ജൻ ധൻ യോജന അക്കൗണ്ടുണ്ടുള്ളവ‍ർക്ക് സർക്കാരിന്റെ കൂടുതൽ ആനുകൂല്യങ്ങൾ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദരിദ്രർക്കായി ഒരു സാമൂഹ്യ സുരക്ഷാ വല സൃഷ്ടിക്കുന്നതിന്, സർക്കാരിന്റെ ലൈഫ്, ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതികളായ‌‌ പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജന (പിഎംജെജെബി), പ്രധാനമന്ത്രി സുരാക്ഷ ബിമ യോജന (പിഎംഎസ്ബിവൈ) എന്നിവ ഇനി അർഹരായ ജൻ ധൻ അക്കൗണ്ട് ഉടമകൾക്കും ലഭിക്കും. സർക്കാർ പിന്തുണയുള്ള ഈ ഇൻഷുറൻസ് പദ്ധതികൾ 2015 ലാണ് പ്രഖ്യാപിച്ചത്. എൻഡിഎ സർക്കാരിന്റെ പ്രധാന പദ്ധതിയായ ജൻ ധൻ യോജന ആറുവർഷം പൂർത്തീകരിച്ചതിനെ തുട‍ർന്നാണ് ധനകാര്യ മന്ത്രാലയം വെള്ളിയാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്.

 

പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജന

പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജന

എല്ലാവ‍ർക്കും ബാങ്കിംഗ് സേവനങ്ങൾ നൽകുന്നതിനാണ് ഈ പദ്ധതി പ്രാഥമികമായി ആരംഭിച്ചതെങ്കിലും നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം, കോവിഡ് -19 കാലയളവിലെ സാമ്പത്തിക സഹായ വിതരണം എന്നിവ ഉൾപ്പെടെയുള്ള മറ്റ് ക്ഷേമപദ്ധതികളുടെ വിജയത്തിൽ ഇത് നിർണായക പങ്കുവഹിച്ചു. 18 നും 50 നും ഇടയിൽ പ്രായമുള്ളവ‌‍ർക്കും ബാങ്ക് അക്കൗണ്ട് ഉള്ളവ‍ർക്കും പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജന പദ്ധതിയുടെ ആനുകൂല്യങ്ങൾ നേടാം. ഈ സ്കീമിന് കീഴിലുള്ള റിസ്ക് കവറേജ് 2 ലക്ഷം രൂപയാണ്. പ്രതിവർഷം 330 രൂപയാണ് പ്രീമിയം.

സ്ത്രീകളുടെ ജൻധൻ അക്കൌണ്ടിലേയ്ക്ക് വീണ്ടും 500 രൂപ, രണ്ടാം ഗഡു വിതരണം മെയ് 4 മുതൽ

പ്രധാനമന്ത്രി സുരാക്ഷ ബിമ യോജന

പ്രധാനമന്ത്രി സുരാക്ഷ ബിമ യോജന

18-70 വയസ് പ്രായമുള്ളവർക്ക് പ്രധാനമന്ത്രി സുരാക്ഷ ബിമ യോജന ലഭ്യമാണ്. ആകസ്മിക മരണത്തിനും പൂർണ്ണ വൈകല്യത്തിനും പ്രതിവർഷം 12 രൂപ പ്രീമിയത്തിൽ 2 ലക്ഷം രൂപയും ഭാഗിക വൈകല്യത്തിന് ഒരു ലക്ഷം രൂപയുമാണ് സ്കീമിന് കീഴിലുള്ള റിസ്ക് കവറേജ്.

നൂറ്റാണ്ടിലെ വലിയ പിഴവ്, സിറ്റി ഗ്രൂപ്പിന് നഷ്ടപ്പെട്ടത് 90 കോടി ഡോളര്‍

പുതിയ പദ്ധതികൾ

പുതിയ പദ്ധതികൾ

മൈക്രോ ക്രെഡിറ്റ് മൈക്രോ നിക്ഷേപങ്ങളായ ഫ്ലെക്സി-റിക്കറിം​ഗ് നിക്ഷേപങ്ങളിലേക്ക് ജൻ ധൻ യോജന അക്കൗണ്ട് ഉടമകളുടെ പ്രവേശനം മെച്ചപ്പെടുത്താനും സർക്കാർ പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം. ഇന്ത്യയിലുടനീളം സ്വീകാര്യത വ‍ർദ്ധിപ്പിക്കുന്നതിന് അക്കൗണ്ട് ഉടമകൾക്കിടയിൽ റുപേ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നതുൾപ്പെടെ ഡിജിറ്റൽ പേയ്‌മെന്റുകൾ വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

ഗുണഭോക്താക്കൾ

ഗുണഭോക്താക്കൾ

ഓഗസ്റ്റ് 19 വരെ 40.35 കോടിയിലധികം ഗുണഭോക്താക്കളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതായത് 1.31 ലക്ഷം കോടി രൂപയുടെ നിക്ഷേപം. ഔദ്യോഗിക കണക്കുകൾ പ്രകാരം മൂന്നിൽ രണ്ട് അക്കൗണ്ടുകളും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവയാണ്. 55% സ്ത്രീകളാണ് അക്കൗണ്ട് ഉടമകൾ.

നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ഉറവിടമില്ലാത്ത പണമുണ്ടോ? വലിയ വില കൊടുക്കേണ്ടി വരും

ശരാശരി നിക്ഷേപം

ശരാശരി നിക്ഷേപം

ധനകാര്യ മന്ത്രാലയം പറയുന്നതനുസരിച്ച്, ഒരു ജൻ ധൻ അക്കൗണ്ടിലെ ശരാശരി നിക്ഷേപം 3,239 രൂപയാണ്. ഇത് 2015 ഓഗസ്റ്റിനുശേഷം 2.5 മടങ്ങ് വർദ്ധിച്ചു. "ശരാശരി നിക്ഷേപത്തിലെ വർദ്ധനവ് അക്കൗണ്ടുകളുടെ വർദ്ധിച്ച ഉപയോഗത്തിന്റെയും അക്കൗണ്ട് ഉടമകൾക്കിടയിൽ സമ്പാദ്യം സംരക്ഷിക്കുന്നതിന്റെയും മറ്റൊരു സൂചനയാണെന്നും സ‍ർക്കാ‌‍ർ പ്രസ്താവനയിൽ പറയുന്നു.

പ്രവർത്തനരഹിതമാകുന്നത് എപ്പോൾ?

പ്രവർത്തനരഹിതമാകുന്നത് എപ്പോൾ?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, രണ്ട് വർഷത്തിലേറെയായി അക്കൗണ്ടിൽ ഉപഭോക്താക്കളാൽ ഇടപാടുകൾ നടന്നിട്ടില്ലെങ്കിൽ ഒരു ജൻ ധൻ അക്കൗണ്ട് പ്രവർത്തനരഹിതമായി കണക്കാക്കപ്പെടും. ഓഗസ്റ്റ് വരെ 40.35 കോടി അക്കൗണ്ടുകളിൽ 34.81 കോടി അക്കൗണ്ടുകളും പ്രവർത്തനക്ഷമമാണ്.

English summary

Here are some more government benefits for Jan Dhan Yojana account holders | ജൻ ധൻ യോജന അക്കൗണ്ടുണ്ടുള്ളവ‍ർക്ക് സർക്കാരിന്റെ കൂടുതൽ ആനുകൂല്യങ്ങൾ ഇതാ

The government's life and accident insurance schemes - Pradhan Mantri Jeevan Jyothi Bhima Yojana and Pradhan Mantri Suraksha Bima Yojana will now be available to eligible Jan Dhan account holders. Read in malayalam.
Story first published: Saturday, August 29, 2020, 8:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X