പി‌പി‌എഫ്, സുകന്യ സമൃദ്ധി യോജന, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ: ഏറ്റവും പുതിയ പലിശ നിരക്കുകൾ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറുകിട സമ്പാദ്യ പദ്ധതിക്ക് ബാധകമായ പലിശനിരക്ക് മാർച്ച് 31ന് അവസാനിക്കുന്ന പാദത്തിൽ മാറ്റമില്ല. നിലവിൽ, റിക്കറിംഗ് ഡിപ്പോസിറ്റ് (ആർ‌ഡി), പബ്ലിക് പ്രൊവിഡൻറ് ഫണ്ട് (പി‌പി‌എഫ്), സുകന്യ സമൃദ്ധി യോജന (എസ്‌എസ്‌വൈ), സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്‌സി‌എസ്എസ്) എന്നിവയുൾപ്പെടെ ഒമ്പത് തരം ചെറുകിട നിക്ഷേപ പദ്ധതികളാണ് സർക്കാർ വാഗ്ദാനം ചെയ്യുന്നത്. ഈ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ത്രൈമാസ അടിസ്ഥാനത്തിലാണ് ധനമന്ത്രാലയം അവലോകനം ചെയ്യുന്നത്.

പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൌണ്ട്
 

പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൌണ്ട്

കുറഞ്ഞത് 500 രൂപ ബാലൻസുള്ള ഏതൊരു വ്യക്തിക്കും പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് തുറക്കാൻ കഴിയും. വ്യക്തിഗത അല്ലെങ്കിൽ ജോയിന്റ് അക്കൌണ്ടുകളിൽ 4% പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.

മക്കൾക്ക് വേണ്ടി പണം നിക്ഷേപിക്കാം; ലാഭകരം പിപിഎഫോ, സുകന്യ സമൃദ്ധി അക്കൗണ്ടോ?

നാഷണൽ സേവിംഗ്സ് റിക്കറിംഗ് ഡിപ്പോസിറ്റ്

നാഷണൽ സേവിംഗ്സ് റിക്കറിംഗ് ഡിപ്പോസിറ്റ്

നാഷണൽ സേവിംഗ്സ് റിക്കറിംഗ് ഡിപ്പോസിറ്റ് (ആർ‌ഡി) അക്കൌണ്ട് ഒരു ബാങ്ക് അല്ലെങ്കിൽ ഒരു പോസ്റ്റ് ഓഫീസ് വഴി തുറക്കാൻ കഴിയും. പോസ്റ്റ് ഓഫീസ് ആർ‌ഡി 5 വർഷത്തേക്കാണ് തുറക്കാൻ കഴിയുക. പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡിപ്പോസിറ്റുകൾക്ക് പ്രതിവർഷം 7.2% പലിശ വാഗ്ദാനം ചെയ്യുന്നു.

ഇവിടെ കാശ് നിക്ഷേപിക്കാം, ഉടൻ പലിശ കുറയുമെന്ന ടെൻഷൻ വേണ്ട

നാഷണൽ സേവിംഗ്സ് ടൈം ഡിപ്പോസിറ്റ്

നാഷണൽ സേവിംഗ്സ് ടൈം ഡിപ്പോസിറ്റ്

പോസ്റ്റ് ഓഫീസ് ഉപഭോക്താക്കൾക്ക് സ്ഥിര നിക്ഷേപ പദ്ധതികൾ അഥവാ ടൈം ഡിപ്പോസിറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ 2020 ജനുവരി 1 ന് പരിഷ്കരിച്ചു. ഒരു വർഷത്തെ ടൈം നിക്ഷേപത്തിന്, പോസ്റ്റ് ഓഫീസ് 6.9% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 2 മുതൽ 3 വർഷക്കാലത്തെ നിക്ഷേപത്തിന്, 6.9% ആണ് പലിശ നിരക്ക്. അഞ്ച് വർഷത്തെ നിക്ഷേപത്തിന് പോസ്റ്റ് ഫീസ് 7.7% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി

നിലവിലെ ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിൽ, പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയുടെ പലിശ 7.6% ആയി നിശ്ചയിച്ചിട്ടുണ്ട്. ഇത് അഞ്ച് വർഷത്തെ നിക്ഷേപ പദ്ധതിയാണ്, പലിശ പ്രതിമാസം ലഭിക്കും.

സാധാരണക്കാർക്ക് വേണ്ടിയുള്ള നിക്ഷേപ പദ്ധതികൾ; ജൂലൈ മുതൽ പലിശ നിരക്കുകൾ ഇങ്ങന

സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം, എൻ‌എസ്‌സി

സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം, എൻ‌എസ്‌സി

അഞ്ച് വർഷത്തെ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്‌സി‌എസ്എസ്) 8.6% പലിശനിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. ദേശീയ സേവിംഗ്സ് സർ‌ട്ടിഫിക്കറ്റ് - ദേശീയ സേവിംഗ്സ് സർ‌ട്ടിഫിക്കറ്റുകൾ‌ (എൻ‌എസ്‌സി) ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിൽ പ്രതിവർഷം 7.9% പലിശ നിരക്ക് തുടരും.

പിപിഎഫ്, കിസാൻ വികാസ് പത്ര, സുകന്യ സമൃദ്ധി യോജന

പിപിഎഫ്, കിസാൻ വികാസ് പത്ര, സുകന്യ സമൃദ്ധി യോജന

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിൽ പ്രതിവർഷം 7.9 ശതമാനം പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. കിസാൻ വികാസ് പത്ര (കെവിപി) 113 മാസം കാലാവധിയോടെ 7.6 ശതമാനം പലിശനിരക്ക് (പ്രതിവർഷം സംയോജിപ്പിച്ച്) തുടരും. പെൺകുട്ടികൾക്കുള്ള സുകന്യ സമൃദ്ധി യോജന നിക്ഷേപത്തിന് 8.4% പലിശ തുടരും.

English summary

പി‌പി‌എഫ്, സുകന്യ സമൃദ്ധി യോജന, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ: ഏറ്റവും പുതിയ പലിശ നിരക്കുകൾ ഇതാ

Interest rates applicable to the small savings plan will remain unchanged for the quarter ended March 31. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X