷവും നിങ്ങളോ കുടുംബമോ അസുഖബാധിത പ്രദേശത്ത് യാത്ര ചെയ്താല്‍

3. സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയ ശേഷവും നിങ്ങളോ കുടുംബമോ അസുഖബാധിത പ്രദേശത്ത് യാത്ര ചെയ്താല്‍

കൊറോണ വൈറസ് ചൈനയ്ക്ക് പുറത്ത് വലിയ തോതില്‍ വ്യാപിച്ച ശേഷം പല രാജ്യങ്ങളിലേക്കും കേന്ദ്രസര്‍ക്കാര്‍ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്നറിയിപ്പിന് ശേഷവും നിങ്ങള്‍ അത്തരം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നുണ്ടെങ്കില്‍ ചികിത്സയ്ക്കുള്ള പരിരക്ഷ ലഭിക്കുന്നതല്ല. രോഗം ബാധിച്ച രാജ്യത്തേക്ക് സന്ദര്‍ശിച്ച ഒരു കുടുംബത്തില്‍ നിന്നുള്ളയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്‍ഷൂറന്‍സ് കമ്പനികള്‍ പരിരക്ഷ നിഷേധിച്ച വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് ദുരിതബാധിത രാജ്യത്തേക്ക് യാത്ര ചെയ്ത ആളാണെങ്കില്‍ ഇന്ത്യയിലെത്തിയ ശേഷം നിര്‍ബന്ധിത നിരീക്ഷണത്തില്‍ ആയിരിക്കുന്നിടത്തോളം കാലമുള്ള പരിരക്ഷ ലഭിക്കുന്നതായിരിക്കും.


English summary

ആരോഗ്യ ഇന്‍ഷൂറന്‍സ് കൊറോണ വൈറസ് ചികിത്സയ്ക്ക് പരിരക്ഷ നല്‍കില്ല; അറിയാം മൂന്ന് സാഹചര്യങ്ങള്‍ | Health insurance does not cover the treatment of coronavirus

Health insurance does not cover the treatment of coronavirus
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X